വില്ലനായി ഭക്ഷ്യവിഷബാധ; ഹോട്ടൽ ഭക്ഷണം കഴിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? അറിയാം
കേരളത്തിലെ പല ഹോട്ടലുകളും അടച്ചുപൂട്ടുകയാണ്. അടച്ചുപൂട്ടുകയല്ല, അടച്ചുപൂട്ടിക്കുകയാണ്. കാരണം പ്രത്യേകം പറയേണ്ടതില്ലല്ലോ വൃത്തിയില്ലാത്ത സാഹചര്യത്തിൽ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് പ്രവർത്തിക്കുന്ന ഹോട്ടലുകളാണ് അടച്ചുപൂട്ടുന്നത്.സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം 440 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയിരുന്നു..
വൃത്തിഹീനമായി പ്രവര്‍ത്തിച്ച 11 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 15 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 26 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വെയ്പ്പിക്കുകയും ചെയ്തിരുന്ന. 145 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഇപ്പോൾ പുറത്തുനിന്ന് ഭക്ഷണം കഴിക്കാൻ ആരായാലും ഒന്നു ഭയക്കുന്ന അവസ്ഥയിലാണ്..

ഭക്ഷ്യവിഷബാധ മൂലം കോട്ടയത്ത് ആരോഗ്യവകുപ്പ് ജീവനക്കാരിയും കാസർഗോഡ് ഒരു വിദ്യാർത്ഥിനിയുമാണ് മരിച്ചതോടെയാണ് ഭക്ഷ്യ വിഷബാധയെപ്പറ്റി വീണ്ടും ചർച്ചയായത്. അല്‍ഫാമൂം കുഴിമന്തിയും കഴിച്ചതിന് പിന്നാലെയാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് പ്രാഥമിക നിഗമനം. ഇതോടെ എല്ലാവരും ജാഗ്രപാലിക്കാൻ തുടങ്ങി. ഈ സാഹചര്യത്തിൽ എന്താണ് ഭക്ഷ്യവിഷബാധയെന്നും, ലക്ഷണങ്ങള്‍, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്നും അറിഞ്ഞിരിക്കാം...

അറിയാം എന്താണ് ഈ ഭക്ഷ്യവിഷബാധ...
മലിനമായതോ, പഴകിയതോ, വൃത്തിയില്ലാത്ത സുരക്ഷിതമല്ലാത്തതോ ആയ ഭക്ഷണമോ ജലമോ കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളാണ് ഭക്ഷ്യവിഷബാധയിലേക്ക് എത്തിക്കുന്നത്. ക്ലോസ്ട്രിഡിയം വിഭാഗത്തിലുള്ള ബാക്ടീരിയകളാണ് പ്രധാനമായും ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നത്. ക്ലോസ്ട്രിഡിയം ബോട്ടുലിനം, സാൽമണൊല്ല, സ്റ്റെഫൈലോകോക്കസ് എന്നിവയും ഇതിനു കാരണമാകുന്നു. ഈ ബാക്ടീരിയകൾ പുറത്തുവിടുന്ന അപകടകാരികളായ ടോക്സിനുകൾ വളരെ അപകടകാരിയാണ്.

ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ?
വയറുവേദന, അതിസാരം, ഓക്കാനം, ഛര്‍ദ്ദി, വിശപ്പില്ലായ്മ, നേരിയ പനി, തലവേദന എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. 3 ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന വയറിളക്കം, 102°F (38.9°C)നേക്കാള്‍ ഉയര്‍ന്ന പനി, സംസാരത്തില്‍ വ്യക്തതയില്ലായ്മ, കാഴ്ചക്കുറവ്, നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍, വായ വരണ്ടിരിക്കുന്നത്. മൂത്രം അല്‍പ്പാല്‍പ്പം മാത്രം പോവുക, രക്തം കലര്‍ന്ന മൂത്രം എന്നീ ലക്ഷണങ്ങള്‍ ഉടൻ തന്നെ ഡോക്ടറെ കാണുക..

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ....
പഴകിയ ആഹാരം ഉപയോഗിക്കരുത് എന്നത് തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്, രുചി, മണം, നിറം എന്നിവയിൽ വ്യത്യാസം തോന്നിയാൽ അത്തരം ആഹാരം കഴിക്കരുത്. പാകം ചെയ്ത, മാംസം, മുട്ട, മത്സ്യം ഇവയും അധികനേരം പുറത്തു വയ്ക്കരുത്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ബേക്കറി പലഹാരങ്ങൾ അന്നന്നു പാകപ്പെടുത്തിയവ തന്നെ കഴിക്കുക. പഴകിയ എണ്ണപ്പലഹാരങ്ങളും ഉപയോഗിക്കരുത്. പായ്ക്കറ്റ് ഫുഡ് വാങ്ങുമ്പോൾ ഗുണനിലവാരം ഉറപ്പാക്കണം. എക്സപയറി ഡേയ്റ്റ് നോക്കി വാങ്ങുക. ഭക്ഷണ സാധനങ്ങൾ തുറന്നുവെയ്ക്കരുത്. ഭക്ഷണം ഉണ്ടാക്കുമ്പോഴും കഴിക്കുമ്പോഴും വൃത്തി പാലിക്കുക...












Click it and Unblock the Notifications