കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നന്മയുള്ള കോഴിക്കോട്ടുകാര് തന്നെയാണോ ഇത് ചെയ്തത്? ഇത്രയും തറകളാവരുത്....

  • By Vishnu
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോടുകാരെപ്പറ്റി പറയുമ്പോള്‍ എല്ലാവര്‍ക്കും നൂറ് നാവാണ്. നന്മനിറഞ്ഞ മനുഷ്യരെപ്പറ്റിയും ഓട്ടോക്കാരെപ്പറ്റിയും വാതോരാതെ പറയും. എന്നാല്‍ കോഴിക്കോട് പുതിയറ ബിഇഎംപി യുപി സ്‌കൂളില്‍ ചിലര്‍ കാട്ടിക്കൂട്ടിയതറിഞ്ഞാല്‍ കേട്ടതെല്ലാം മായ്ച്ച് കളയും.

കുരുന്നുകളുടെ ഓണാഘോഷം പൊളിക്കാന്‍ സാമൂഹ്യവിരുദ്ധര്‍ സ്‌കൂളില്‍ തയ്യാറാക്കി വച്ച സദ്യ നശിപ്പിക്കുകയും അടുപ്പില്‍ മലവിര്‍ജനം നടത്തുകയും ചെയ്തു. കിണറടക്കം മലിനപ്പെടുത്തിയാണ് സാമൂഹ്യവിരുദ്ധര്‍ സ്‌കൂളിലെ ഓണാഘോഷം അലങ്കോലമാക്കിയത്.

kozhicode-map

സ്‌കൂളിലെ മുഴുന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ സദ്യ നല്‍കാനായി അധ്യാപകരും രക്ഷിതാക്കളും രാത്രിവരെ നിന്ന് തയ്യാറാക്കിയ ഭക്ഷണമാണ് നസിപ്പിച്ചത്. രാത്രി ഭക്ഷണം സൂക്ഷിച്ചിരുന്ന മുറി കുത്തിത്തുറന്നാണ് അക്രണണം നടത്തിയത്. ചോറും കറികളുമെല്ലാം അക്രമികള്‍ ഉപയോഗശൂന്യമാക്കി.

ഭക്ഷണം നശിപ്പിക്കുക മാത്രമല്ല അടുപ്പില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുകയും കിണറില്‍ മാലിന്യം കൊണ്ട് തള്ളുകയും ചെയ്തു. കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്ത് സ്‌കൂളിലെത്തി. പോലീസ് സംഭവം അന്വേഷിച്ച് വരികയാണ്.

കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ ഉറപ്പ് വരുത്തുമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കുട്ടികളുടെ ഓണാഘോഷം തടസപ്പെടാതിരിക്കാന്‍ സദ്യഉള്‍പ്പെടെയുള്ളവ ജില്ലാ ഭരണകൂടത്തിന്റേ നേതൃത്വത്തില്‍ ഒരുക്കുമെന്നും കളക്ടര്‍ കുട്ടികള്‍ക്ക് ഉറപ്പ് നല്‍കി.

Read Also: ' സണ്‍ ഓഫ് എ ബിച്ച്'... ഒബാമയെ താനങ്ങനെ വിളിച്ചിട്ടില്ലെന്ന് ഫിലിപ്പീന്‍സ്‌ പ്രസിഡന്‍റ്

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Food prepared for Onam celebration in school destroyed by miscreants.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X