പഴം പൊരിക്ക് 20, ഊണിന് 95; റെയിൽവേ സ്റ്റേഷനിലെ ഭക്ഷണത്തിന് വില കൂട്ടി; വിശദവിവരം
ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആന്റ് ടൂറിസം കോർപ്പറേഷനാണ് വില വർധിപ്പിച്ച് ഉത്തരവിറക്കിയത്.

ഷൊർണൂർ: റെയിൽവേ സ്റ്റേഷനിൽ നിന്ന് വടയും പഴംപൊരിയും കഴിക്കുന്നതിന് മുമ്പ് ഒന്ന് ശ്രദ്ധിച്ചോളു. പഴയ വിലയായിരിക്കില്ല. കുറച്ചൊന്നുമല്ല വലിയ രീതിയിലാണ് വില കൂട്ടിയിരിക്കുന്നത്. റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിൽ വിഭവങ്ങൾക്കു വില കുത്തനെ കൂട്ടിയിരിക്കുകയാണ്.
ചോറിനും മീൻകറിക്കും 59 രൂപയായിരുന്നത് 95 രൂപയാക്കി. പരിപ്പുവട, ഉഴുന്നു വട, സമോസ എന്നിവയുടെ വില സെറ്റിന് 17 രൂപയായിരുന്നത് 25 രൂപയാക്കി. മുൻപു 13 രൂപയുടെ പഴംപൊരിക്ക് ഇനി 20 രൂപ നൽകണം. ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആന്റ് ടൂറിസം കോർപ്പറേഷനാണ് വില വർധിപ്പിച്ച് ഉത്തരവിറക്കിയത്.
രണ്ട് ഇഡ്ഡലിക്കും ഇതേ തോതിൽ വില കൂടി. മുട്ടക്കറിക്ക് 32 രൂപയായിരുന്നത് 50 രൂപയായി. കടലക്കറിക്ക് 28 രൂപയായിരുന്നത് ഇനി 40 രൂപ. 200 ഗ്രാം വെജിറ്റബിൾ ബിരിയാണിക്ക് 70 രൂപയും മുട്ട ബിരിയാണിക്ക് 80 രൂപയും നൽകണം. ചിക്കൻ ബിരിയാണി 100 രൂപയ്ക്കു ലഭിക്കും. വില വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷനാണ് (ഐആർസിടിസി) ഉത്തരവിറക്കിയിരിക്കുന്നത്.
ഉഴുന്നുവട,സമോസ എന്നിവ സെറ്റിന് 17 ആയിരുന്നത് 25ലേക്ക് കുതിച്ചു. ഭക്ഷണത്തിന്റെ പുതുക്കിയ വില 24ാം തിയ്യതി മുതലാണ് പ്രാബല്യത്തിൽ വന്നതെന്ന് റെയിൽവേ പാലക്കാട് ഡിവിഷൻ പിആർഒ പറഞ്ഞു. അഞ്ച് ശതമാനം ജിഎസ്ടി ഉൾപ്പെടെയാണ് പുതുക്കിയ വില.












Click it and Unblock the Notifications