കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോട്ടലില്‍ അജിനോ മോട്ടോയോ... ബോര്‍ഡ് വച്ചില്ലെങ്കില്‍ പിഴ കിട്ടും

Google Oneindia Malayalam News

തിരുവനന്തപുരം: ഭക്ഷണസാധനങ്ങള്‍ക്ക് രുചി കൂട്ടാന്‍ ഹോട്ടലുകളില്‍ അജിനോ മോട്ടോ (മോണോ സോഡിയം ഗ്ലൂട്ടോമേറ്റ്- എംഎസ്ജി) ഉപയോഗിയ്ക്കുന്നത് സര്‍വ്വ സാധാരണമാണ് ഇപ്പോള്‍. അജിനോ മോട്ടോയുടെ ഉപയോഗം സംബന്ധിച്ച് ഏറെ ആശയക്കുഴപ്പളും നിലവിലുണ്ട്. അനുവദനീയമായതില്‍ അധികം അജിനോ മോട്ടോ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാഗി നൂഡില്‍സ് നിരോധിച്ചതും.

എന്തായാലും ഇക്കാര്യത്തില്‍ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ വകുപ്പ് കര്‍ശന നടപടികള്‍ക്കാണ് ഒരുങ്ങിയിരിയ്ക്കുന്നത്. അജിനോ മോട്ടോ ഹോട്ടലുകളില്‍ ഉപയോഗിയ്ക്കരുത് എന്നൊന്നും ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ പറയുന്നില്ല. എന്നാല്‍, ഉപയോഗിയ്ക്കുന്ന വിവരം മറച്ചുവയ്ക്കാനും പാടില്ല.

Ajinomoto

ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ അനുപമ ഐഎഎസ് ആണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരിയ്ക്കുന്നത്. ഏതൊക്കെ ഭക്ഷണ പദാര്‍ത്ഥങ്ങളിലാണ് അജിനോ മോട്ടോ ഉപയോഗിച്ചിരിയ്ക്കുന്നത് എന്ന് വ്യക്തമാക്കുന്ന ബോര്‍ഡ് സ്ഥാപിയ്ക്കണം. ഒരു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇത് നല്‍കരുതെന്നും ബോര്‍ഡില്‍ വ്യക്തമായി എഴുതണം.

പതിവ് ഉത്തരവുകള്‍ പോലെ ആയിരിക്കില്ല ഇതെന്നാണ് വിവരം. ഉത്തരവ് ലംഘിച്ചാല്‍ രണ്ട് ലക്ഷം രൂപ വരെയാണ് പിഴ ഈടാക്കുക. സ്ഥാപനത്തിന്റെ ലൈസന്‍സും റദ്ദാക്കും.

English summary
Food Safety Authority issue order on usage of MSG in hotels.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X