Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്ഷണത്തില്‍ തേരട്ട, ദോശമാവ് സൂക്ഷിച്ചത് വൃത്തിഹീനമായ പാത്രത്തില്‍; പറവൂരിലെ ഹോട്ടല്‍ അടപ്പിച്ചു

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ വകുപ്പ് വലിയ പരിശോധനകളാണ് നടത്തുന്നത്.

dosha

കൊച്ചി: എറണാകുളം പറവൂരില്‍ വൃത്തിഹീനമായി പ്രവര്‍ത്തിച്ച ഹോട്ടല്‍ ഭക്ഷ്യസുരക്ഷ വകുപ്പ് പൂട്ടിച്ചു. ഹോട്ടല്‍ നഗരസഭ ആരോഗ്യ വിഭാഗം അധികൃതരാണ് വസന്ത് വിഹാര്‍ എന്ന ഹോട്ടല്‍ അടപ്പിച്ചത്. അഴുക്കുപുരണ്ട പാത്രങ്ങളിലാണ് ദോശമാവ് ഉള്‍പ്പടെ സൂക്ഷിച്ചത്. കൂടാതെ ഇന്ന് രാവിലെ കുന്നകര സ്വദേശികള്‍ കഴിച്ച ഭക്ഷണത്തില്‍ തേരട്ട ഉണ്ടായിരുന്നെന്നും പരാതിയുണ്ട്. പല തവണ നോട്ടീസ് നല്‍കിയിട്ടും ഹോട്ടല്‍ അധികൃതര്‍ വീഴ്ച തുടര്‍ന്നതോടെയാണ് ആരോഗ്യവിഭാഗം കടുത്ത നടപടികളിലേക്ക് കടന്നത്.

അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് പറവൂരിലെ മറ്റൊരു ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. പറവൂരിലെ മജ്ലിസ് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഗുരുതരാവസ്ഥയിലായ ഒരു യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

വൈകീട്ട് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുഴിമന്തിയും അല്‍ഫാമും ഷവായിയും കഴിച്ചവരെയാണ് കടുത്ത ചര്‍ദ്ദിയെയും വയറിളക്കത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഴിമന്ത്രി റൈസ് മാത്രം കഴിച്ചവര്‍ക്ക് വലിയ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. മാംസം കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് നിഗമനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+