Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമ്പിള്‍ എടുക്കാന്‍ ഭക്ഷ്യസുരക്ഷ വകുപ്പിന് മടി; സംസ്ഥാനത്തെ പരിശോധന വെറും പ്രഹസനമാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ പരിശോധന പേരിന് മാത്രമാണെന്ന് ആക്ഷേപം. സ്ഥാപനങ്ങളിലെ സാമ്പിള്‍ എടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ശേഖരിക്കുന്നവയില്‍ ഏറെയും ബ്രാന്‍ഡഡ് വസ്തുക്കളുടേതാണ്. ചിക്കനോ അനുബന്ധ ഭക്ഷ്യ വസ്തുക്കളുടേതോ സാമ്പിള്‍ ഇതുവരെ എടുത്തിട്ടില്ല. ഭക്ഷ്യവിഷ ബാധയെ തുടര്‍ന്ന് ഇതുവരെ അത്യാഹിതങ്ങള്‍ എല്ലാം സംഭവിച്ചത് ചിക്കനും അനുബന്ധ ഭക്ഷണവുമാണ്.

നിയമപ്രകാരമുള്ള സാമ്പിള്‍ എടുത്തതിന്റെ പരിശോധന ഫലം മാത്രമാണ് കോടതിയില്‍ ശക്തമായി നിലനില്‍ക്കുകയുള്ളൂ. എന്നാല്‍ സൂക്ഷ്മതയോടെയും മാനദണ്ഡങ്ങള്‍ പാലിച്ചും മാത്രമേ സാമ്പിളുകള്‍ സേഖരിക്കാവൂ എന്നതിനാല്‍ സാമ്പിളുകള്‍ ഇതിനായി എടുത്ത് കുരിക്കിലാക്കാന്‍ ഉദ്യോഗസ്ഥര്‍ മെനടൊറില്ല.

food

സാമ്പിള്‍ ശേഖരിക്കുന്ന നടപടിക്രമം പൂര്‍ത്തിയാക്കാന്‍ രണ്ട് മണിക്കൂറോളം സമയം വേണ്ടിവരും. ഓരോ പരിശോധന ഫലം സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കേന്ദ്ര അതോറിറ്റിക്ക് നല്‍കണം. കുറ്റം കണ്ടെത്തിയാല്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കണം. ഈ ബുദ്ധിമുട്ടൊക്കെ മറികടക്കുന്നതിന് വേണ്ടി ഉദ്യോഗസ്ഥര്‍ പലപ്പോഴും പ്രമുഖ ബ്രാന്‍ഡുകളുടെ സാമ്പിള്‍ മാത്രമേ ശേഖരിക്കൂ. ഇവ ലാബ് പരിശോധന നടത്തുമ്പോള്‍ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ കണ്ടെത്താറില്ല. ഇതോടെ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാകും.

ഓരോ ഭക്ഷ്യസുരക്ഷ സര്‍ക്കിള്‍ ഓഫീസും ഓരോ മാസവും തങ്ങളുടെ പരിധിയില്‍ വച്ച് കുറഞ്ഞത് രണ്ട് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കണമെന്നാണ് നിയമം. എന്നാല്‍ സംസ്ഥാനത്ത് ആകെ 140 സര്‍ക്കിള്‍ ഓഫീസുകളിലായി 280 നിയമപ്രകാരമുള്ള സാമ്പിള്‍ മാത്രമാണ് എടുത്തിട്ടുള്ളുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

അതേസമയം, ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന വെറും പ്രഹസനമാണെന്ന വിമര്‍ശനം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കെടുകാര്യസ്ഥതയും കാര്യക്ഷമതയില്ലായ്മയുമാണ് വീടിന് പുറത്തിറങ്ങി ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് നമ്മുടെ സംസ്ഥാനത്തെ എത്തിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചിരുന്നു. ഭക്ഷ്യ സുരക്ഷ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ട സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ആരോഗ്യ വകുപ്പും നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. ഭക്ഷ്യ വിഷബാധ സംബന്ധിച്ച വാര്‍ത്തകളും പരാതികളും ഉണ്ടാകുമ്പോള്‍ മാത്രം പരിശോധനയ്ക്ക് ഇറങ്ങുന്ന രീതിയാണ് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പും സ്വീകരിക്കുന്നത്. അന്തര്‍ ജില്ലാ സ്‌ക്വാഡുകളുടെ പരിശോധനയും ദ്രുത കര്‍മ്മ സേനയുടെ പ്രവര്‍ത്തനവും സര്‍ക്കാരിലെ ഉന്നതരുടെ മൗനാനുവാദത്തോടെ ഉദ്യോഗസ്ഥ ലോബി അട്ടിമറിച്ചു. ടോള്‍ ഫ്രീ നമ്പരുകളിലേക്ക് വിളിക്കുന്നവരെ പരിഹസിക്കുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിന്നും എന്ത് നീതിയാണ് സാധാരണക്കാര്‍ ഇനിയും പ്രതീക്ഷിക്കേണ്ടത്?

അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് പ്രഖ്യാപിക്കാതെ ശാസ്ത്രീയവും പ്രായോഗികവുമായ നടപടികളിലൂടെ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ പ്രവര്‍ത്തന സജ്ജമാക്കിയാല്‍ മാത്രമെ സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനാകൂ. ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+