കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുക വരുന്ന ഐസ്ക്രീം കഴിച്ചാൽ പ്രശ്നമുണ്ടോ? സ്വന്തം റിസ്ക്കിൽ കഴിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്!

ഐസ്ക്രീമിനെക്കുറിച്ച് പരാതി വ്യാപകമായതോടെയാണ് ഇത്തരം ഐസ്ക്രീമുകൾ വിൽക്കുന്ന സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചിടാൻ ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസർ നിർദേശം നൽകിയത്.

Google Oneindia Malayalam News

കോഴിക്കോട്: നഗരത്തിൽ പുക ഐസ്ക്രീം വിൽക്കുന്ന സ്ഥാപനങ്ങൾ അടച്ചിടാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശം. ലിക്വിഡ് നൈട്രജൻ ഉപയോഗിച്ച് നിർമ്മിക്കുന്ന ഐസ്ക്രീമിനെക്കുറിച്ച് പരാതി വ്യാപകമായതോടെയാണ് ഇത്തരം ഐസ്ക്രീമുകൾ വിൽക്കുന്ന സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചിടാൻ ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസർ നിർദേശം നൽകിയത്.

പുക വരുന്ന ഐസ്ക്രീം നൂറ് ശതമാനം സുരക്ഷിതമാണെന്ന് പറയാനാകില്ലെന്നും, അതിനാൽ ഐസ്ക്രീം കഴിക്കുന്നവർ സ്വന്തം റിസ്ക്കിൽ കഴിക്കണമെന്നുമാണ് ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസർ അറിയിച്ചത്. ഐസ്ക്രീമിൽ ഉപയോഗിക്കുന്ന ലിക്വിഡ് നൈട്രജൻ വയറിലെത്തിയാൽ ഉദര രോഗങ്ങൾക്ക് സാദ്ധ്യതയുണ്ടെന്നും അവർ പറഞ്ഞു. കോഴിക്കോട് നഗരത്തിൽ പുക ഐസ്ക്രീം വിൽപ്പന വ്യാപകമായതോടെയാണ് ഇതിന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ചർച്ചയായത്. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയയിൽ പുക ഐസ്ക്രീം ആരോഗ്യത്തിന് ദോഷകരമാണെന്ന സന്ദേശങ്ങളും പ്രചരിച്ചിരുന്നു.

 പുക വരുന്ന ഐസ്ക്രീം

പുക വരുന്ന ഐസ്ക്രീം

പുക വരുന്ന ഐസ്ക്രീമുകൾ അടുത്തിടെയാണ് കേരളത്തിലെ വിപണിയിലുമെത്തിയത്. വിദേശരാജ്യങ്ങളിൽ നേരത്തെയുണ്ടായിരുന്ന ഇത്തരം ഐസ്ക്രീമുകൾക്ക് സംസ്ഥാനത്തും വൻ സ്വീകാര്യത ലഭിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് പുക ഐസ്ക്രീം വിൽക്കുന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. മുതിർന്നവരും കുട്ടികളുമടക്കം നിരവധിപേരാണ് പുക വരുന്ന ഐസ്ക്രീം കഴിക്കാനായി ഇവിടങ്ങളിലെത്തുന്നത്. ഐസ്ക്രീമിൽ നിന്ന് വരുന്ന പുകയും, അത് കഴിച്ച ശേഷം വായിൽ നിന്ന് പുക വരുന്നതുമാണ് ഈ ഐസ്ക്രീമിനെ പ്രിയങ്കരമാക്കിയത്.

എന്താണ് പുക ഐസ്ക്രീം...

എന്താണ് പുക ഐസ്ക്രീം...

ലിക്വിഡ് നൈട്രജൻ ഐസ്ക്രീമിൽ ചേർത്താണ് പുക വരുന്ന ഐസ്ക്രീമുകൾ നിർമ്മിക്കുന്നത്. ഈ ഐസ്ക്രീം ഭക്ഷിച്ചാൽ വായിൽ നിന്ന് പുക വരുന്നതാണ് പ്രധാന ആകർഷണം. നൈട്രജനെ നിശ്ചിത ഊഷ്മാവിൽ നിശ്ചിത മർദ്ദം ചെലുത്തിയാണ് ദ്രാവക രൂപത്തിലാക്കുന്നത്. ഇതാണ് ലിക്വിഡ് നൈട്രജൻ എന്നറിയപ്പെടുന്നത്. ഈ ലിക്വിഡ് നൈട്രജൻ ഐസ്ക്രീമിലേക്കും മോക്ടെയിലിലേക്കും ചേർക്കുന്നു. തുടർന്ന് ഈ ഐസ്ക്രീം കഴിക്കുമ്പോൾ വായിൽ നിന്ന് പുക വരുകയും ചെയ്യും.

ആശങ്ക...

ആശങ്ക...

കൃത്രിമമായി നിർമ്മിക്കുന്ന കമ്പ്യൂട്ടറുകളിൽ കൂളന്റായി ഉപയോഗിക്കുന്ന ലിക്വിഡ് നൈട്രജൻ ആരോഗ്യത്തിന് ഹാനികരമാണെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം. തണുപ്പ് കൂടിയ ഈ ലിക്വിഡ് നൈട്രജൻ വയറിലേക്ക് ചെന്നാൽ ഉദര രോഗങ്ങൾക്കും കോൾഡ് ബേണിനും കാരണമായേക്കാമെന്നും സന്ദേശത്തിൽ പറയുന്നു. അതേസമയം, ലിക്വിഡ് നൈട്രജൻ ഗ്യാസ് പൂർണ്ണമായും പോയ ശേഷം ഐസ്ക്രീം കഴിച്ചാൽ പ്രശ്നമില്ലെന്നും പറയുന്നുണ്ട്.

 ഫുഡ് സേഫ്റ്റി...

ഫുഡ് സേഫ്റ്റി...

പുക വരുന്ന ഐസ്ക്രീമുകളെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരണം വ്യാപകമായതോടെയാണ് ഫുഡ് സേഫ്റ്റി വിഭാഗം വിഷയത്തിൽ ഇടപെട്ടത്. ഐസ്ക്രീം നൂറ് ശതമാനം സുരക്ഷിതമാണെന്ന് പറയാൻ കഴിയില്ലെന്നാണ് ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറുടെ നിലപാട്. അതിനാൽ ഐസ്ക്രീം കഴിക്കുന്നവർ സ്വന്തം റിസ്ക്കിൽ കഴിക്കണമെന്നും, എന്നാൽ ഗ്യാസ് പൂർണ്ണമായും പോയതിന് ശേഷം ഐസ്ക്രീം വയറിനകത്ത് എത്തിയാൽ ആശങ്കപ്പെടാനില്ലെന്നും ഫുഡ് സേഫ്റ്റി ഓഫീസർ അറിയിച്ചു.

വ്യാപാരികൾ...

വ്യാപാരികൾ...

എന്നാൽ പുക വരുന്ന ഐസ്ക്രീമുകളുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാനില്ലെന്നാണ് വ്യാപാരികളുടെ പ്രതികരണം. ഐസ്ക്രീം നൂറ് ശതമാനം സുരക്ഷിതമാണെന്നും, വിദേശരാജ്യങ്ങളിൽ വരെ പ്രസിദ്ധമായ ഇത്തരം ഐസ്ക്രീമുകൾക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണമാണെന്നും അവർ പറഞ്ഞു. കോഴിക്കോട് നഗരത്തിൽ മാത്രം പുക വരുന്ന ഐസ്ക്രീമുകൾ വിൽക്കുന്ന ഒട്ടേറെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

മുസ്ലീം യുവതിയുടെ വിവാഹ ക്ഷണക്കത്തിൽ രാമനും സീതയും! മതമൈത്രി ഊട്ടിയുറപ്പിക്കാൻ മുഹമ്മദ് സലീം...മുസ്ലീം യുവതിയുടെ വിവാഹ ക്ഷണക്കത്തിൽ രാമനും സീതയും! മതമൈത്രി ഊട്ടിയുറപ്പിക്കാൻ മുഹമ്മദ് സലീം...

ഒടുവിൽ കേന്ദ്രസർക്കാർ ഇടപെട്ടു! മൊബൈൽ സിം കാർഡിന് ആധാർ നിർബന്ധമില്ല...ഒടുവിൽ കേന്ദ്രസർക്കാർ ഇടപെട്ടു! മൊബൈൽ സിം കാർഡിന് ആധാർ നിർബന്ധമില്ല...

English summary
food safety instruction about liquid nirogen icecream.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X