കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണത്തിന് മലയാളി ഉണ്ടതും ഊട്ടിയതും 'വിഷസദ്യ '

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം:കള്ളവും ചതിയുമില്ലാത്ത മാവേലി നാടിന്റെ സ്മരണ പുതുക്കി കേരളം ഓണമാഘോഷിച്ചപ്പോള്‍ വിപണിയില്‍ വിറ്റ ഉത്പ്പന്നങ്ങളിലധികവും മായം കലര്‍ന്നവ. ഓണക്കാലത്ത് വിറ്റ പലചരക്ക് ഉത്പ്പന്നങ്ങളില്‍ വ്യാപകമായി മായം ചേര്‍ത്തതായി ഭക്ഷ്യ സുരക്ഷാ വിഭാഗം.

സാമ്പാര്‍ പരിപ്പില്‍ നിരോധിച്ച കേസരി പരിപ്പ് കലര്‍ത്തിയാണ് വിറ്റഴിച്ചത്. മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന ബ്രാന്‍ഡഡ് പരിപ്പില്‍ കേസരി പരിപ്പിന്റെ സാന്നിധ്യമുണ്ടെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം കണ്ടെത്തി. വാതത്തിന് കാരണമാകുന്നതിനാല്‍ കേസരി പരിപ്പ് കേരളത്തില്‍ 1961 ല്‍ നിരോധിച്ചതാണ്.

Sadhya

വിലക്കുറവും രൂപ സാദൃശ്യവുമാണ് കേസരി പരിപ്പില്‍ മായം ചേര്‍ക്കാന്‍ ഇടയാക്കുന്നത്. മല്ലിപ്പൊടിയില്‍ ചോളവും തേയിലയില്‍ ഇരുമ്പ് പൊടിയും ചേര്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിപണിയിലുള്ള കരയാന്പൂവും ഗുണമേന്മയില്ലാത്താണെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തി. പാല്‍, നെയ്, പായസം മിക്‌സ്, അച്ചാര്‍, ഉപ്പേരി തുടങ്ങി 62 ഭക്ഷ്യ വസ്തുക്കളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ഫലം ലഭിച്ച നാല് ഇനങ്ങളിലും മായം ചേര്‍ത്തതായി കണ്ടെത്തി.

English summary
Food Security Department find Adulteration in Onam Market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X