• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിവിന്‍ പോളി ചിത്രത്തിന്‍റെ സെറ്റില്‍ മോഷണം; കടത്തിയത് 80 പേര്‍ക്കുള്ള പോറോട്ടയും ചിക്കനും

കണ്ണൂര്‍: നിവിന്‍ പോളി നായകനാവുന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ മോഷണം പോയത്. നിവിന്‍ പോളിയെ നായകനാക്കി ലിജു കൃഷ്ണന്‍ സംവിദാനം ചെയ്യുന്ന പടവെട്ട് എന്ന് സിനിമയുടെ ഷൂട്ടിങ് നടക്കുന്ന മട്ടന്നൂര്‍ കഞ്ഞിലേരിയില്‍ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.

കാറിലെത്തിയ നാലംഗസംഘം സെറ്റിലെത്തി പൊറോട്ടയും ചിക്കനും മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു. അഭിനേതാക്കള്‍ക്കും പിന്നണി പ്രവര്‍ത്തകര്‍ക്കും കഴിക്കാന്‍ വച്ച ഭക്ഷണവുമായിട്ടായിരുന്നു സംഘം കടന്നു കളഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

മര്‍ദ്ദനവും

മര്‍ദ്ദനവും

ഏകദേശം എണ്‍പതോളം പേര്‍ക്കുള്ള ഭക്ഷണമാണ് സംഘം മോഷ്ടിച്ചതെന്നാണ് അണിയറപ്രവര്‍ത്തകര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇവര്‍ ഭക്ഷണം മോഷ്ടിക്കുന്നത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച സമിപവാസിയായ അമല്‍ എന്ന യുവാവിനെ മര്‍ദ്ദിക്കുകയും ചെയ്തു.

പടവെട്ട്

പടവെട്ട്

മോഷണ സംഘത്തിന്‍റെ ആക്രമത്തില്‍ പരിക്കേറ്റ അമല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘത്തെ പിന്തുടര്‍ന്ന് സിനിമാ പ്രവര്‍ത്തകരേയും കയ്യേറ്റം ചെയ്തിട്ടുണ്ട്. കാഞ്ഞിലേരിയിലും പരിസര പ്രദേശങ്ങളിലും ഒരുമാസമായി പടവെട്ട് സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്.

പാത്രം സഹിതം

പാത്രം സഹിതം

ചിത്രീകരണത്തോട് നാട്ടുകാര്‍ നന്നായി സഹകരിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം രാത്രിയാണ് അനിഷ്ട സംഭവങ്ങള്‍ നടന്നത്. വലിയ പാത്രം സഹിതമായിരുന്നു മോഷണം നടന്നത്. ഭക്ഷണം മോഷ്ടിക്കപ്പെട്ടതായി വിവരം ലഭിച്ചതോടെ കാഞ്ഞിലേരി വായനശാല മുതല്‍ കരേറ്റവരെ മോഷ്ടാക്കളെ സിനിമാ പ്രവര്‍ത്തകര്‍ പിന്തുടര്‍ന്നു.

സിനിമാ പ്രവര്‍ത്തകരേയും

സിനിമാ പ്രവര്‍ത്തകരേയും

കരേറ്റയില്‍ ആളൊഴിഞ്ഞ പറമ്പില്‍ വെച്ച് ഭക്ഷണം കഴിക്കാനുള്ള മോഷ്ടാക്കളുടെ ശ്രമം ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടു. മോഷണം ചോദ്യം ചെയ്ത് സിനിമാ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു. ഒരാള്‍ പരിക്കേറ്റത്തോടെ പോലീസില്‍ വിവരം അറിയിച്ചു.

സ്ഥലം വിട്ടു

സ്ഥലം വിട്ടു

പോലീസ് എത്തുന്നതിന് മുന്‍പേ സംഘം ഭക്ഷണം ഉപേക്ഷിച്ച് സ്ഥലം വിട്ടു. ആക്രമത്തില്‍ പരിക്കേറ്റ സിനിമാ പ്രവര്‍ത്തകനും ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കാഞ്ഞിലേരി സ്വദേശികളായ കെ ജയേഷ്, പി പ്രജീഷ്, എം ആദർശ്, പി വിജിൽ എന്നിവർക്കെതിരെയാണ് മാലൂർ പൊലീസ് കേസെടുത്തു.

വിമര്‍ശനം

വിമര്‍ശനം

സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ അനുരാജ് മനോഹര്‍ രംഗത്തെത്തി. വിശപ്പാണ് പ്രശ്നമെങ്കിൽ പൊറുക്കണം,പരിഹാരം ഉണ്ടാക്കണം. കുത്തിക്കഴപ്പാണ് പ്രശ്നമെങ്കിൽ,രാപ്പകൽ അധ്വാനിക്കുന്ന സിനിമ പ്രവർത്തകരുടെ വിശപ്പ് പരിഗണിച്ച് അർഹമായ ശിക്ഷ കൊടുക്കണമെന്നാണ് അനുരാജ് ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടത്.

നാടിന് അപമാനമാണ്

നാടിന് അപമാനമാണ്

'നാടിന് അപമാനമാണ്..

മോഷ്ട്ടാക്കളെ കണ്ടെത്തണം..

വിശപ്പാണ് പ്രശ്നമെങ്കിൽ പൊറുക്കണം,പരിഹാരം ഉണ്ടാക്കണം..

കുത്തിക്കഴപ്പാണ് പ്രശ്നമെങ്കിൽ,രാപ്പകൽ അധ്വാനിക്കുന്ന സിനിമ പ്രവർത്തകരുടെ വിശപ്പ് പരിഗണിച്ച് അർഹമായ ശിക്ഷ കൊടുക്കണം..

നാട്ടുകാരെയും,ബഹുജന പ്രസ്ഥാനങ്ങളുടെയും ശ്രദ്ധയിൽ വരുമെന്ന് പ്രതിക്ഷിക്കുന്നു'-അനുരാജ് മനോഹര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ലിജു കൃഷ്ണ

ലിജു കൃഷ്ണ

കണ്ണൂരിന്‍റെ പശ്ചാത്തലത്തില്‍ നവാഗതനായ ലിജു കൃഷ്ണ ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പടവെട്ട് എന്ന ചിത്രം നിര്‍മ്മിക്കുന്നത് നടന്‍ സണ്ണിവെയ്നാണ്. ‘അരുവി' എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ അഥിതി ബാലന്‍ ആണ് ചിത്രത്തിലെ നായിക.

ഇത് ഞാന്‍ എഴുതിയതല്ല; ഫേസ്ബുക്കില്‍ വൈറലായ ആ കുറിപ്പ് തന്‍റേതല്ലെന്ന് വ്യക്തമാക്കി റഫീഖ് അഹമ്മദ്

ഇറാന്‍ പണികൊടുത്തത് യുഎസ് സൈനികരുടെ തലച്ചോറുകള്‍ക്ക്; ട്രംപിന്‍റെ 'തലവേദന'യെ തള്ളി പെന്‍റഗണ്‍

English summary
food stole from padavettu location
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X