'തണുത്ത ബിരിയാണി, ഈച്ച, സെല്‍ഫ് സര്‍വീസ്...' ഒടുവില്‍ പ്രതികരിച്ച് മൃണാള്‍, 'മുഖമില്ലാത്തവരോട് മറുപടിയില്ല'
ഫുഡ് വ്‌ളോഗിംഗ് വീഡിയോയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് മൃണാള്‍ ദാസ്. അടുത്തിടെ ഇദ്ദേഹം ഹംഗ്രി മൃണാള്‍ എന്ന പേരില്‍ റെസ്‌റ്റോറന്റ് ആരംഭിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഈ റെസ്‌റ്റോറന്റിനെതിരേയും മൃണാളിനെതിരേയും വലിയ രീതിയില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഭക്ഷണത്തിന് ചൂടില്ല തുടങ്ങിയ കാര്യങ്ങളായിരുന്നു ഉയര്‍ന്നിരുന്നത്.
ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മൃണാള്‍ ദാസ്. സില്ലി മോങ്ക്‌സ് മോളിവുഡ് എന്ന യൂട്യൂബ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മൃണാള്‍ ദാസിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

ടോക്കണ്‍ കൊടുത്തതിന് ശേഷമേ ഭക്ഷണം കൊടുക്കൂ എന്ന് പറയുന്നതിനെ അവരുടെ കാശിനോടുളള ആര്‍ത്തികൊണ്ടാണ് എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ എന്റെ കടയിലെ സെല്‍ഫ് സര്‍വീസ് സിസ്റ്റം അങ്ങനെയല്ല. ഞാന്‍ പറഞ്ഞത് ഏത് റെസ്റ്റോറന്റിനെ കുറിച്ചാണ് എന്ന് എനിക്ക് ഓര്‍മയില്ല. കുറെ വര്‍ഷം മുന്‍പ് എന്റെ ഭാര്യയോടൊപ്പം കൊച്ചിയിലുള്ള റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ പോയിരുന്നു.
അവിടെ സെര്‍വ് ചെയ്യാന്‍ ആളുണ്ട്. പക്ഷെ അവര്‍ പറയുന്നു പണം ആദ്യം കൊടുക്കണം എന്ന്. അത് ഓക്വേര്‍ഡ് അല്ലേ. ഇവിടെ സെര്‍വ് ചെയ്യാന്‍ ആരുമില്ല. അപ്പോള്‍ നിങ്ങള്‍ക്ക് ആര് ഭക്ഷണം തരും. നിങ്ങള്‍ തന്നെ വാങ്ങിക്കേണ്ടേ. ഇത് മക്‌ഡൊണാള്‍ഡ് കണ്ടുപിടിച്ച സിസ്റ്റമാണ് ഞാന്‍ കണ്ടുപിടിച്ചതല്ല. ഇതിന് വേറൊരു വഴിയുണ്ടെങ്കില്‍ പറഞ്ഞ് താ. ഞാന്‍ അങ്ങനെ ചെയ്യാം. നിങ്ങളുടെ ഫ്‌ളോറില്‍ സര്‍വീസ് സ്റ്റാഫുണ്ടെങ്കില്‍ ഫുഡ് സെര്‍വ് ചെയ്യണം.
ഇത് ബില്ലിംഗ് അയാള്‍ ചെയ്യുന്നു, അയാള്‍ക്കറിയാം എന്താണ് നമ്മള്‍ ബില്ല് ചെയ്തത് എന്ന്. അതുകൊണ്ട് തന്നെ അയാള്‍ക്ക് ബില്ല് തരാന്‍ പറ്റും. ഇവിടെ നിങ്ങള്‍ അവിടെ നിന്ന് അതുമിതുമെല്ലാം വാങ്ങിച്ച് കഴിച്ചു എന്ന വെച്ചോ. നിങ്ങള്‍ക്ക് എങ്ങനെ ബില്ല് തരും. ലോകത്തിലെ ഏറ്റവും പ്രശസ്തമായ റെസ്റ്റോറന്റുകളുടെ സിസ്റ്റം അതേപോലെ കോപ്പി ചെയ്തതാണ്. ഞാന്‍ പറഞ്ഞത് സര്‍വീസിന് ആളുണ്ട്.
പിന്നെന്തിന് ആദ്യം പണം കൊടുക്കണം എന്നാണ്. നമ്മള്‍ പണം കൊടുക്കാതെ ഓടിപ്പോകും എന്നുള്ള പേടിയല്ലേ. എനിക്ക് മനസിലാകാത്തത് എന്റെ അമ്മ എന്നെ സ്‌നേഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ എന്തിനാണ് സ്‌നേഹിക്കുന്നത് എന്നാണ്. എന്റെ ആയിരത്തോളം വീഡിയോസ് എടുത്ത് അത് കണ്ട് പഠിച്ച് ഇത് പറയണമെങ്കില്‍ ഞാന്‍ ആരാണ് പിണറായി വിജയനേക്കാള്‍ വലിയ ആളോ.
എനിക്ക് തോന്നുന്നില്ല എന്റെ ഏറ്റവും പ്രിയപ്പെട്ട ആള്‍ക്കാര്‍ പോലും എനിക്ക് വേണ്ടി ഇത്ര സമയം ചെലവാക്കും എന്ന്. ബിരിയാണിക്ക് ചൂടില്ല എന്ന് പറഞ്ഞുള്ള ഒു സ്ത്രീയുടെ വീഡിയോയിലെ പരാതി ഞങ്ങളുടെ ഭാഗത്ത് വന്ന തെറ്റ് തന്നെയായിരിക്കാനാണ് കൂടുതല്‍ സാധ്യത. കാരണം ഞങ്ങള്‍ ഭക്ഷണം കീപ്പ് ചെയ്യുന്നത് ബേയ്ന്‍ മേരിയിലാണ്. അത് ഒരു സ്റ്റീലിന്റെ വലിയ സ്റ്റോറേജാണ്.
അത് ഭക്ഷണം വെക്കാനായിട്ട് രൂപകല്‍പന ചെയ്തിട്ടുള്ളതാണ്. അതിലെ വെള്ളം 65 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടുണ്ടായിരിക്കും. ഇതിലാണ് ഭക്ഷണം കീപ്പ് ചെയ്യുന്നത്. എന്തുകൊണ്ട് ചൂടുണ്ടായില്ല എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടാകാന്‍ സാധ്യതയുള്ളൂ. അത് വിളമ്പി വെച്ചിട്ട് കസ്റ്റമറുടെ കൈയിലെത്താന്‍ സമയമെടുത്ത് കാണും. നല്ല ചൂടുള്ള സമയത്താണെങ്കില്‍ റൂം ടെംപറേച്ചറിന്റെ നിലയിലേക്ക് വന്ന് കഴിഞ്ഞാല്‍ ചൂടില്ലായ്മ ഫീല്‍ ചെയ്യും.
നല്ല ഭക്ഷണം കഴിച്ച് ശീലിച്ചവര്‍ക്കാണ് ഈ പ്രശ്‌നമുണ്ടാകുക. എന്ത് കിട്ടിയാലും കഴിക്കുന്നവര്‍ക്ക് ചൂടില്ലെങ്കിലും പ്രശ്‌നമുണ്ടാകില്ല. അവര്‍ക്ക് തണുത്ത ഭക്ഷണം കിട്ടിയിട്ടുണ്ടെങ്കില്‍ അത് എന്റെ മാത്രം തെറ്റാണ്. കൗണ്ടറില്‍ എന്തെങ്കിലും കണ്‍ഫ്യൂഷന്‍സ് വന്നിട്ടുണ്ടാകും. ഒരു മണിക്ക് എന്തായാലും ഇവിടത്തെ ഭക്ഷണം തണുക്കാന്‍ സാധ്യതയില്ല. ഞങ്ങളുടെ സ്റ്റാഫിന്റെ ഇടയില്‍ വല്ല മിസ് കമ്മ്യൂണിക്കേഷന്‍സും വന്നിട്ടുണ്ടാകും.
തണുത്ത ഭക്ഷണം കിട്ടുന്നത് മോശം അവസ്ഥയാണ്. ഓണ്‍ലൈനില്‍ ഇരുന്ന് എന്തും പറയുന്നവരോട് ഒന്നും പറയാനില്ല. ഈ ആള്‍ക്കാര്‍ ഞങ്ങളുടെ റെഗുലര്‍ കസ്റ്റമര്‍ അല്ലാത്തിടത്തോളം, ഞങ്ങളുടെ കസ്റ്റമേഴ്‌സിന് ഈ വക കണ്‍സേണ്‍സ് ഇല്ലാത്തിടത്തോളം ഞങ്ങള്‍ക്കെന്ത് പ്രശ്‌നം, ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ. വീട്ടിലെ ഊണ്‍ എന്ന് പറഞ്ഞുള്ള കടകളുമായി എന്റെ കടയെ താരതമ്യം ചെയ്യരുത്.
ഞാന്‍ ഇവിടെ ഒരു മാസം കൊടുക്കുന്ന റെന്റിന്റെ അത്രയും ഉണ്ടാകില്ല അവരുടോ ടോട്ടല്‍ ഇന്‍വെസ്റ്റ്‌മെന്റ്. ആ കടയും ഈ കടയും തമ്മില്‍ താരതമ്യം ചെയ്യാനാണെങ്കില്‍ എനിക്ക് സംസാരിക്കാനില്ല. ഞാന്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടുള്ള കോടികളില്‍ പ്രധാനഭാഗം ഹൈജീന്‍ ഏറിയയില്‍ ആണ്. ഞങ്ങളുടെ ഒരു മാസത്തെ സാലറി പോലും ടോട്ടല്‍ ഇന്‍വെസ്റ്റ്‌മെന്റില്ലാത്ത കടയില്‍ കിട്ടുന്ന സാധനവും ഞങ്ങള്‍ തരുന്ന സാധനവും തമ്മില്‍ നിങ്ങള്‍ താരതമ്യം ചെയ്യുകയാണെങ്കില്‍ അതിന് മറുപടി കൊടുക്കാന്‍ ഒരു സെക്കന്റ് പോലും ഞാന്‍ ചെലവാക്കില്ല. എങ്ങനെ നിങ്ങള്‍ക്ക് കംപയര്‍ ചെയ്യാന്‍ പറ്റും.












Click it and Unblock the Notifications