ഇടുങ്ങിയ വഴി: കാലിടറിയ ഉമ തോമസ് റിബൺ കെട്ടിയ സ്റ്റാൻഡിനൊപ്പം താഴേക്ക് - വീഡിയോ പുറത്ത്
കൊച്ചി: ഉമ തോമസ് എംഎല്‍എ കലൂർ സ്റ്റേഡിയത്തില്‍ നിന്നും അപകടത്തില്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. താല്‍ക്കാലികമായി നിർമ്മിച്ച വേദിയുടെ പിന്‍നിരയില്‍ നിന്നും മുന്‍ നിരയിലേക്ക് വരികയായിരുന്നു എം എല്‍ എ. ആദ്യം വശത്തെ കസേരയില്‍ ഇരുന്ന ശേഷം പിന്നീട് മാറിയിരിക്കാനായി എഴുന്നേറ്റ് നീങ്ങുന്നതിന് ഇടയിലായിരുന്നു അപകടം. സിജോയ് വർഗീസിന്റെ അഭ്യർഥന പ്രകാരമായിരുന്നു ആദ്യം ഇരിന്നിടത്ത് നിന്നും എം എല്‍ എ എഴുന്നേറ്റത്. മുന്നിലുണ്ടായിരുന്ന സ്ത്രീയെ മറികടന്ന് മുന്നോട്ടുപോകാൻ ശ്രമിക്കുന്നതിനിടെ ഉമ തോമസിന്റെ കാലിടറുകയും റിബൺ കെട്ടിയ സ്റ്റാൻഡിനൊപ്പം താഴേക്ക് വീഴുകയുമായിരുന്നു.

താല്‍ക്കാലിക സ്റ്റേജ് നിർമ്മാണത്തിലെ അപാകതകള്‍ അപകട ദൃശ്യങ്ങള്‍ കൃത്യമായി വ്യക്തമാക്കുന്നു. സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയും മന്ത്രി സജി ചെറിയാനും അപകട സമയത്ത് എം എല്‍ എയ്ക്ക് തൊട്ടരികില്‍ ഇരിക്കുന്നുണ്ടായിരുന്നു. സ്ഥലപരിമിതിയോടൊപ്പം ഉറപ്പുള്ള ബാരിക്കേഡ് ഇല്ലാത്തതുമാണ് അപകടത്തിനിടയാക്കിയത്.
ക്ഷണിച്ച് വരുത്തിയ അപകടമാണ് ഇതെന്നായിരുന്നു ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ എറണാകുളം ഡി സി സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് പ്രതികരിച്ചത്. ജി സി ഡി എ ചെയര്‍മാനും മന്ത്രിയും ആ വേദിയില്‍ ഇരിക്കുന്നുണ്ട്. വീഴുമെന്ന് ഉറപ്പുള്ള സ്ഥലത്താണ് അതിഥികളെ ഇരുത്തിയിരിക്കുന്നത്. അപകടം നടന്ന് ഇത്രയും നാളായിട്ടും ജി സി ഡിഎക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ ഉണ്ടായോയെന്നും അദ്ദേഹം ചോദിച്ചു.
മൃദംഗവിഷനെതിരെ കടുത്ത നടപടികള്‍
നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷനെതിരായ നടപടികള്‍ കൂടുതല്‍ ശക്തമാക്കി. മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നാലെ പ്രൊപ്രൈറ്റർ നികോഷ് കുമാറിനോട് ഇന്ന് ഉച്ചയ്ക്ക് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരാകാന്‍ കോടത നിർദേശിച്ചിട്ടുണ്ട്. ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനാണ് നീക്കം. മൃദംഗ വിഷന്‍ കൂടുതല്‍ ആക്കൗണ്ടുകള്‍ ഉണ്ടോയെന്നത് ഉള്‍പ്പെടേയുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയിലാണ്. നൃത്താധ്യാപകർ പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും പരിശോധനകള്‍ ശക്തമാക്കി. വ്യാഴാഴ്ച് ഉച്ചയ്ക്ക് രണ്ട് മണിക്ക് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് നിഗോഷ് കുമാറിനോട് കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദേശിച്ചത്.
എംഎല്‍എയുടെ ആരോഗ്യ നില
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എംഎല്‍എ ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. വെന്റിലേറ്റര്‍ സഹായം കുറച്ചു കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെങ്കിലും വെന്റിലേറ്റര്‍ പൂർണ്ണമായും മാറ്റാനായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സ്വയം ശ്വാസമെടുക്കാന്‍ പ്രാപ്തയാകുന്നത് വരെ വെന്റിലേറ്ററിലെ ചികിത്സ തുടരാനാണ് തീരുമാനം.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications