പ്രശസ്ത ഫുട്‌ബോള്‍ താരം മുങ്ങിമരിച്ചു
കോഴിക്കോട്: പ്രശസ്ത ഫുട്‌ബോള്‍ താരം മോഹന്‍ദാസ് മേയന(62) മുങ്ങിമരിച്ചു. വിഷു ആഘോഷത്തിന്റെ ഭാഗമായി കര്‍ണാടകയിലെ വീരാജ്‌പേട്ടയിലേക്ക് വിനോദയാത്രയ്ക്ക് പോയാതാണ് മേയ്‌ന. അവിടെ വെച്ചാണ് അപകടം സംഭവിക്കുന്നത്.
ടൈറ്റായിം ടീമിന്റെ താരമായാണ് മേയ്‌ന പ്രശസ്തനാവുന്നത്. കേരള ടീമിന്റെയും ടൈറ്റാനിയം ക്ലബിന്റെയും മികച്ച ഫുട്‌ബോര്‍ പ്ലേയര്‍ ആയിരുന്നു. സംസ്ഥാന ഫുട്‌ബോള്‍ ടീമില്‍ കളിച്ചിട്ടുണ്ട്.

ഏറെ കാലമായി ടൈറ്റാനിയം ടീമിലാണ് പ്രവര്‍ത്തിച്ചുക്കൊണ്ടിരുന്നത്. ഒരു വര്‍ഷം മുന്‍പാണ് ടൈറ്റാനിയത്തില്‍ നിന്നും വിരമിച്ചത്. വീരാജ് പേട്ടയിലെ ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഭാര്യ: മിനി. മക്കള്‍: മോനിഷ്, മേഘ.












Click it and Unblock the Notifications