നഗരത്തിൽ നടപ്പാത തകർന്നു, കാൽനടയാത്രയും അപകടത്തിൽ
വടകര: നഗരത്തിൽ നടപ്പാത തകർന്നു,കാൽനടയാത്രയും അപകടത്തിൽ വടകര പുതിയ ബസ്സ്റ്റാൻഡിൽ നിന്നും പഴയ ബസ് സ്റ്റാൻഡിലും മറ്റും എത്തിപ്പെടാനുള്ള എളുപ്പ വഴിയായ പാർക്ക് റോഡിലെ സ്ളാബ് തകർന്നത് കാൽനട യാത്ര പോലും അപകടത്തിൽ.തെരുവ് വിളക്കുകൾ പോലും ഇല്ലാത്ത ഈ വഴിയിലൂടെയുള്ള രാത്രികാല യാത്ര അപകടാവസ്ഥയിൽ.മുൻ കാലത്ത് ഡ്രയിനേജായിരുന്ന ഈ സ്ഥലം വർഷങ്ങൾക്ക് മുൻപാണ് കാൽനട യാത്രയ്ക്ക് സൗകര്യമൊരുക്കാമെന്ന നിലയിൽ നഗരസഭ ഡ്രയിനേജിന്റെ ഇരു വശങ്ങളും കെട്ടി ഉയർത്തി മലിനജലം ഒഴുകി പോകാനുള്ള സൗകര്യത്തോടെ മുകളിൽ സ്ലാബിട്ടത്.
എന്നാൽ പിന്നീട് ഇത് വഴി വലിയ വാഹനങ്ങൾ അടക്കം കടന്നു പോയതോടെ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ റോഡിൻറെ രണ്ട് ഭാഗങ്ങളിലും ഭിത്തികൾ കെട്ടി വീതി കുറച്ചെങ്കിലും കാർ,പിക്ക് അപ്പ്,ഓട്ടോ,ഇരു ചക്ര വാഹനങ്ങൾ എന്നിവ ഇത് വഴി സർവ്വീസ് നടത്തിയിരുന്നു.പുതിയ സ്റ്റാൻഡിനു സമീപം റോഡ് തുടക്കത്തിൽ ദിവസങ്ങൾക്ക് മുൻപ് തന്നെ സ്ളാബ് ഒരു ഭാഗം തകർന്നിരുന്നു.

വീണ്ടും ഇത് വഴി വാഹനങ്ങൾ കടന്നു പോയതാണ് പൂർണ്ണമായും സ്ളാബ് തകർന്ന് കാൽനട യാത്ര പോലും ദുഷ്കരമായിരിക്കുന്നത്.പരിസരവാസികളും,വ്യാപാരികളും ഇവിടെ അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചെങ്കിലും സ്ളാബ് മാറ്റാൻ നഗരസഭ ഇതേവരെ നടപടി സ്വീകരിച്ചിട്ടില്ല.












Click it and Unblock the Notifications