'ഇരയെ വിസ്തരിച്ച് 8 മാസം കഴിഞ്ഞു, എനിക്ക് ഇന്നലെ കരയണമെന്ന് പറയുന്നു'; വിമർശിച്ച് ജസ്റ്റിസ് കമാൽ പാഷ
കൊച്ചി; നടിയെ ആക്രമിച്ച കേസിൽ പ്രത്യേക വിചാരണ കോടതി മാറ്റണമെന്ന സർക്കാരിന്റേയും നടിയുടേയും ഹർജികൾ ഇന്ന് ഹൈക്കോടതി തള്ളിയിരുന്നു. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും മാനസിക പീഡനം നേരിടേണ്ടി വന്നെന്നും കാണിച്ചായിരുന്നു നടി കോടതിയെ സമീപിച്ചത്. എന്നാൽ വിചാരണ കോടതി മാറ്റുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് കാണിച്ചാണ് ഹൈക്കോടതി നടപടി. അതേസമയം വിധിയിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ജസ്റ്റിസ് ബി കെമാൽ പാഷ. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രതീക്ഷിച്ചത് തന്നെയാണ്
ഞാന്‍ ഇത് പ്രതീക്ഷിച്ചത് തന്നെയാണ്. കാരണം ഇങ്ങനെ ഒരു ജുഡീഷ്യല്‍ ഓഫിസർ, ഒരു ജഡ്ജി, അതായത് വേറെ ഒരു പരാതിയും അവര്‍ക്കെതിരെ ഇല്ല. കാരണം ഇതില്‍ പറയുന്ന രണ്ട് സാക്ഷികളെ വിസ്തരിച്ചിട്ട് എട്ടും ആറും മാസങ്ങൾ കഴിഞ്ഞ ശേഷമാണ് ഈ പരാതിയും കൊണ്ട് പുറത്തേക്ക് വരുന്നത്. അത് എന്തോ ഒരു പ്രത്യേക സാഹചര്യത്തില്‍ ഇങ്ങനെ കൊണ്ടുവരുന്നു എന്നല്ലാതെ അതില്‍ കാര്യമായിട്ട് വേറൊന്നും ഉള്ളതായിട്ട് എനിക്ക് മനസിലായിട്ടില്ല.

സ്ത്രീ വിരുദ്ധനാണെന്ന്
പിന്നെ ഇതൊക്കെ പറയാന്‍ പോയി കഴിഞ്ഞപ്പോള്‍ കുറെ ആളുകള്‍ പറഞ്ഞത്, കമാല്‍ പാഷ, സ്ത്രീ വിരുദ്ധനാണെന്നും പറഞ്ഞ് എനിക്ക് ഓരോ മെസേജ് അയക്കുന്നുണ്ട്. ഞാന്‍ സ്ത്രീ വിരുദ്ധനാണെങ്കില്‍ എനിക്ക് മനസിലായില്ല, ഈ ജുഡീഷ്യല്‍ ഓഫിസര്‍ എന്ന് പറയുന്നത് സ്ത്രീയല്ലാതെ പിന്നെ പുരുഷനാണോ?
അപ്പോ ഇത് പറയുന്നവര്‍ക്ക് ഉണ്ടല്ലോ, ഫെമിനിസ്റ്റുകള്‍ എന്ന് പറയുന്ന കുറേ പേർക്ക് അവര്‍ക്ക് ഇഷ്ടമുളളവര്‍ മാത്രമാണ് അവരുടെ സ്ത്രീകള്‍. ബാക്കിയൊന്നും സ്ത്രീകള്‍ അല്ലായെന്നൊരു കാഴ്ചപ്പാടുണ്ട്.

ചോദ്യങ്ങൾ ചോദിക്കും
ജുഡീഷ്യൽ ഓഫീസർക്കെതിരെ
അതെല്ലാം പോട്ടെ, ഞാന്‍ ഈ പറഞ്ഞത് ഒരു ജുഡീഷ്യല്‍ ഓഫിസര്‍ക്കെതിരെ യാതൊരു കാര്യവും ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുക. കാരണം അത് കേസിന്റെ സമയത്ത്, പലപ്പോഴും നമ്മളൊക്കെ ഓരോ കമന്റ്സൊക്കെ ജഡ്ജസ് പറയും. പറയുന്നു എന്ന് പറഞ്ഞാൽ, ഇത്രയല്ലേ ഉളളോ, അതോ വേറെന്തെങ്കിലും ഉണ്ടോ, ചിലപ്പോ ഇങ്ങനെയുളള കാര്യങ്ങളൊക്കെ ചോദിച്ചിരിക്കും.

പിറകിൽ നിന്ന് കുത്തുകയാണ്
ചോദ്യങ്ങൾ ചോദിക്കുമ്പോ അതിനെ വൃത്തികെട്ട രീതിയിൽ കാണുന്നത് മോശപ്പെട്ട കാര്യമാണ്. ഹൈക്കോടതിയുടെ തീരുമാനത്തോട് ഞാന്‍ വളരെ അധികം യോജിക്കുകയാണ്. കാരണം ഒരു ജുഡീഷ്യല്‍ ഓഫിസറിനെ പിറകില്‍ നിന്ന് തകര്‍ക്കുകയാണ്, ഇല്ലെങ്കില്‍ അതാണ് ഇതില്‍ മനസിലാക്കേണ്ടത്.

അവരുടെ ആവശ്യപ്രകാരം
അവരുടെ ആവശ്യപ്രകാരമാണ് സ്ത്രീ ജഡ്ജിനെ നിയമിച്ചത്. അത് തന്നെ സ്ത്രീകളിൽ കിട്ടാവുന്നതിൽ തന്നെ ഒന്നാന്തരം ജുഡീഷ്യൽ ഓഫീസറെയാണ് കൊണ്ടുവന്നതെന്നാണ് എനിക്ക് തോന്നുന്നത്.ഇനിയിപ്പോ സ്ത്രീ വേണ്ട പുരുഷൻ മതി എന്നൊക്കെ പറഞ്ഞുകഴിഞ്ഞാൽആ കക്ഷികളുടെ താളത്തിന് അനുസരിച്ച് തുളളുവാണോ നിയമവ്യവസ്ഥിതി വേണ്ടത്.

ഓരോ ജഡ്ജി പറ്റുമോ
ഈ ജഡ്ജി വേണ്ട വേറെ ജഡ്ജി മതിയൊന്നൊക്കെ പറഞ്ഞാൽ ഓരോരുത്തർക്കും ഓരോ ജഡ്ജിയെ കൊണ്ടുവരാൻ പറ്റുമോ? പ്രോസിക്യൂഷൻ അവർക്ക് ഇഷ്ടമുള്ള ജഡ്മി വേണം എന്ന പറയുന്നതും അല്ലേൽ പ്രതിയുടെ വക്കീൽ അവർ വിചാരിക്കുന്നത് പോലെ ഡ്ജി വേണം എന്ന് ആവശ്യപ്പെടുന്നതൊക്കെ നടക്കുന്ന കാര്യമാണോ?

ജഡ്ജിയുടെ ജോലി
ഇരുഭാഗത്തിനും നിഷ്പക്ഷമായിട്ട് നീതി നടപ്പാക്കുകയെന്നതാണ് ജഡ്ഡിയുടെ ജോലി.അതിനെ സഹായിക്കുന്നതിന് പകരം ഇതൊക്കെ ചെയ്യുന്നത് ശരിയല്ല.ഹൈക്കോടതി വിധിയെ ഞാൻസ്വാഗതം ചെയ്യുന്നു. അല്ലേങ്കിൽ ആ ജുഡീഷ്യല്‍ ഓഫിസര്‍ തകര്‍ന്നുപോകും.ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് കേസ് എടുത്ത് മാറ്റുകയെന്ന് വെച്ചാൽപിന്നെ ആ ജുഡീഷ്യൽ ഓഫീസർ ജീവിച്ചിരുന്നിട്ട് കാര്യമുണഅടോ?

എട്ട് മാസം കഴിഞ്ഞു
ഇരയെ വിസ്തരിച്ച ശേഷം ഏതാണ്ട് എട്ടുമാസം കഴിഞ്ഞു. അതിന് ശേഷമാണ് വിസ്താരത്തിന് ഏതാണ്ട് ഇങ്ങനെയൊക്കെ ഉണ്ടായത്.എനിക്ക് ഇന്നലെ കരയണം എന്ന് പറയുന്നത്. അതുപോലെ തന്നെ വേറൊരു സാക്ഷിയെ വിസ്തരിച്ചിട്ട് ആറുമാസം കഴിഞ്ഞു. ജില്ലാ ജഡ്ജി വളരെ മാന്യമായി ഇടപെട്ടതായിട്ടാണ് എനിക്ക് മനസിലാകുന്നത്. സത്യമാണ് ഞാന്‍ പറയുന്നത്. അല്ലാത്ത കാര്യങ്ങളൊക്കെ പറഞ്ഞത് തെറ്റാണെന്ന് കോടതിക്ക് മനസിലായി കാണും.

തെളിവ് ഹാജരാക്കട്ടെd
ഇനി പരസ്പരം സഹകരിച്ച് മുന്നോട്ട് പോകണം എന്ന് ഹൈക്കോടതി പറഞ്ഞാല്‍ പ്രോസിക്യൂഷനാണ് സഹകരിക്കേണ്ടത്. ഇനി സാക്ഷികളെ വിസ്തരിക്കാനുണ്ട്. അത് കഴിഞ്ഞ് തെളിവൊക്കെ കൊണ്ടുവരണം. അവര്‍ തെളിവ് കൊണ്ടുവരട്ടെ കുറ്റക്കാരാണെങ്കിൽ ശിക്ഷിക്കപ്പെടണം.കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കണം. തെളിവ് ഇല്ലെങ്കില്‍ പ്രതികളെ വെറുതെ വിടും. ആദ്യം പ്രോസിക്യൂഷൻ തെളിവ് ഹാജരാക്കട്ടെയെന്നും കമാൽ പാഷ പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 6028 പേര്‍ക്ക് കൊവിഡ്; 5213 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ.. 28 മരണം
സ്വർണക്കടത്ത് കേസ്; പ്രതികളുടെ മലപ്പുറത്തേയും കോഴിക്കോടേയും വീട്ടിൽ എൻഐഎ റെയ്ഡ്
ഇഗ്നോയില്‍ ഒരു ജോലിയാണോ സ്വപ്നം..! ഇതാണ് അവസരം; 22 ഒഴിവുകള്‍, ശമ്പളം 1.77 ലക്ഷം വരെ
ഖുശ്ബുവിന്റെ കാറപകടം വ്യാജമോ? നിങ്ങൾ സംസാരിക്കുന്നത് ഭീരുവിനെപ്പോലെ.. വിമർശകന്റെ വായടച്ച് നടി!!