ചരിത്രത്തിലാദ്യമായി പത്രപ്രവർത്തക യൂണിയന് വനിതാ അധ്യക്ഷ; ഇനി എംവി വിനീത നയിക്കും
തിരുവനന്തപുരം; കേരളാ പത്രപ്രവർത്തക യൂണിയന്റെ 60 വർഷത്തെ ചരിത്രത്തിലാദ്യമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിത തെരഞ്ഞെടുക്കപ്പെട്ടു. വീക്ഷണം തൃശൂർ ബ്യൂറോ ചീഫ് എം വി വിനീതയാണ് സംസ്ഥാന പ്രസിഡന്റായി വിജയിച്ചത്.

78 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മാതൃഭൂമിയിലെ എം.പി സൂര്യദാസിനെയാണ് വിനീത തോല്‍പ്പിച്ചത്. ആകെ പോള്‍ ചെയ്ത 3001ല്‍ 1515 വോട്ടുകള്‍ വിനീത നേടി. 48 വോട്ടുകള്‍ അസാധുവായി.
വീക്ഷണം' പത്രത്തിന്റെ തൃശൂര്‍ ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ ആണ് വിനീത. പത്രപ്രവര്‍ത്തക യൂണിയന്‍ തൃശൂര്‍ ഘടകം സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയാണ്.












Click it and Unblock the Notifications