അഴിമതിക്കാരെ നേരിടാന്‍ ഒറിജിനല്‍ 'ഫോര്‍ ദി പീപ്പിള്‍' വരുന്നു!
ഉദ്യോഗസ്ഥരുടെ അഴിമതി തടയുന്നതിന് സര്‍ക്കാര്‍ ആരംഭിക്കുന്ന വെബ്‌സൈറ്റാണ് ഫോര്‍ ദി പീപ്പിള്‍. അഴിമതി വിവരങ്ങള്‍ ജനങ്ങള്‍ക്ക് ഈ സൈറ്റ് വഴി സര്‍ക്കാരിനെ നേരിട്ട് അറിയിക്കാം.
കോഴിക്കോട് : ഫോര്‍ ദി പീപ്പിള്‍ വീണ്ടും വരുന്നു. പറഞ്ഞു വരുന്നത് ജയരാജ് സംവിധാനം ചെയ്ത സിനിമയെ കുറിച്ചല്ലെന്ന് മാത്രം. 2004ല്‍പുറത്തിറങ്ങിയ ഈ ചിത്രത്തെ ആര്‍ക്കും മറക്കാനാകില്ല. സമൂഹത്തിലെ അഴിമതിക്കും അക്രമങ്ങള്‍ക്കുമെതിരെയുള്ള നാലു യുവാക്കളുടെ പോരാട്ടത്തിന്‍റെ കഥപറഞ്ഞ ചിത്രമാണ് ഫോര്‍ ദി പീപ്പിള്‍.
ഇപ്പോഴിതാ ഫോര്‍ ദി പീപ്പിള്‍ എന്ന പദ്ധതിയുമായി സര്‍ക്കാര്‍ തന്നെ രംഗത്തു വന്നിരിക്കുന്നു. അതും അഴിമതിക്കെതിരെ. ഉദ്യോഗസ്ഥരുടെ അഴിമതി തടയുന്നതിന് സര്‍ക്കാര്‍ ആരംഭിക്കുന്ന വെബ്‌സൈറ്റാണ് ഫോര്‍ ദി പീപ്പിള്‍. അഴിമതി വിവരങ്ങള്‍ ജനങ്ങള്‍ക്ക് ഈ സൈറ്റ് വഴി സര്‍ക്കാരിനെ നേരിട്ട് അറിയിക്കാമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. ടി ജലീല്‍ പറഞ്ഞു.

ജനങ്ങള്‍ക്കു വേണ്ടി
അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനുള്ള പദ്ധതിയാണ ഫോര്‍ ദി പീപ്പിള്‍. അഴിമതി വിവരം ജനങ്ങള്‍ക്കു തന്നെ നേരിട്ട് അറിയിക്കാം.

നടപടി ഉറപ്പ്
മൊബൈല്‍ ഫോണ്‍ വീഡിയൊ ക്ലിപ്പിങ്, ഓഡിയോ ക്ലിപ്പിങ്‌സ് എന്നിവ വെബ്‌സൈറ്റിലേക്ക് ജനങ്ങള്‍ക്കു തന്നെ നേരിട്ട് അപ്ലോഡ് ചെയ്യാം.ഉദ്യോഗസ്ഥര്‍ കൈക്കൂലി ചോദിക്കുന്ന ദൃശ്യം അപ്ലോഡ് ചെയ്താല്‍ അത് തെളിവായി സ്വീകരിക്കും.ഇത്തരക്കാരെ ആദ്യം സസ്‌പെന്‍ഡ് ചെയ്യും. പിന്നീടാണ് അന്വേഷണം.

പരിശോധന
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കാര്യക്ഷമമായിട്ടല്ല പ്രവര്‍ത്തിക്കുന്നതെന്ന് വ്യാപക പരാതി ലഭിച്ചതായി മന്ത്രി ജലീല്‍ പറഞ്ഞു. ഇത് കണക്കിലെടുത്ത് ഇത്തരം സ്ഥാപനങ്ങളില്‍ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം.

വൃത്തിയാക്കാനും നിര്‍ദേശം
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും മന്ത്രിക്ക് നേരിട്ട് എത്തി പരിശോധന നടത്താന്‍ കഴിയാത്തതിനാല്‍ എംഎല്‍എമാര്‍ക്കാണ് ചുമതല. ഡിസംബര്‍ ഒമ്പതിനുള്ളില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വൃത്തിയാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാറാല പിടിച്ച ഓഫീസുകള്‍ ഇനി ഉണ്ടാകരുതെന്ന് ലക്ഷ്യമിട്ടാണിത്.

എന്തിന് കൈക്കൂലി
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്ന ശമ്പളം ഉണ്ടെന്നും പിന്നെ എന്തിനാണ് മറ്റുള്ളവരില്‍ നിന്ന് പണം വാങ്ങുന്നുവെന്നും മന്ത്രി ചോദിക്കുന്നു.

നവകേരള മിഷന്‍
നവ കേരള മിഷന്‍ എന്ന പേരില്‍ നാല് പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും വീട്, ആരോഗ്യ രംഗത്തെ പ്രവര്‍ത്തനം, പൊതുവിദ്യാഭ്യാസ യജ്ഞം, ഹരിത മിഷന്‍ എന്നീ നാല് പദ്ധതികളാണ് നടപ്പാക്കുന്നത്. ഏതാനും ദിവസംമുമ്പ് മുഖ്യമന്ത്രി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെ സമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു. ഇതിലാണ് തീരുമാനം.












Click it and Unblock the Notifications