കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി മണലില്‍ തല പൂഴ്ത്തിക്കിടക്കുന്ന ഒട്ടകപ്പക്ഷി, രൂക്ഷ വിമര്‍ശനം...

മതപരിവര്‍ത്തനത്തിനു വിദേശത്തു നിന്നു പണം വരുന്നതിനെക്കുറിച്ച് അന്വേഷിക്കണം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
പിണറായി ഒട്ടകപ്പക്ഷിയെന്ന് വനിതാ കമ്മീഷൻ | Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ രൂക്ഷവിമര്‍ശനവുമായി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. ദി ന്യൂസ് മിനിറ്റിനു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ സര്‍ക്കാരിനെതിതിരേ ആഞ്ഞടിച്ചത്. സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നു ഇതിനെക്കുറിച്ച് പഠിക്കുന്നതിനായാണ് രേഖ ശര്‍മ കേരളത്തിലെത്തിയത്. വിവാദമായ ഹാദിയ കേസുമായി ബന്ധപ്പെട്ട് ഹാദിയയെ ഇവര്‍ വീട്ടിലെത്തി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് തന്നെയാണ് മനസ്സിലാക്കാന്‍ സാധിച്ചതെന്ന് രേഖാ ശര്‍മ പറയുന്നു. മുഖ്യമന്ത്രി ഇപ്പോഴും ഈ വിഷയത്തെ അത്ര ഗൗരവമായി എടുത്തിട്ടില്ല. ത്രീ ഇഡിയറ്റ്‌സ് എന്ന സിനിമയില്‍ പല സമ്മര്‍ദ്ദഘട്ടങ്ങളിലും നായകനായ ആമിര്‍ ഖാന്‍ ഓള്‍ ഈസ് വെല്‍ എന്നു പറയുന്നത് പിണറായി കണ്ടിട്ടുണ്ടാവും. അതുപോലെ സംസ്ഥാനത്ത് എല്ലാം ഓള്‍ ഈസ് വെല്‍ ആണെന്ന് നടിക്കുകയാണ് അദ്ദേഹമെന്നും രേഖാ ശര്‍മ പറഞ്ഞു.

കേരളത്തിലെ അവസ്ഥ ശ്മശാനത്തിനു സമാനം

കേരളത്തിലെ അവസ്ഥ ശ്മശാനത്തിനു സമാനം

മണലില്‍ തല പൂഴ്ത്തിക്കിടക്കുന്ന ഒട്ടകപ്പക്ഷിയെപ്പോലെയാണ് പിണറായി.ശ്മശാനത്തിനു സമാനമാണ് ഇപ്പോള്‍ കേരളത്തിലെ അവസ്ഥ. സര്‍ക്കാരോ രാഷ്ട്രീയ പാര്‍ട്ടികളെ ഇതിനെ ഗൗരവമായെടുത്തിട്ടില്ല. അവര്‍ എത്രയും വേഗം ഉണര്‍ന്നേ തീരൂ. സംസ്ഥാനത്ത് യുവതികളെ നിര്‍ബന്ധിച്ച് ചില യുവാക്കള്‍ മതപരിവര്‍ത്തനം നടത്തുന്നുണ്ട്. ഈ യുവാക്കള്‍ക്കു ഇന്ത്യക്കു പുറത്തു നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടാവാം. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിദേശത്തു നിന്നു പണം വരുന്നതിനെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നും രേഖാ ശര്‍മ പറഞ്ഞു. മനുഷ്യക്കടത്ത് തന്നെയാണ് യഥാര്‍ഥത്തില്‍ ഇതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

പ്രത്യേക ഏജന്‍സി വരണം

പ്രത്യേക ഏജന്‍സി വരണം

ഏതെങ്കിലും പ്രത്യേക ഏജന്‍സിയെക്കൊണ്ട് ഇവയെക്കുറിച്ച് അന്വേഷിപ്പിക്കണമെന്നാണ് തന്റെ ആവശ്യം. മതംമാറ്റത്തിന് എവിടെ നിന്നാണ് പണം വരുന്നതെന്ന് കണ്ടു പിടിച്ചേ മതിയാവൂയെന്നും രേഖാ ശര്‍മ വ്യക്തമാക്കി. അന്വേഷണം ഏതെങ്കിലും വ്യക്തികളെ കേന്ദ്രീകരിച്ചായിരിക്കരുത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടപ്പാക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചും അന്വേഷിക്കേണ്ടതുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. നിര്‍ബന്ധിത മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കിനെക്കുറിച്ച് ചോദിച്ചപ്പോള്‍ രേഖാ ശര്‍മയുടെ മറുപടി ഇങ്ങനെയായിരുന്നു. മലപ്പുറത്തെ സത്യസരണി പോലുള്ള സ്ഥാപനങ്ങളെക്കുറിച്ച് നേരത്തേ കേട്ടിട്ടുണ്ട്. ഇവിടെ ഇത്തരത്തില്‍ നിരവധി മതപരിവര്‍ത്തനങ്ങള്‍ നടന്നതായും കേട്ടിട്ടുണ്ട്. ഇത്തരം സംഘടനകളെക്കുറിച്ചും അന്വേഷണം അനിവാര്യമാണെന്നും രേഖാ ശര്‍മ പറഞ്ഞു.

ലൗ ജിഹാദില്ല

ലൗ ജിഹാദില്ല

ഹാദിയ കേസി ലൗ ജിഹാദല്ല സംഭവിച്ചതെന്ന് രേഖാ ശര്‍മ ചൂണ്ടിക്കാട്ടി. ലൗ ജിഹാദെന്ന വാക്ക് തന്നെ ശരിയല്ല. പ്രേമത്തിനോടൊപ്പം ഒരിക്കലും ജിഹാദ് സംഭവിക്കില്ല. പ്രേമമുള്ളപ്പോള്‍ അവിടെ ജിഹാദ് എങ്ങനെ ഉണ്ടാവുമെന്നും അവര്‍ ചോദിച്ചു. ഹാദിയയുമായി കൂടിക്കാഴ്ചയില്‍ സംസാരിച്ച കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ രേഖാ ശര്‍മ തയ്യാറായില്ല. മാനസികമായി കൂടുതല്‍ കരുത്ത് നേടുന്നതിനായി ഹാദിയ നാലു ദിവസത്തെ ഉപവാസത്തിലായിരുന്നുവെന്ന് അവര്‍ പറഞ്ഞു. മാനസികമായി ദുര്‍ബലയാണെങ്കിലും ശാരീരികമായി അവര്‍ക്കു കുഴപ്പമൊന്നുമില്ലെന്നും രേഖ പറഞ്ഞു.

നിമിഷ ഫാത്തിമയുടെ അമ്മയെ കണ്ടു

നിമിഷ ഫാത്തിമയുടെ അമ്മയെ കണ്ടു

തീവ്രവാദ സംഘടനയായ ഐസിസില്‍ ചേരാന്‍ കേരളത്തില്‍ നിന്നു പോയ നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു കഴിഞ്ഞ ദിവസം രേഖാ ശര്‍മയെ സന്ദര്‍ശിച്ചിരുന്നു. തിരുവനന്തപുരത്തെ തൈക്കാടുള്ള സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു ഇവരുടെ കൂടിക്കാഴ്ച. തന്റെ മകളെയും കുടുംബത്തെയും കാണാതായിട്ട് ഒരു വര്‍ഷവും അഞ്ചു മാസവും പിന്നിട്ടു കഴിഞ്ഞു. കേസില്‍ ഇതുവരെ പുതിയ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അഫ്ഗാനിസ്താനില്‍ പോവാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ മുമ്പ് തന്നെ താന്‍ പോവുമായിരുന്നുവെന്ന് ബിന്ധു ദി ന്യൂസ് മിനിറ്റിനോട് പറഞ്ഞു.

English summary
Forced conversion reality in India. Pinarayi hiding like ostrich
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X