വെജിറ്റേറിയനായ ഭാര്യയെ ആട്ടിറച്ചി കഴിക്കാന്‍ നിര്‍ബന്ധിച്ചു... ഒടുവില്‍ സംഭവിച്ചത്!!!
മുംബൈ: ഭര്‍ത്താവ് ആട്ടിറച്ചി കഴിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. 22 കാരിയായ പൂജയാണ് ഭര്‍ത്താവിന്റെ മാനസിക പീഡനം സഹിക്കാന്‍ കഴിയാതെ തൂങ്ങി മരിച്ചത്.
മാര്‍ച്ച് മാസത്തിലാണ് ഇവര്‍ വിവാഹിതരായത്. വിവാഹത്തിന് മുന്‍പും മാംസം കഴിക്കാത പൂജയെ വിവാഹത്തിന് ശേഷം ആട്ടിറച്ചി കഴിക്കാന്‍ നിര്‍ബന്ധിച്ച് ഭര്‍ത്താവ് മാനസികമായി പീഡിപ്പിക്കുകയായിരുന്നു.

മാംസം കഴിക്കാന്‍ നിഷേധിച്ചതിനെ തുടര്‍ന്ന് ശകാരിക്കുകയും അവഹേളിക്കുകയും ചെയ്യുന്നുണ്ടെന്ന് പൂജയുടെ വീട്ടുക്കാര്‍ പറയുന്നു. മാനസിക സംഘര്‍ഷം സഹിക്കാതെയാണ് പൂജ തൂങ്ങി മരിച്ചത്.
ആത്മഹത്യ പ്രേരണക്കുറ്റത്തിന് പോലീസ് പൂജയുടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. ഏപ്രില്‍ 29വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരികുകയാണ് കോടതി. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.












Click it and Unblock the Notifications