കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടില്‍ കുട്ടികളില്ലാത്ത ആദിവാസി യുവാവിനെ വന്ധ്യംകരിച്ച സംഭവം ആരോഗ്യ വകുപ്പ് പറയുന്നത്...

Google Oneindia Malayalam News

പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ കുട്ടികളില്ലാത്ത ആദിവാസി യുവാവിനെ വന്ധ്യംകരണം നടത്തിയ സംഭവത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് . സമ്മതപത്രത്തില്‍ യുവാവ് ഒപ്പിട്ട് നല്‍കിയതിനാല്‍ നടപടികളെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ആരോഗ്യവകുപ്പ് . കുട്ടികളില്ലാത്ത ആദിവാസി യുവാവിനെ നിര്‍ബന്ധിച്ച് വന്ധ്യംകരണം നടത്തിയ സംഭവം കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് .

അതേ സമയം തെറ്റിദ്ധരിപ്പിച്ചാണ് സമ്മതപത്രത്തില്‍ ഒപ്പിടുവിച്ചതെന്ന് പാലമൂല പണിയ കോളനിയിലെ ചന്ദ്രന്‍ (30) പറഞ്ഞു . ആശുപത്രിയിലെത്തിച്ച് രക്തം , മൂത്രം എന്നിവ പരിശോധനയ്ക്ക് എടുക്കുകയും പിന്നീട് ശസ്ത്രക്രിയ സമ്മത പത്രത്തില്‍ നിര്‍ബന്ധപൂര്‍വ്വം ഒപ്പിടിവിയ്ക്കുകയുമായിരുന്നെന്ന് യുവാവ് പറഞ്ഞു .

Wayanad

ഒന്‍പത് വര്‍ഷം മുന്‍പ് ചന്ദ്രനെ ഉപേക്ഷിച്ച് ഭാര്യ പോയി . ഇയാള്‍ക്ക് കുട്ടികളില്ല. അതേ സമയം സമ്മതപത്രത്തില്‍ ഇയാള്‍ക്ക് രണ്ട് കുട്ടികളുണ്ടെന്നാണ് എഴുതിയിരുന്നത് . വന്ധ്യംകരണത്തിനായി ചന്ദ്രന്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സമീപിച്ചുവെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത് . തന്നെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയനാക്കിയെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ചന്ദ്രന്‍ .

English summary
Forcefully done vasectomy for childless tribal man in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X