കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് രക്ഷപ്പെട്ട വിദേശ ദമ്പതികളെ കണ്ടെത്തി!!

Google Oneindia Malayalam News

ആലപ്പുഴ: കൊറോണ നിരീക്ഷണത്തിലിരിക്കെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് കടന്നുകളഞ്ഞ വിദേശ ദമ്പതികളെ തിരച്ചിലിന് ശേഷം കണ്ടെത്തി. ഇവരെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് കണ്ടെത്തിയത്. ബ്രിട്ടനില്‍ നിന്നും ദോഹ വഴി കേരളത്തിലെത്തിയ ദമ്പതികളോട് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് തയ്യാറാവാതെയാണ് ഇവര്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടത്. പോലീസിന്റെയും ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ചായിരുന്നു ഇവര്‍ മുങ്ങിയത്. ഇവരില്‍ രോഗലക്ഷണം കണ്ടെത്തിയെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ല.

1

അതേസമയം സംസ്ഥാനത്ത് കൊറോണയില്‍ ശക്തമായ ജാഗ്രതയാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നത്. മൂന്ന് പേര്‍ക്ക് കൂടി സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഇന്നലെ മുതല്‍ രോഗം സംശയിക്കുന്നയാള്‍ക്കും വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ കഴിയുന്ന ഇറ്റാലിയന്‍ പൗരനും യുകെയില്‍ നിന്ന് തിരിച്ചെത്തിയയാള്‍ക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ 5468 പേര്‍ നിരീക്ഷണത്തിലുണ്ട്. ഹോം സ്‌റ്റേകള്‍, റിസോര്‍ട്ടുകളില്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന രോഗബാധ ഉള്ള രാജ്യങ്ങളിലെ പൗരന്‍മാരെ നിരീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഒഴിവാക്കാനാവാത്തതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ചിലര്‍ ഇത് ഭീതിപ്പെടുത്താനുള്ള ശ്രമമാണെന്ന് പറയുന്നുണ്ട്. ഇത് ശരിയല്ല. സാഹചര്യം ഇതാണെന്ന് പറഞ്ഞ് ആരെയും ഭയപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല. ജനങ്ങള്‍ക്കിടയില്‍ നിന്ന് നല്ല സഹകരണമാണ് ഉണ്ടാവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇറ്റലിയില്‍ നിന്ന് തിരികെ വരുന്നവരെ ചികിത്സിക്കാന്‍ മതിയായ സൗകര്യങ്ങള്‍ കേരളത്തിലുണ്ട്. പരിപാടികള്‍ നടത്തുന്നവര്‍, അത് സ്വമേധയാ ഒഴിവാക്കുന്നുണ്ട്. പരിശോധനയ്ക്ക് വേണ്ട ആളുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുകെയില്‍ നിന്നും വന്നയാളും ഇറ്റാലിയന്‍ പൗരനും നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. ഇവര്‍ ആരെങ്കിലുമായി ബന്ധപ്പെട്ടോ എന്ന കാര്യം ശക്തമായി തന്നെ പരിശോധിക്കും. പോസിറ്റീവായ ആളുകള്‍ക്ക് കാര്യമായ മരുന്നുകളൊന്നും നല്‍കുന്നില്ല. വിശ്രമിക്കാനാണ് അവരോടുള്ള നിര്‍ദേശം. രോഗലക്ഷണങ്ങള്‍ക്ക് ചികിത്സ നല്‍കുകയുമാണ് ചെയ്യുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. മാസ്‌കുകള്‍ ജയിലുകളില്‍ നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിപണിയില്‍ മാസ്‌കുകള്‍ക്ക് ക്ഷാമവും വിലവര്‍ധനവും നേരിടുന്നത് മുന്‍നിര്‍ത്തിയാണ് തീരുമാനം.

Recommended Video

cmsvideo
3 things to do to prevent corona virus | Oneindia Malayalam

ദുബായില്‍ നിന്നെത്തിയ മലയാളിക്ക് കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇയാള്‍ക്കൊപ്പം താമസിക്കുന്ന ഏഴ് പേര്‍ ഇന്ന് നാട്ടിലെത്തും. ഇവരെ ഇവിടെ നിന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും. ഇവര്‍ക്കൊപ്പമുള്ള അഞ്ച് പേര്‍ നേരത്തെ നാട്ടിലെത്തിയിരുന്നു. ഇവര്‍ ചികിത്സയിലാണ്. മുന്‍കരുതലിന്റെ ഭാഗമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യത്ത് കൊറോണയില്‍ രണ്ടാമത്തെ മരണം... ദില്ലിയില്‍ ചികിത്സയിലിരുന്ന 69കാരി മരിച്ചു!!രാജ്യത്ത് കൊറോണയില്‍ രണ്ടാമത്തെ മരണം... ദില്ലിയില്‍ ചികിത്സയിലിരുന്ന 69കാരി മരിച്ചു!!

English summary
foreign couple who missing in observation found from nedumbassery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X