കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയിൽ വൻ വിദേശകറൻസി വേട്ട! പത്ത് കോടി രൂപയുടെ അമേരിക്കൻ ഡോളറും ദിർഹവും... പിടിയിലായത് അഫ്ഗാനി...

ദില്ലി-കൊച്ചി-ദുബായ് എയർഇന്ത്യ വിമാനത്തിൽ നെടുമ്പാശേരിയിൽ എത്തിയ യൂസഫ് മുഹമ്മദ് സിദ്ദീഖി എന്ന അഫ്ഗാൻ പൗരനിൽ നിന്നാണ് വിദേശകറൻസികൾ കണ്ടെടുത്തത്.

  • By Desk
Google Oneindia Malayalam News

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ കറൻസികളുടെ വൻ ശേഖരം പിടികൂടി. പത്തു കോടിയലധികം ഇന്ത്യൻ രൂപയ്ക്ക് തുല്യമായ വിദേശ കറൻസികളാണ് അഫ്ഗാൻ സ്വദേശിയിൽ നിന്ന് പിടികൂടിയത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ വിദേശ കറൻസി വേട്ടകളിലൊന്നാണിത്.

ദില്ലി-കൊച്ചി-ദുബായ് എയർഇന്ത്യ വിമാനത്തിൽ നെടുമ്പാശേരിയിൽ എത്തിയ യൂസഫ് മുഹമ്മദ് സിദ്ദീഖി എന്ന അഫ്ഗാൻ പൗരനിൽ നിന്നാണ് വിദേശകറൻസികൾ കണ്ടെടുത്തത്. അമേരിക്കൻ ഡോളറും യുഎഇ ദിർഹവും ഇയാളുടെ കൈവശമുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രി എയർഇന്ത്യ വിമാനത്തിൽ കൊച്ചിയിലെത്തിയവർക്ക് വിമാനത്തിന്റെ തകരാർ കാരണം യാത്ര മുടങ്ങിയിരുന്നു. തുടർന്ന് യാത്രക്കാരെ ചൊവ്വാഴ്ച രാത്രി ഹോട്ടലുകളിൽ താമസിപ്പിച്ചു. അഫ്ഗാൻ സ്വദേശിയായ യൂസഫും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

dollar

തുടർന്ന് ബുധനാഴ്ച രാവിലെ എയർഇന്ത്യയിലെ യാത്രക്കാരെ മറ്റു വിമാനങ്ങളിൽ കയറ്റിവിടുന്നതിനിടെയാണ് അഫ്ഗാൻ സ്വദേശി പിടിയിലായത്. എമിറേറ്റ്സ് വിമാനത്തിൽ പ്രവേശിക്കാനിരിക്കെയായിരുന്നു യൂസഫ് പിടിക്കപ്പെട്ടത്. എക്സറേ പരിശോധനയിൽ വിദേശകറൻസികൾ കണ്ടെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ മുഴുവൻ കറൻസിയും കണ്ടെടുത്തു. പിടിയിലായ അഫ്ഗാൻ സ്വദേശിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

സൈബർ ആക്രമണത്തിലൂടെ ഹാക്കർമാർ കവർന്നത് 10 മില്യൺ യുഎസ് ഡോളർ! ലോകത്തെ ഏറ്റവും വലിയ സൈബർ ബാങ്ക് കവർച്ചയിൽ ഞെട്ടിത്തരിച്ച് ബാങ്ക് ഓഫ് ചിലി... എല്ലാ ബാങ്കുകൾക്കും ഇതൊരു മുന്നറിയിപ്പ്...സൈബർ ആക്രമണത്തിലൂടെ ഹാക്കർമാർ കവർന്നത് 10 മില്യൺ യുഎസ് ഡോളർ! ലോകത്തെ ഏറ്റവും വലിയ സൈബർ ബാങ്ക് കവർച്ചയിൽ ഞെട്ടിത്തരിച്ച് ബാങ്ക് ഓഫ് ചിലി... എല്ലാ ബാങ്കുകൾക്കും ഇതൊരു മുന്നറിയിപ്പ്...

English summary
foreign currency seized from kochi airport, afgan citizen in custody.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X