Get Updates
Get notified of breaking news, exclusive insights, and must-see stories!

കുളച്ചലിൽ അജ്ഞാത ജ‍ഡം; കോവളത്ത് കാണാതായ വിദേശ വനിത? ലീഗയെ കാണാതായിട്ട് ഒരാഴ്ച!

തിരുവനന്തപുരം: തമിഴ്നാട്ടിലെ കുളച്ചൽ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. കോവളത്ത് കഴിഞ്ഞ ആഴ്ച കാണാതായ വിദേശ വനിത ലീഗയുടേതാണെന്ന് സംശയം. സ്ഥിരീകരിക്കാൻ ബന്ധുക്കളും പോലീസും കുളച്ചൽ തീരത്തേക്ക് തിരിച്ചു. ചികിത്സ തേടിയ പോത്തന്‍കോട്ടെ ആയുര്‍വേദ കേന്ദ്രത്തില്‍ നിന്നാണ് ലീഗയെ ഒരാഴ്ച മുമ്പ് കാണാതായത്. ണാതായ ദിവസം ലീഗ ഓട്ടോറിക്ഷയില്‍ കോവളത്തേക്ക് പോയത് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫോണും പാസ്‌പോര്‍ട്ടും കയ്യില്‍ കരുതാതെയാണ് ലീഗ പുറത്തേക്ക് പോയത്. അതിന് ശേഷം ലീഗയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ലെന്ന് സഹോദരി പറഞ്ഞു.

വിഷാദരോഗത്തിന് ചികിത്സ തേടിയാണ് ലുത്വാനിയ സ്വദേശിയായ ലീഗ(33) ഇന്ത്യയിലെത്തിയത്. മാര്‍ച്ച് 14 നാണ് കോവളത്തേക്ക് വന്ന ലീഗ സ്‌ക്രോമെനെ എന്ന അയര്‍ലഡ് സ്വദേശിനിയെ കാണാതാനുന്നത്.ഭര്‍ത്താവ് ആന്‍ഡ്രൂവിനും, സഹോദരി ലില്‍സയ്ക്കുമൊപ്പം ഫെബ്രുവരി 21 ന് പോത്തന്‍കോട് അരുവിക്കരകോണത്തുള്ള ആശുപത്രിയിലെത്തിയതായിരുന്നു ലീഗ. അമൃതാനന്ദമയിയുടെ ഭക്തയായിരുന്ന ലീഗ കൊല്ലത്തെ അമൃതാനന്ദമയി ആശ്രമത്തില്‍ താമസിക്കാന്‍ വേണ്ടിയായിരുന്നു കേരളത്തിലെത്തിയത്. എന്നാല്‍ ആശ്രമത്തിലെ അന്തരീക്ഷത്തോട് പൊരുത്തപ്പെടാതെ വന്നപ്പോള്‍ വര്‍ക്കലയിലേക്കും തുടര്‍ന്ന് പോത്തന്‍കോട് ആശുപത്രിയിലും എത്തുന്നത്. ആശുപത്രിയിലെ ചികിത്സ പുരോഗമിക്കുന്നതിനിടെയാണ് ലീഗയെ കാണാതാവുന്നത്.

Liga

ദിവസവും പൊലീസ് സ്റ്റേഷനില്‍ എത്തുമ്പോള്‍, നിങ്ങള്‍ ഹോട്ടല്‍ മുറിയില്‍ വിശ്രമിക്കൂ, ഭാര്യയെ കണ്ടെത്താം എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നതെന്ന് ആന്‍ഡ്രൂ പരാതിപ്പെടുന്നു. ഇതിനെതുടര്‍ന്നാണ് സ്വന്തം നിലയ്ക്ക് അന്വേഷണം ആരംഭിച്ചത്. നാലാള്‌ കൂടുന്ന കവലകളില്‍ തന്റെ ഭാര്യയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അപേക്ഷിച്ചു വരികയായിരുന്നു യുവാവ്. ഗതികെട്ടപ്പോള്‍ ആന്‍ഡ്രൂ ഭാര്യയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഉറ്റവരില്ലാത്ത നാട്ടില്‍ ഒറ്റപെട്ടുപോകുന്ന വിഷമത്തിലാണ് ആന്‍ഡ്രൂവും സഹോദരി ലില്‍സയും . തിരച്ചിലിന് ഇടയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ആന്‍ഡ്രൂ പരാതിപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+