കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയും ക്യൂബയുമല്ല, കേരളം തന്നെയാണ് കമ്യൂണിസ്റ്റുകാരുടെ സ്വപ്‌ന കേന്ദ്രം

  • By Gowthamy
Google Oneindia Malayalam News

ആലപ്പുഴ/വാഷിങ്ടണ്‍: മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും അഭിമാനത്തിന്റെ നിമിഷങ്ങളാണ് ഇനി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് അടിത്തറയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് സാക്ഷാല്‍ വാഷിങ്ടണ്‍ പോസ്റ്റ്. ലോകത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കടുത്ത വെല്ലുവിളി നേരിടുമ്പോള്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക്് ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യത ഉണ്ടെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് വ്യക്തമാക്കിയിരിക്കുന്നത്.

അമലാ പോളിന് കഷ്ടകാലം! 20 ലക്ഷം ലാഭിക്കാന്‍ നോക്കി, അതിലേറെ പിഴ നല്‍കേണ്ടി വരുമോ? ഏഴു ദിവസം മാത്രം...അമലാ പോളിന് കഷ്ടകാലം! 20 ലക്ഷം ലാഭിക്കാന്‍ നോക്കി, അതിലേറെ പിഴ നല്‍കേണ്ടി വരുമോ? ഏഴു ദിവസം മാത്രം...

ഈ മാസം 27ന് പ്രസിദ്ധീകരിച്ച പത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒന്നാം പേജില്‍ തന്നെയാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ ഗ്രെഡ് ജഫ്രി, വിദിധി ജോഷി എന്നിവര്‍ ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സ്വാധീനമുള്ള പ്രദേശങ്ങള്‍ ലേഖകര്‍ സന്ദര്‍ശിച്ചിരുന്നു. ഓഗസ്റ്റിലെ പി കൃഷ്ണപിള്ള അനുസ്മരണ വേളയിലാണ് സംഘം കേരളത്തിലെത്തിയത്. നിരവധി പേര്‍ പങ്കെടുത്ത റാലിയെ കുറിച്ചും ലേഖനത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

കേരളം സ്വപ്‌ന സ്ഥാനം

കേരളം സ്വപ്‌ന സ്ഥാനം

കമ്മ്യൂണിസ്റ്റ്കാര്‍ക്ക് സ്വപ്‌നം കാണാന്‍ കഴിയുന്ന ചുരുക്കം ചില കേന്ദ്രങ്ങളില്‍ ഒന്നാണ് കേരളം എന്നാണ് ലേഖനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. മറ്റ് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായ ക്യൂബ, ചൈന, വിയറ്റ്‌നാം, ലാവോസ്, വടക്കന്‍ കൊറിയ എന്നിവിടങ്ങളില്‍ കമ്മ്യണിസ്റ്റ് പാര്‍ട്ടിക്ക്് സംഭവിച്ച അപചയത്തെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

1957നു ശേഷം

1957നു ശേഷം

1957ല്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറ കേരളത്തില്‍ ഇന്നും ശക്തമാണെന്നാണ് ലേഖനത്തില്‍ വ്യക്തമാക്കുന്നത്.

മറ്റ് സംസ്ഥാനങ്ങളുമായി

മറ്റ് സംസ്ഥാനങ്ങളുമായി

മറ്റ് സംസ്ഥാനങ്ങളുകമായി കേരളത്തെ താരതമ്യപ്പെടുത്തുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും കേരളം കൈവരിച്ച നേട്ടങ്ങളെ കുറിച്ച് ലേഖനത്തില്‍ എടുത്തു പറയുന്നുണ്ട്. കേരളത്തില്‍ 95 ശതമാനമാണ് സാക്ഷരത എന്ന് വ്യക്തമാക്കിയിരിക്കുന്നു.

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ് ആക്കി

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ് ആക്കി

1952ല്‍ പുറത്തിറങ്ങിയ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ് ആക്കി എന്ന നാടത്തിന് കേരള സമൂഹത്തിലുണ്ടായ സ്വാധീനത്തെ കുറിച്ചും ലേഖനത്തില്‍ വ്യക്തമമാക്കുന്നുണ്ട്. അതിന് അഞ്ചു വര്‍ഷത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിജയിക്കാന്‍ നാടകം കാരണമായെന്ന് വ്യക്തമാക്കുന്നു.

 മറ്റ് രാജ്യങ്ങള്‍ക്ക് സംഭവിച്ചത്

മറ്റ് രാജ്യങ്ങള്‍ക്ക് സംഭവിച്ചത്

മറ്റ് രാജ്യങ്ങളില്‍ കമ്മ്യൂണിസത്തിന് സംഭവിച്ച അപചയത്തെ കുറിച്ചും ഇതില്‍ വ്യക്തമാക്കിയിരിക്കുന്നത് ഇങ്ങനെയാണ്. ക്യൂബയില്‍ കമ്മ്യൂണിസം പുരാവസ്തുവായി മാറിയിരിക്കുകയാണെന്നാണ് ലേഖനത്തില്‍ വ്യക്തമാക്കുന്നത്.

 ചൈന, വിയറ്റ്‌നാം , ലാവോസ്, ഉത്തര കൊറിയ

ചൈന, വിയറ്റ്‌നാം , ലാവോസ്, ഉത്തര കൊറിയ

മറ്റ് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായ ചൈന, വിയറ്റ്‌നാം, ലാവോസ് എന്നിവിടങ്ങളില്‍ കമ്മ്യൂണിസം മുതലാളിത്തത്തിന്റെ ഭാഗമായി മാറിയെന്ന് വിമര്‍ശിക്കുന്നു. ഉത്തര കൊറിയയില്‍ കമ്മ്യൂണിസം ആണവ ആയധങ്ങള്‍ക്കിടയില്‍ വീര്‍പ്പുമുട്ടുകയാണെന്നും ലേഖനം.

ഫാസിസ്റ്റ് ഇന്ത്യയില്‍

ഫാസിസ്റ്റ് ഇന്ത്യയില്‍

ധനമന്ത്രി തോമസ് ഐസക്കുമായി കൂടിക്കാഴ്ച നടത്തിയാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഫാസിസ്റ്റ് ഇന്ത്യയില്‍ നമ്മുടെ സ്വപ്‌ന സംസ്ഥാനം നിര്‍മ്മിക്കാന്‍ പരിശ്രമിക്കുകയാണെന്ന് ഐസക്കിനെ ഉദ്ധരിച്ച് എഴുതിയിട്ടുണ്ട്. പല കാരണത്താല്‍ ഇത് ഏറെക്കുറെ സത്യമാണെന്നും ലേഖനം പറയുന്നു.

 എ കമ്മ്യൂണിസ്റ്റ് സക്‌സസ്

എ കമ്മ്യൂണിസ്റ്റ് സക്‌സസ്

എ കമ്മ്യൂണിസ്റ്റ് സക്‌സസ് എന്ന ഹെഡ്ഡിങ്ങിലാണ് ലേഖനം എഴുതിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരായ ഗ്രെഡ് ജഫ്രി, വിദിധി ജോഷി എന്നിവര്‍ ചേര്‍ന്നാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് സ്വാധീന മേഖലകള്‍ സന്ദര്‍ശിച്ചും റാലികളില്‍ പങ്കെടുത്തുമാണ് ലേഖനത്തിനാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

English summary
foreign media on big reasons for communist party\'s survival in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X