വിദേശ വനിത ഫ്ളാറ്റില്‍ നിന്ന് ചാടി മരിച്ചു മലയാളിയായ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍
ഇന്ന് പുലര്‍ച്ചെ ഗുരുവായൂരിലായിരുന്നു സംഭവം. അഞ്ചു മാസം മുമ്പാണ് നാല്‍പ്പതുകാരിയായ റൊമെനിയന്‍ സ്ത്രീയും മലയാളിയായ ഹരിഹരനുമായുള്ള വിവാഹം കഴിഞ്ഞത്.
ഗുരുവായൂര്‍. ഗുരുവായൂര്‍ മമ്മിയൂരിലെ ഫ്ളാറ്റില്‍ നിന്ന് വിദേശ വനിത താഴേക്ക് ചാടി മരിച്ചു. റൊമേനിയന്‍ സ്വദേശിനിയായ റൊബേര്‍ട്ടീന(40)യാണ് ഫ്ളാറ്റ് സമുച്ചയത്തില്‍ നിന്ന് താഴേക്ക് ചാടി മരിച്ചത്.
ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മമ്മിയൂരിലെ ഫ്ളാറ്റിന് താഴെ റൊബേര്‍ട്ടീനയുടെ മൃതദേഹം കണ്ടത്തെിയത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്‍റെ നിഗമനം.

അഞ്ചു മാസം മുമ്പാണ് റൊമേനിയന്‍ സ്വദേശിനിയായ റൊബേര്‍ട്ടീനയും മലയാളിയായ ഹരിഹരനുമായുള്ള വിവാഹം ഗുരുവായൂരില്‍ വെച്ച് കഴിഞ്ഞത്. റൊബേര്‍ട്ടീനയുടെ മരണത്തിലെ ദുരൂഹത കണ്ടെത്താനായി ഭര്‍ത്താവ് ഹരിഹരനെ ഗുരുവായൂര്‍ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇതിനു ശേഷമേ വിദേശ വനിതയുടെ മരണത്തിനു പിന്നിലെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളു.












Click it and Unblock the Notifications