ആലപ്പുഴയിലും ബെംഗളൂരു മോഡല്‍ ലൈംഗികാതിക്രമം,വിദേശ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു...
വ്യാഴാഴ്ച രാവിലെയാണ് ബൈക്കിലെത്തിയ യുവാവ് ആലപ്പുഴ നഗരത്തില്‍ വെച്ച് വിദേശ വനിതയെ കടന്നുപിടിച്ചത്.
ആലപ്പുഴ: പുതുവത്സര ദിനത്തില്‍ ബെംഗളൂരുവിലുണ്ടായ ലൈംഗികാതിക്രമത്തിന് സമാനമായ സംഭവം ആലപ്പുഴയിലും. ജനുവരി 5 വ്യാഴാഴ്ച രാവിലെയാണ് ബൈക്കിലെത്തിയ യുവാവ് ആലപ്പുഴ നഗരത്തില്‍ വെച്ച് വിദേശ വനിതയെ കടന്നുപിടിച്ചത്. രാവിലെ പത്ത് മണിക്ക് റോഡിലൂടെ നടന്നുപോകുന്നതിനിടെയായിരുന്നു യുവാവിന്റെ അതിക്രമം.
ആലപ്പുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സംഘടന നടത്തുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഭൂട്ടാന്‍ സ്വദേശിനിയെയാണ് പട്ടാപ്പകല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ബഹളമുണ്ടാക്കിയപ്പോള്‍ യുവാവ് രക്ഷപ്പെട്ടെന്നും, സംഭവ സമയത്ത് പരിസരത്ത് മറ്റാരുമുണ്ടായിരുന്നില്ലെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ആലപ്പുഴ നോര്‍ത്ത് പോലീസ് അറിയിച്ചു.

സംഭവ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ സ്ഥാപിച്ചിരിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും, പ്രതിയെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു.












Click it and Unblock the Notifications