കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമേഷും ഉദയനും നിരപരാധികള്‍; ക്രൂരമായി മര്‍ദ്ദിച്ച് പോലീസ് കുറ്റം സമ്മതിപ്പിച്ചു, സ്ത്രീകള്‍ പറയുന്നു

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പോത്തന്‍കോടുള്ള ആയുര്‍വേദ റിസോര്‍ട്ടില്‍ ചികില്‍സയ്ക്ക് വന്ന വിദേശവനിതയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന കേസില്‍ പ്രതികള്‍ നിരപരാധികളാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം. നെയ്യാറ്റിന്‍കര കോടതിയിലാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിച്ചത്. പ്രതികളെ ക്രൂരമായി മര്‍ദ്ദിച്ച് കുറ്റം തലയില്‍ കെട്ടിവയ്ക്കുകയായിരുന്നുവെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
ഏറെ കോളിളക്കം സൃഷ്ടിച്ച വിദേശ വനിതയുടെ തിരോധാനത്തിന് പിന്നില്‍ വന്‍ ക്രൂരതയുടെ കൈകള്‍ പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയ പോലീസിന്റെ നീക്കങ്ങളില്‍ സംശയം പ്രകടിപ്പിക്കുകയാണ് പ്രതികളുടെ ബന്ധുക്കള്‍. പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ നടന്നത് അപ്രതീക്ഷിത നീക്കങ്ങളായിരുന്നു...

ദിവസങ്ങള്‍ നീണ്ട അന്വേഷണം

ദിവസങ്ങള്‍ നീണ്ട അന്വേഷണം

ഇക്കഴിഞ്ഞ മാര്‍ച്ച് 14നാണ് വിദേശ വനിതയെ കോവളത്തുവച്ച് കാണാതയത്. യുവതിയുടെ സഹോദരിയുടെ പരാതിയില്‍ കോവളം പോലീസ് അന്വേഷണം ആരംഭിച്ചു. ദിവസങ്ങള്‍ പിന്നിട്ടെങ്കിലും തുമ്പുണ്ടായില്ല. അഞ്ഞൂറോളം പേരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ചില സൂചനകള്‍ ലഭിച്ചതും കണ്ടല്‍കാട്ടില്‍ മൃതദേഹം കണ്ടെത്തിയതും.

അഴുകിയ മൃതദേഹം

അഴുകിയ മൃതദേഹം

37 ദിവസം യുവതിയുടെ മൃതദേഹം കണ്ടല്‍കാട്ടില്‍ കിടന്നു. അഴുകിയ നിലയിലാണ് മൃതദേഹം പോലീസ് കണ്ടെത്തിയത്. അഴുകിയതുകൊണ്ടുതന്നെ തല അറ്റുപോയിരുന്നു. മൃതദേഹം വള്ളിയില്‍ കുടുങ്ങിക്കിടക്കുകയായിരിന്നു. ആത്മഹത്യാ സാധ്യതയും പോലീസ് പരിശോധിച്ചിരുന്നു.

കാര്യങ്ങള്‍ മാറി

കാര്യങ്ങള്‍ മാറി

പ്രദേശത്തെ ചീട്ടുകളി സംഘത്തെ ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. കണ്ടല്‍കാടില്‍ സ്ഥിരം പോകാറുള്ളവരെ കുറിച്ച് പോലീസിന് സൂചന കിട്ടി. സംശയമുനയിലുള്ളവരെയും അല്ലാത്തവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

തടഞ്ഞത് ഉദയനും ഉമേഷും

തടഞ്ഞത് ഉദയനും ഉമേഷും

മൃതദേഹത്തിന്റെ ദുര്‍ഗന്ധം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ കണ്ടല്‍കാട്ടില്‍ പരിശോധനയ്ക്ക് ഉമേഷും ഉദയനും ആരെയും അനുവദിച്ചിരുന്നില്ലെന്ന് പോലീസിന് മൊഴി ലഭിച്ചു. ഇതോടെയാണ് പ്രതികളെ കുറിച്ച് പോലീസിന് വ്യക്തമായ വിവരം കിട്ടിയത്.

കുടുക്കിയ കാര്യങ്ങള്‍

കുടുക്കിയ കാര്യങ്ങള്‍

സംഭവദിവസം തങ്ങള്‍ നാട്ടിലുണ്ടായിരുന്നില്ലെന്ന പ്രതികളുടെ മൊഴി വ്യാജമാണെന്ന് മൊബൈല്‍ ടവര്‍ പരിശോധനയില്‍ പോലീസിന് ബോധ്യമായി. യുവതിയുടെ മൃതദേഹത്തില്‍ കണ്ട ഓവര്‍ കോട്ട് ഉദയന്റേതാണെന്നും പോലീസ് തിരിച്ചറിഞ്ഞു. ഇതോടെ കാര്യങ്ങള്‍ പോലീസ് വേഗത്തിലാക്കി. ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് കൂടി കിട്ടിയതോടെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ബന്ധുക്കള്‍ പറയുന്നു

ബന്ധുക്കള്‍ പറയുന്നു

എന്നാല്‍ പോലീസ് പറയുന്ന ഇക്കാര്യങ്ങളെല്ലാം കള്ളമാണെന്ന് പ്രതികളുടെ ബന്ധുക്കള്‍ പറയുന്നു. പ്രതികളെ കോടതിയില്‍ എത്തിച്ചപ്പോള്‍ ഇവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പ്രതികളെ ഹാജരാക്കുന്നതറിഞ്ഞ് നേരത്തെ കോടതി പരിസരത്ത് എത്തിയിരുന്നു.

ബലപ്രയോഗം വേണ്ടിവന്നു

ബലപ്രയോഗം വേണ്ടിവന്നു

പ്രതികളെ പോലീസ് വാഹനത്തില്‍ നിന്ന് ഇറക്കിയതോടെ പ്രതിഷേധം തുടങ്ങി. ഉദയനെയും ഉമേഷിനെയും ക്രൂരമായി മര്‍ദ്ദിച്ച് കുറ്റം തലയില്‍ കെട്ടിവയ്ക്കുകയായിരുന്നുവെന്നാണ് പ്രതിഷേധിച്ചവരുടെ ആരോപണം. ഇവര്‍ പ്രതികളുടെ ചുറ്റും കൂടി നിന്നു. പിന്നീട് പോലീസ് ബലം പ്രയോഗിച്ചാണ് മാറ്റിയത്.

ഉച്ചത്തില്‍ നിലവിളിച്ച് സ്ത്രീകള്‍

ഉച്ചത്തില്‍ നിലവിളിച്ച് സ്ത്രീകള്‍

സ്ത്രീകള്‍ ഉച്ചത്തില്‍ നിലവിളിക്കുന്നുണ്ടായിരുന്നു. കോടതിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെ മജിസ്‌ട്രേറ്റ് ക്ഷുഭിതനായി. കേസുമായി ബന്ധമില്ലാത്ത എല്ലാവരെയും പുറത്താക്കാന്‍ നിര്‍ദേശിച്ചു. കോടതി ജീവനക്കാരും അഭിഭാഷകരും പോലീസും ചേര്‍ന്ന് എല്ലാവരെയും പുറത്താക്കി. കൂടുതല്‍ പോലീസെത്തിയാണ് പ്രതിഷേധക്കാരെ കോടതിക്ക് പുറത്തെത്തിച്ചത്.

Recommended Video

cmsvideo
ലിഗയുടെ കൊലയാളികളെ പോലീസ് പിടികൂടിയത് ഇങ്ങനെ | Oneindia Malayalam

സൗദി അറേബ്യ അടിമുടി മാറുന്നു; അമുസ്ലിംകള്‍ക്കും ആരാധാനലയങ്ങള്‍; ഇരുവര്‍ക്കും രണ്ട് ശത്രുക്കള്‍സൗദി അറേബ്യ അടിമുടി മാറുന്നു; അമുസ്ലിംകള്‍ക്കും ആരാധാനലയങ്ങള്‍; ഇരുവര്‍ക്കും രണ്ട് ശത്രുക്കള്‍

English summary
Kovalam Foreign Woman Murder: Accuse are innocents, says relatives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X