Get Updates
Get notified of breaking news, exclusive insights, and must-see stories!

പരിചയപ്പെട്ടു, മദ്യംനല്‍കി, ഹോട്ടലില്‍ കൊണ്ടുപോയി അതി ക്രൂരമായി പീഡിപ്പിച്ചു... കോവളത്ത് സംഭവിച്ചത്‌

മദ്യം നല്‍കിയതിന് ശേഷം യുവതിയെ ലോഡ്ജ് മുറിയില്‍ വച്ചാണ് ബലാത്സംഗം ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍

തിരുവനന്തപുരം: കോവളത്തെ വിദേശവനിതയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കര്‍ണാടക സ്വദേശിയായ യുവാവ് പിടിയില്‍. ജപ്പാനില്‍ നിന്നുള്ള യുവതിയാണ് അതി ക്രൂരമായ പീഡനത്തിന് ഇരയായത്.

കഴിഞ്ഞ ദിവസം കോവളത്തെത്തിയ യുവതിയെ യുവാവ് പരിചയപ്പെടുകയായിരുന്നു. കോവളത്ത് കടനടത്തുന്ന ആളാണ് ഇയാള്‍. പരിചയപ്പെട്ടതിന് ശേഷം യുവതിയ്ക്ക് മദ്യം നല്‍കി. അതിന് ശേഷമാണ് പീഡനം നടന്നത്.

കോവളത്ത്

കോവളത്ത്

കേരളത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവം ആണ് കോവളത്ത് നടന്നത്. എന്നാല്‍ .യുവതിയെ പീഡിപ്പിച്ച യുവാവ് മലയാളിയല്ല.

കര്‍ണാടക സ്വദേശി

കര്‍ണാടക സ്വദേശി

കര്‍ണാടക സ്വദേശിയായ തേജ പവാര്‍ എന്ന യുവാവിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. ഇയാള്‍ കോവളത്ത് ഒരു കടത്തി വരികയായിരുന്നു.

പരിചയപ്പെട്ടു

പരിചയപ്പെട്ടു

കോവളത്ത് എത്തിയ ദിവസം തന്നെയാണ് യുവാവ് വിദേശ വനിതയെ പരിചയപ്പെടുന്നത്. യുവതി കോവളത്ത് ഒരു ഹോട്ടലില്‍ മുറിയെടുത്തിരുന്നു,

 മദ്യം നല്‍കി

മദ്യം നല്‍കി

കോവളത്തെ ഹോട്ടലില്‍ നിന്ന് യുവതിയെ യുവാവ് കാറില്‍ കയറ്റി കൊണ്ടുപോയത് കണ്ടവരുണ്ട്. അതിന് ശേഷം ഇയാള്‍ യുവതിയ്ക്ക് മദ്യം നല്‍കി എന്നാണ് വിവരം.

ലോഡ്ജ് മുറിയില്‍

ലോഡ്ജ് മുറിയില്‍

മദ്യം നല്‍കിയതിന് ശേഷം യുവാവ് യുവതിയുമായി ഒരു ലോഡ്ജില്‍ മുറിയെടുത്തു. യുവാവിന്റെ സുഹൃത്തും കൂടെയുണ്ടായിരുന്നു എന്നാണ് വിവാരം.

കൂട്ടുകാരന്‍ രക്ഷപ്പെട്ടു

കൂട്ടുകാരന്‍ രക്ഷപ്പെട്ടു

യുവതി ബഹളം വച്ചപ്പോള്‍ കൂട്ടുകാരന്‍ മുറിയില്‍ നിന്ന് ഓടി രക്ഷപ്പെട്ടു എന്നാണ് വിവരം. എന്നാല്‍ കര്‍ണാടക സ്വദേശിയായ യുവാവ് വിദേശ വനിതയെ ക്രൂരമായി ബലാത്സംഗം ചെയ്തു.

ചോരയൊലിപ്പിച്ച്

ചോരയൊലിപ്പിച്ച്

ചോരയൊലിക്കുന്ന നിലയിലാണ് അവശയായ യുവതി ഹോട്ടലില്‍ തിരിച്ചെത്തിയത്. അവശയായ യുവതിയെ ഹോട്ടല്‍ അധികൃതരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എസ്എടി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

ശസ്ത്രക്രിയ

ശസ്ത്രക്രിയ

ശക്തമായ രക്തസ്രാവമുണ്ടായിരുന്നു യുവതിയ്ക്ക്. ഇതേ തുടര്‍ന്ന് ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. പിന്നീട് ബോധം വന്നപ്പോള്‍ ആണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+