വിദേശ വനിതയുടെ അടിവസ്ത്രങ്ങൾ കണ്ടെടുത്തു: പ്രതികള്‍ ഒടുവില്‍ വെളിപ്പെടുത്തി, 60 കിമീ അകലെ നിന്ന്!!
തിരുവനന്തപുരം: കോവളത്ത് കണ്ടൽക്കാട്ടിൽ വിദേശ വനിതയെ പീഡിപ്പിക്കുന്നതിനിടെ പ്രതികൾ വലിച്ചെറിഞ്ഞ വിദേശിയുടെ അടിവസ്ത്രങ്ങൾ തെളിവെടുപ്പിനിടെ കണ്ടെടുത്തു. ഒന്നാം പ്രതി ഉമേഷിനെയും രണ്ടാം പ്രതി ഉദയനെയും ഒരുമിച്ച് ഇന്നലെ പനത്തുറയിലെ കണ്ടല്‍ക്കാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നനിടയിലാണ് അടിവസ്ത്രങ്ങള്‍ കുഴിച്ചിട്ട സ്ഥലം ഉമേഷ് പൊലിസിന് കാണിച്ച്കൊടുത്തത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴും കഴിഞ്ഞ ദിവസം കണ്ടല്‍ കാട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോഴും വസ്ത്രങ്ങള്‍ കനാലിലേക്ക് വലിച്ചെറിഞ്ഞെന്നാണ് ഉമേഷ് പൊലിസിനോട് പറഞ്ഞിരുന്നത്.
കൊലപാതകം നടത്തിയതിന് അറുപതു മീറ്റർ അകലെയാണ് വസ്ത്രങ്ങൾ ചതുപ്പിൽ താഴ്ത്തിയിരുന്നത്. ഇവിടെ ചകിരിച്ചോർ കൊണ്ട് നിറഞ്ഞ പ്രദേശമായതിനാൽ അധികം കുഴിക്കേണ്ടി വന്നില്ല. ഫോറൻസിക് സംഘത്തിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. എന്നാല്‍ കൊല്ലപ്പെട്ട വിദേശവനിതയുടെ ചെരുപ്പ് കണ്ടെത്താനായില്ല

ശനിയാഴ്ച രാവിലെ 10നാണ് പ്രതികളെ ഒരുമിച്ച് സംഭവസ്ഥലത്ത് ആദ്യമായി ഒന്നിച്ച് തെളിവെടുപ്പിന് എത്തിച്ചത്. കഴിഞ്ഞ ദിവസം വ്യത്യസ്ഥ സമയങ്ങളിലാണ് ഇരുവരെയും എത്തിച്ചിരുന്നത്. ചെന്തിലക്കരിയിൽ ആറ്റിനു സമീപം വിദേശ വനിതയെ എത്തിച്ച ഫൈബർ വള്ളങ്ങളിലും പൊലീസ് തെളിവെടുപ്പ് നടത്തി. കാണാതായ ചെരിപ്പിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അന്വേഷണ ഉദ്യോഗസ്ഥൻ ഫോർട്ട് എ സി ദിനിലിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പ്രതികളെ 17 ന് വീണ്ടും കോടതിയിൽ ഹാജരാക്കും.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍












Click it and Unblock the Notifications