കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശ വനിതയുടെ കൊലപാതകം: പൊലീസിനെ പുകഴ്ത്തി കാന്തപുരം

Google Oneindia Malayalam News

കോഴിക്കോട്: ന്യൂനപക്ഷ അവകാശങ്ങള്‍ നേടിയെടുക്കാന്‍ യോജിച്ചുള്ള മുന്നേറ്റം അനിവാര്യമാണെ് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. മുസ്‌ലിം ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ട പൊതുപ്രശ്‌നങ്ങളില്‍ ക്രിയാത്മക പരിഹാര മാര്‍ഗങ്ങള്‍ക്ക് മുസ്‌ലിം ജമാഅത്ത് മുന്‍കൈയെടുക്കും. ഇതിനായുള്ള കൂട്ടായ്മകളില്‍ കക്ഷിരാഷ്ട്രീയം പ്രതിസന്ധിയായി വരരുതെന്നും അദ്ദേഹം പറഞ്ഞു.

വിദേശ വനിതയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ധ്രുതഗതിയില്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന കേരള പോലീസിനെ അദ്ദേഹം അഭിനന്ദിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ജാതി മത പരിഗണനയില്ലാതെ പൊതുസമൂഹത്തിന്റെയാകെ പിന്തുണയുണ്ടാകുമെന്നും കാന്തപുരം പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്ത് ഉമറാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുു കാന്തപുരം.

 markaz-pinarayi

സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ആദ്യമായാണ് കേരള മുസ്‌ലിം ജമാഅത്ത് പ്രാദേശിക നേതാക്കളുടെ സമ്മേളനം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ വിവിധ മഹല്ല്, യൂനിറ്റ് തലങ്ങളിലെ വ്യാപാരിവ്യവസായി മേഖലകളില്‍ നിന്നും കാര്‍ഷിക-ഉദ്യോഗസ്ഥ രംഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പങ്കെടുത്തത്.

രാജ്യത്തിന്റെ നിലനില്‍പ്പ് ത െഅപകടത്തിലാക്കും വിധം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള നീക്കത്തിനെതിരെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണം. തീവ്രവാദം, രാജ്യദ്രോഹ പ്രവണതകള്‍ എിവക്കെതിരെ ജനകീയ സഭകള്‍ വിളിച്ചുചേര്‍ത്ത് ബോധവത്കരണം നടത്തും. ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ എല്ലാസംസ്ഥാനങ്ങളിലും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ആരംഭിക്കും.

വിദ്യാഭ്യാസപാക്കേജുകള്‍, പുനരധിവാസ, ദുരിതാശ്വാസപദ്ധതികള്‍ എന്നീ രംഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കും. മഹല്ലു ജമാഅത്തുകളിലും ഗ്രാമീണ മേഖലകളിലും കേന്ദ്രീകരിക്കുന്ന മുസ്‌ലിം കുടുംബങ്ങളെക്കുറിച്ച് സര്‍വെ നടത്തി വിദ്യാഭ്യാസം, ജീവിത സുരക്ഷിതത്വം എന്നിവ ഉറപ്പ് വരുത്താനുള്ള ഇടപെടലുകള്‍ നടത്തും. ഇതിനായി മഹല്ല് മാര്‍ഗരേഖ നടപ്പാക്കും. ഈ ലക്ഷ്യങ്ങള്‍ക്കായി രാഷ്ട്രീയത്തിനും വിഭാഗീയതക്കും അതീതമായി മഹല്ല് നേതൃത്വങ്ങളെ സജ്ജരാക്കും. സമുദായ ശാക്തീകരണത്തിന് പണ്ഡിത നേതൃത്വത്തിനൊപ്പം പൗരപ്രമുഖരെ കൂടി ചേര്‍ത്ത് നിര്‍ത്തുകയാണ് ലക്ഷ്യം. അവശ ജനവിഭാഗങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പുനരധിവാസത്തിനും വിദ്യാഭ്യാസത്തിനും അവസരം നല്‍കുമെന്നും കാന്തപുരം പറഞ്ഞു.

ജസ്റ്റിസ് സി കെ അബ്ദുല്‍ റഹീം മുഖ്യാതിഥിയായിരുന്നു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി പ്രാര്‍ഥന നത്തി. എം.എല്‍.എമാരായ പി.ടി.എ റഹീം, എ. പ്രദീപ്കുമാര്‍, റിട്ട ജസ്റ്റിസ് എം. നിസാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, എ.പി. അബ്ദുല്‍ കരീം ഹാജി, ഡോ. ഹുസൈന്‍, ഫ്‌ളോറ ഹസന്‍ഹാജി, ഡോ. മന്‍സൂര്‍ ഹാജി, അപ്പോളൊ മൂസ ഹാജി പ്രസംഗിച്ചു.് മുസ്‌ലിം ന്യൂനപക്ഷത്തിന്റെ വര്‍ത്തമാനം എന്ന വിഷയം ഡോ. അബ്ദുസലാം, എന്‍. അലി അബ്ദുല്ല എന്നിവരും ഉമറാഇന്റെ കര്‍മ്മപഥം ഡോ. ഹുസൈന്‍ രണ്ടത്താണിയും സി. മുഹമ്മദ് ഫൈസിയും അവതരിപ്പിച്ചു.

ഉച്ചക്ക് ശേഷം നടന്ന കള്‍ച്ചറല്‍ കോണ്‍ഫറന്‍സില്‍ സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല എന്നിവര്‍ വിഷയാവതരണം നടത്തി. സമാപന സംഗമത്തില്‍ സയ്യിദ് ളിയാഉല്‍ മുസ്തഫ മാട്ടൂല്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി പ്രൊഫ. എ.കെ. അബ്ദുല്‍ ഹമീദ് പ്രസംഗിച്ചു.

English summary
foreign womans death,kanthapuram praise police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X