കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താജ്മഹല്‍ സന്ദര്‍ശിക്കാനുള്ള പ്രവേശന ഫീസ് കുത്തനെ വര്‍ധിപ്പിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ആഗ്ര: ലോക മഹാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ സന്ദര്‍ശിക്കാന്‍ ഇനി 1000 രൂപ ഫീസ് നല്‍കേണ്ടിവരും. ഇന്ത്യക്കാര്‍ക്കല്ല വിദേശികള്‍ക്ക് മാത്രമാണ് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ഫീസ് കുത്തനെ ഉയര്‍ത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച നോട്ടിഫിക്കേഷന്‍ Archaeological Survey of India (ASI) പുറത്തിറക്കി.

നിലവില്‍ 250 രൂപയാണ് താജ്മഹല്‍ സന്ദര്‍ശിക്കാനുള്ള വിദേശികളുടെ ഫീസ്. ഇത് 500 രൂപയായാണ് ഉയര്‍ത്തിയത്. ഫീസിനൊപ്പം 500 രൂപ ടോള്‍ ടാക്‌സ് കൂടിയാകുമ്പോള്‍ ആകെ 1000 രൂപ ഫീസായി നല്‍കേണ്ടിവരും. ഇന്ത്യക്കാരായ സന്ദര്‍ശകരുടെ ഫീസും ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ 10 രൂപയായിരുന്നത് 30 രൂപയായാണ് വര്‍ധിപ്പിച്ചത്. 10 രൂപ ടോള്‍ ടാക്‌സ് കൂടി ഉള്‍പ്പെടുമ്പോള്‍ ആകെ 40 രൂപ നല്‍കേണ്ടിവരും.

tajmahal

എ കാറ്റഗറിയില്‍ 40 രൂപ നല്‍കിയാല്‍ താജ്മഹലിനൊപ്പം കുത്തബ് മിനാര്‍ കൂടി സന്ദര്‍ശിക്കാം. ബി കാറ്റഗറിയില്‍ 5 രൂപയായിരുന്നത് 15 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. വിദേശികള്‍ക്ക് ഇത് 100 നിന്നും 200 ആയും ഉയര്‍ത്തി. ഉയര്‍ന്ന കാറ്റഗറിയില്‍ ഫീസ് നല്‍കുന്നവര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുമെന്ന് എഎസ്‌ഐ അറിയിച്ചിട്ടുണ്ട്.

വര്‍ഷാവര്‍ഷം ലക്ഷക്കണക്കിന് സ്വദേശികളും വിദേശികളുമായ സഞ്ചാരികള്‍ താജ്മഹലില്‍ എത്തുന്നുണ്ട്. ഫീസ് കുത്തനെ ഉയര്‍ത്തിയതോടെ ഇതുവഴിയുള്ള വരുമാനവും വര്‍ധിക്കും. സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാനും സ്മാരകങ്ങള്‍ സംരക്ഷിക്കാനുമാണ് ഫീസില്‍ വലിയൊരു ഭാഗവും ഉപയോഗിക്കുന്നത്.

English summary
Foreigners will have to pay Rs 1000 to visit Taj Mahal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X