കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടരവര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ നിരപരാധിത്വം തെളിഞ്ഞു; ആ അശ്ലീലദൃശ്യങ്ങളിലുള്ളത് ശോഭയല്ല

  • By Goury Viswanathan
Google Oneindia Malayalam News

കൊച്ചി: അശ്ലീല വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട യുവതിയുമായുള്ള മുഖസാദൃശ്യത്തിന്‍റെ പേരില്‍ വേട്ടയാടപ്പെട്ട വീട്ടമ്മയ്ക്ക് ഒടുവില്‍ നീതി ലഭിക്കുന്നു. രണ്ടര വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊുവിലാണ് തൊടുപുഴ സ്വദേശിനി ശോഭ എന്ന വീട്ടമ്മയ്ക്ക് തന്‍റെ നിരപരാധിത്വം തെളിയിക്കാനായത്. വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കപ്പെട്ട അശ്ലീല വീഡിയോ ക്ലിപ്പുകള്‍ ശോഭയുടേതല്ലെന്ന് വിദഗ്ധപരിശോധനയില്‍ വ്യക്തമായി. സ്വന്തം നഗ്ന ചിത്രങ്ങള്‍ ശോഭ തന്നെ പ്രചരിപ്പിക്കുകയായിരുന്നുവെന്ന ഭര്‍ത്താവിന്‍റെ ആരോപണം തെറ്റാണെന്ന് നിയമ പോരാട്ടത്തിനൊടുവില്‍ ശോഭ തെളിയിക്കുകയായിരുന്നു. സംഭവത്തിന്‍റെ വിശദാംശങ്ങള്‍ ഇങ്ങനെ:

ജീവിതം മാറ്റി മറിച്ച വീഡിയോ

ജീവിതം മാറ്റി മറിച്ച വീഡിയോ

ഭര്‍ത്താവും മക്കളും അടങ്ങുന്ന സന്തുഷ്ട ജീവിതമായിരുന്നു ശോഭയുടേത്. ശോഭയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് വന്ന ഒരു വീഡിയോ ആണ് ഇവരുടെ ജീവിതം മാറ്റിമറിക്കുന്നത്. ശോഭയുടേതെന്ന പേരിലാണ് വീഡിയോ വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് വന്നത്.

എല്ലാം വിശ്വസിച്ച് ഭര്‍ത്താവ്

എല്ലാം വിശ്വസിച്ച് ഭര്‍ത്താവ്


ശോഭയുമായുള്ള മുഖസാദൃശ്യവും അടിക്കുറുപ്പും കണ്ടതോടെ ദൃശ്യങ്ങളിലുള്ളത് സ്വന്തം ഭാര്യ തന്നെയാണെന്ന് ഭര്‍ത്താവ് വിശ്വസിക്കുകയായിരുന്നു. ഇതോടെ ഇവരുടെ ജീവിതം താളം തെറ്റി. ശോഭ സ്വന്തം നഗ്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നുവെന്ന് ഭര്‍ത്താവ് വിശ്വസിച്ചു.

വിവാഹമോചനം

വിവാഹമോചനം

ശോഭയോട് വിശദീകരണം പോലും തേടാതെ ഭര്‍ത്താവ് വിവാഹമോചന ഹര്‍ജി നല്‍കി. അവരെ വീട്ടില്‍ നിന്നും പുറത്താക്കി. മൂന്ന് മക്കളെ കാണാന്‍ പോലും ശോഭയെ അനുവദിച്ചില്ല. ദൃശ്യങ്ങളിലുള്ളത് താനല്ല എന്ന് ശോഭ പലകുറി ആവര്‍ത്തിച്ചെങ്കിലും ചെവിക്കൊള്ളാന്‍ ഭര്‍ത്താവ് തയാറല്ല. രണ്ടര വര്‍ഷത്തോളം തന്‍റെ മക്കളെ കാണാന്‍ പോലും ശോഭയ്ക്ക് വിലക്ക് നേരിടേണ്ടി വന്നു.

നിയമ പോരാട്ടത്തിന്

നിയമ പോരാട്ടത്തിന്

വിധിയെ പഴിച്ച് ജീവിതം മുന്നോട്ട് നീക്കാന്‍ ശോഭ തയാറായിരുന്നില്ല. ഭര്‍ത്താവിനും സമൂഹത്തിനും മുന്പില്‍ അപമാനിതയായി നില്‍ക്കേണ്ടി വന്ന ശോഭ തന്‍റെ നിരപരാധിത്വം തെളിയിക്കാനായി നിയമപോരാട്ടത്തിനിറങ്ങി. ഡിജിപിക്കും മുഖ്യമന്ത്രിക്കും ശോഭ പരാതി നല്‍കി.

പിന്നെയും നീതി നിഷേധം

പിന്നെയും നീതി നിഷേധം

ശോഭയുടെ പരാതി ഗൗരവമായി എടുക്കാതിരുന്ന അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതിയുമായി ശോഭാ ഡിജിപിയെ സമീപിച്ചു. ഇതോടെ ഡിജിപി അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി ഉത്തരവിറക്കി.കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഡാക്കിന്‍റെ തിരുവനന്തപുരത്തെ കേന്ദ്രത്തില്‍ വച്ച് നടത്തിയ പരിശോധനയില്‍ വീഡിയോയില്‍ ഉള്ളത് ശോഭയല്ലെന്ന് വ്യക്തമാവുകയായിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ ഏറ്റവും വിശ്വസനീയമായ കേന്ദ്രമാണ് സിഡാക്ക്.

എല്ലാം മക്കള്‍ക്ക് വേണ്ടി

എല്ലാം മക്കള്‍ക്ക് വേണ്ടി

രണ്ടര വര്‍ഷങ്ങള്‍ നീണ്ട അവഗണനയ്ക്കും പരിഹാസങ്ങള്‍ക്കും ഒടുവിലാണ് ശോഭയ്ക്ക് നീതി ലഭിക്കുന്നത്. തന്‍റെ പോരാട്ടം മക്കള്‍ക്ക് വേണ്ടിയായിരുന്നുവെന്ന് ശോഭ പറയുന്നു. അമ്മ മോശക്കാരിയാണെന്ന ചീത്തപ്പേര് ഒരിക്കലും അവര്‍ക്കുണ്ടാകരുത്. അഗ്നിപരീക്ഷയുടെ സമയത്ത് ഒപ്പം നിന്നവരോട് നന്ദി പറയുകയാണ് ശോഭ.

ദുരൂഹത ബാക്കി

ദുരൂഹത ബാക്കി

വീഡിയോയില്‍ ഉളളത് ശോഭയല്ലെന്ന് വ്യക്തമായെങ്കിലും കേസിലെ ദുരൂഹത ഇനിയും മാറിയിട്ടില്ല. ശോഭയുടേതെന്ന അടിക്കുറുപ്പോടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ആരാണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. വീഡിയോയുടെ ഉറവിടവും പ്രചരിപ്പിച്ചവരുടെ ഉദ്ദേശവും വ്യക്തമായാല്‍ മാത്രമെ നീതി ലഭിച്ചുവെന്ന് കരുതാനാകുവെന്ന് ശോഭ പറയുന്നു. ശോഭ തെറ്റുകാരിയാണെന്ന് വിശ്വസിച്ച് ഉപേക്ഷിച്ച ഭര്‍ത്താവിന്‍റെ നിലപാട് ഇനിയെന്താകുമെന്നാണ് അറിയേണ്ടത്.

<strong></strong>ജോണിന്‍റെ മൃതദേഹം വീണ്ടെടുക്കാന്‍ ഗോത്രവര്‍ഗക്കാരുടെ ആചാരങ്ങള്‍ പഠിക്കുന്നു; അവസാന തന്ത്രംജോണിന്‍റെ മൃതദേഹം വീണ്ടെടുക്കാന്‍ ഗോത്രവര്‍ഗക്കാരുടെ ആചാരങ്ങള്‍ പഠിക്കുന്നു; അവസാന തന്ത്രം

English summary
forensic examination conformed woman in the video is not sobha after 2 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X