• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബാലഭാസ്‌കര്‍ ഇരുന്നത് എവിടെ? കാറില്‍ വിദഗ്ധ പരിശോധന, അന്വേഷണം പാലക്കാട്ടേക്ക്, ഡ്രൈവറെ ചോദ്യംചെയ്യും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ പോലീസ് വിശദമായ അന്വേഷണം തുടങ്ങി. ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട കാര്‍ വിദഗ്ധ സംഘം പരിശോധിച്ചു. ഭാര്യ ലക്ഷ്മിയും ഡ്രൈവറും വിരുദ്ധ മൊഴി നല്‍കിയതാണ് സംശയത്തിനിടയാക്കിയത്. ഓരോരുത്തരും ഇരുന്നത് എവിടെയാണ് എന്ന് വിദഗ്ധ പരിശോധനയില്‍ തെളിയും.

കൂടാതെ ഡ്രൈവര്‍ അര്‍ജുനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ലക്ഷ്മിയുടെ മൊഴിയെടുക്കും. സംശയത്തിലുള്ള പാലക്കാട്ടെ ആശുപത്രിയിലേക്കും അന്വേഷം വ്യാപിപ്പിച്ചിട്ടുണ്ട്. കേസില്‍ ത്വരതഗതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. വിശദാംശങ്ങള്‍ ഇങ്ങനെ...

അപകടത്തില്‍പ്പെടുന്ന വേളയില്‍

അപകടത്തില്‍പ്പെടുന്ന വേളയില്‍

കാര്‍ അപകടത്തില്‍പ്പെടുന്ന വേളയില്‍ ബാലഭാസ്‌കറാണ് ഓടിച്ചിരുന്നത് എന്നാണ് ഡ്രൈവര്‍ അര്‍ജുന്‍ നല്‍കിയ മൊഴി. എന്നാല്‍ ഭാര്യ ലക്ഷ്മി പറയുന്നു കാര്‍ ഓടിച്ചത് അര്‍ജുന്‍ ആണെന്ന്. വിരുദ്ധ മൊഴി ലഭിച്ച പശ്ചാത്തലത്തില്‍ ബാലഭാസ്‌കറിന്റെ പിതാവ് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുകയായിരുന്നു.

കാര്‍ പരിശോധിച്ചു

കാര്‍ പരിശോധിച്ചു

ഡിജിപിയുടെ നിര്‍ദേശ പ്രകാരം അന്വേഷണം വേഗത്തിലാക്കിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് കാര്‍ പരിശോധിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍, മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മെഡിസിന്‍ സംഘം തലവന്‍ എന്നിവരുള്‍പ്പെടെയുള്ള നാലംഗ സംഘമാണ് കാര്‍ പരിശോധിച്ചത്.

ഇരുന്ന സ്ഥലം തിരിച്ചറിയും

ഇരുന്ന സ്ഥലം തിരിച്ചറിയും

വാഹനത്തിലുണ്ടായിരുവര്‍ ഇരുന്ന സ്ഥലം തിരിച്ചറിയുകയാണ് ശാസ്ത്രീയ പരിശോധനയുടെ ലക്ഷ്യം. കൂടാതെ റോഡിന് സമീപമുള്ള സിസിടിവികള്‍ പരിശോധിക്കും. അപകടസമയം രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയവരെ വിളിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ലക്ഷ്മിയുടെ മൊഴി ഒരുതവണ കൂടി എടുക്കും.

എയര്‍പോര്‍ട്ടിലേക്ക് പോകുന്ന സംഘം

എയര്‍പോര്‍ട്ടിലേക്ക് പോകുന്ന സംഘം

രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയത് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന സംഘമായിരുന്നു. ഇവര്‍ തിരുവനന്തപുരം ജില്ലക്കാരല്ല. ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനിയെ ആശുപത്രിയിലെത്തിച്ചത് ഈ സംഘത്തില്‍പ്പെട്ട ഒരാളാണ്. എന്നാല്‍ സംഭവത്തിന് ശേഷം ഇവരെ കണ്ടിട്ടില്ല. പക്ഷേ പോലീസ് തിരിച്ചറിഞ്ഞു.

മൊഴികള്‍ വിരുദ്ധമായാല്‍

മൊഴികള്‍ വിരുദ്ധമായാല്‍

രക്ഷാപ്രവര്‍ത്തനം നടത്തിയവരുടെ മൊഴി രണ്ടുദിവസത്തിനകം എടുക്കാനാണ് പോലീസ് തീരുമാനം. ഡ്രൈവര്‍ അര്‍ജുനെ വിശദമായി ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. അര്‍ജുന്റെ മൊഴിയും മറ്റു സാക്ഷികളുടെ മൊഴിയും വൈരുദ്ധ്യമുണ്ടായാല്‍ പോലീസ് ശക്തമായ നീക്കം നടത്തിയേക്കും.

സാമ്പത്തിക ഇടപാട്

സാമ്പത്തിക ഇടപാട്

പാലക്കാട്ടെ ആശുപത്രി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ബാലഭാസ്‌കറുടെ അച്ഛന്റെ പരാതിയില്‍ ആശുപത്രിയെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ആശുപത്രിയുമായി ബാലഭാസ്‌കറിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ആശുപത്രി അധികൃതരെ വിളിച്ചുവരുത്താനും പോലീസ് തീരുമാനിച്ചു.

 രണ്ടുകാര്യം നിര്‍ണായകം

രണ്ടുകാര്യം നിര്‍ണായകം

അപകടം നടന്ന സ്ഥലത്തോട് ചേര്‍ന്ന സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമാകും. രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയവരുടെ മൊഴിയും പ്രധാനമാണ്. അപകടവേളയില്‍ കാറിലുള്ളവര്‍ ഇരുന്നത് എവിടെ എന്നറിയാന്‍ ഇതുരണ്ടും സഹായിക്കും. മൊഴിയെടുക്കലുകള്‍ പൂര്‍ത്തിയായാല്‍ സംഭവത്തിന്റെ വ്യക്തമായ ചിത്രം പോലീസിന് ലഭിക്കുമെന്നാണ് കരുതുന്നത്.

ആരാധകരുടെ അംബി; വില്ലനായി വന്ന് നായകനായി തിളങ്ങി, കേന്ദ്രമന്ത്രി വരെ എത്തിയ അംബരീഷിനെ പറ്റി...

യമനില്‍ ചോരപ്പുഴ നിലയ്ക്കും; വിട്ടുവീഴ്ചയുമായി ഹൂത്തികള്‍, ചര്‍ച്ച വിജയമെന്ന് യുഎന്‍, ഇനി റിയാദില്‍

English summary
Forensic team checks Balabhaskar's car; Police probe extends to Palakkad hospital

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more