കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോതമംഗലത്ത് ഉടുമ്പിനെ പിടിച്ച് കറിവെച്ച 4 പേര്‍ വനംവകുപ്പിന്റെ പിടിയില്‍

ജനുവരി 26 ന് മൂന്ന് കലുങ്ക് ഭാഗത്ത് നിന്നും ആണ് ആറ് കിലോയിലേ​റെ തൂക്കം വരുന്ന കൂറ്റൻ ഉടുമ്പിനെ ഇവർ വേട്ടയാടി പിടിച്ചത്.

Google Oneindia Malayalam News
Arrest new

അടിമാലി: ഉടുമ്പിനെ കൊന്ന് കറിവെച്ച് കഴിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. വാളറ കെയ്യിക്കൽ കെ.എം. ബാബു (50), വാളറ തെപ്പെറമ്പിൽ ടി.കെ. മനോഹരൻ, മകൻ മജേഷ് (20), വാളറ അഞ്ചാം ​​​മൈൽ സെറ്റിൽ മെന്റിലെ പൊന്നപ്പൻ( 52) എന്നിവരെയാണ് നേര്യമംഗലം റെയ്ഞ്ച് ഓഫിസർ സുനിൽ ലാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വാളറസ്റ്റേഷൻ പരിധിയിലാണ് സംഭവം. മജേഷും ബാബുവും ചേർന്നാണ് ഉടുമ്പിനെ പിടിച്ച് കറിവച്ചത്. ഇവർ മറ്റു പ്രതികളുമായി കറി പങ്കു വയ്ക്കുകയായിരുന്നു. ഫോറസ്റ്റ് ഓഫിസർമാർ ഇവിടെത്തുമ്പോൾ ഇവർ മറ്റുള്ളവരുമായി ചേർന്ന് ഉടുമ്പിനെ കഴിക്കുകയായിരുന്നു.

ജനുവരി 26 ന് മൂന്ന് കലുങ്ക് ഭാഗത്ത് നിന്നും ആണ് ആറ് കിലോയിലേ​റെ തൂക്കം വരുന്ന കൂറ്റൻ ഉടുമ്പിനെ ഇവർ വേട്ടയാടി പിടിച്ചത്. പിന്നീട് നാലു പേരും ഇറച്ചി വീതം വെച്ചെടുത്തു. ഇത് കറിവെച്ച് കഴിക്കുകയും ചെയ്തു. കറിവെക്കാൻ ഉപയോഗിച്ച പാത്രങ്ങളും ആയുധങ്ങളും പിടികൂടി. ബാക്കി വന്ന ഇറച്ചിയും പിടികൂടി. റെയ്ഡിൽ വാളറ ഡപ്യൂട്ടി റേഞ്ച് ഓഫിസർ സിജി മുഹമ്മദ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി.ആർ. ജയപ്രകാശ്, എ.എസ്. രാജു എന്നിവർ പങ്കെടുത്തു.

English summary
forest department arrested 4 people who caught the monitor lizard In Kothamangalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X