കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാനലിലെ പാമ്പ് പിടുത്തം നിര്‍ത്തണമെന്ന് വനംവകുപ്പ്; തനിക്കെതിരെയുള്ള ഹിഡന്‍ അജണ്ടയാണെന്ന് വാവ സുരേഷ്

Google Oneindia Malayalam News

തിരുവനന്തപുരം: വാവ സുരേഷിന്റെ സ്‌നേക്ക് മാസ്റ്റര്‍ ഉള്‍പ്പടെയുള്ള പാമ്പുകളെ പിടിച്ച് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുജനങ്ങള്‍ക്കിടെയില്‍ പ്രദര്‍ശിപ്പിക്കുന്ന പരിപാടികള്‍ അടിയന്തരമായി നിര്‍ത്തണമെന്ന് വനംവകുപ്പ് ആവശ്യപ്പെട്ടിരുന്നു.

ദൃശ്യമാധ്യമങ്ങളിലൂടെ സംരക്ഷണം ചെയ്യുന്ന പരിപാടികള്‍ അടിയന്തരമായി നിര്‍ത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ വനംവകുപ്പിന്റെ ഈ ഉത്തരവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പാമ്പ് പിടിത്തക്കാരനും സ്‌നേക്ക് മാസ്റ്റര്‍ പരിപാടിയുടെ അവതാരകനുമായ വാവ സുരേഷ്.

നീക്കത്തിന് പിന്നില്‍

നീക്കത്തിന് പിന്നില്‍

തനിക്കെതിരായ ചിലരുടെ ഹിഡന്‍ അജണ്ടയാണ് ഈ നീക്കത്തിന് പിന്നിലെന്നും ശക്തമായി പ്രതികരിക്കുമെന്നും വാവ സുരേഷ് പറഞ്ഞു. വനംവകുപ്പിന്റെ പുതിയ നിബന്ധനകള്‍ കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. കേരളം എന്ന് പറയുന്ന സംസ്ഥാനം ഇപ്പോള്‍ വേറൊരു ലോകത്താണെന്നും വാവ് സുരേഷ് ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

 ഓഫീസര്‍മാര്‍ കുടപിടിക്കുകയാണ്

ഓഫീസര്‍മാര്‍ കുടപിടിക്കുകയാണ്

ഇന്ത്യന്‍ ഫോറസ്റ്റ് ആക്ട് പ്രകാരം ഏതൊരു സംസ്ഥാനത്തും പാമ്പിനെ കൈ കൊണ്ട് പിടിക്കുന്നതിനോ വീഡിയോ ചിത്രീകരിക്കുന്നതിനോ പ്രശ്‌നമില്ല. എന്നാല്‍ ഇവിടെ നമ്മള്‍ ചെയ്യുന്ന പ്രവൃത്തികള്‍ മറ്റ് ചിലര്‍ക്ക് ചെയ്യാന്‍ സാധിക്കാത്തത് കൊണ്ട് ചില ഓഫീസര്‍മാര്‍ അവര്‍ക്ക് വേണ്ടി കുടുപിടിക്കുകയാണ്.

 ഒരു അജണ്ടയുടെ പേരിലാണ്

ഒരു അജണ്ടയുടെ പേരിലാണ്

കൊവിഡ് വന്ന് ഇത്രയും ജനങ്ങള്‍ വീട്ടിലിരിക്കുന്ന സമയത്ത് വനം വകുപ്പിന്റെ കീഴില്‍ പാമ്പുകള്‍ക്കെതിരെ ബോധവത്കരണം നടത്തേണ്ട കാര്യമെന്താണ്. എല്ലാം ഒരു അജണ്ടയുടെ പേരിലാണ് നടക്കുന്നതെന്നും വാവ സുരേഷ് പറയുന്നു. തനിക്കെതിരെ ഒരു ഹിഡന്‍ അജണ്ട തയ്യാറാക്കിയാണ് അവര്‍ മുന്നോട്ടുപോകുന്നതെന്നും വാവ വ്യക്തമാക്കി.

200ഓളം പേര്‍ പാമ്പ് കടിയേറ്റ് മരിച്ചു

200ഓളം പേര്‍ പാമ്പ് കടിയേറ്റ് മരിച്ചു

2020ല്‍ കൃഷിപ്പണിക്കും മറ്റും പോയ പാവപ്പെട്ട മനുഷ്യരും കുട്ടികളും ഉള്‍പ്പടെ 200ല്‍ അധികം പേര്‍ പാമ്പ് കടിയേറ്റ് മരിച്ചു. അന്നൊന്നും ആരെയും കണ്ടില്ല. സംസ്ഥാനത്തിന്റെ വനമേഖലയില്‍ സഞ്ചരിക്കുമ്പോള്‍ മൂക്കുപൊത്തി മാത്രമേ നടക്കാന്‍ സാധിക്കൂ. വനത്തില്‍ ഇന്ന് മാലിന്യം കൊണ്ടുപോയിടുന്ന സ്ഥലമായി മാറിയിരിക്കുകയാണ്. ഇത് തടയാനോ വൃത്തിയാക്കാനോ ഉള്ള ആര്‍ജവം ആര്‍ക്കും കാണാനില്ല.

202 കിംഗ് കോബ്ര

202 കിംഗ് കോബ്ര

30 വര്‍ശം കൊണ്ട് പതിനായിരക്കണക്കിന് പാമ്പുകളും 202 കിംഗ് കോബ്രയെയും പിടിച്ചു. ആ എന്ന് വിളിച്ച് ബോധവത്കരണ ക്ലാസ് നടത്താന്‍ അവര്‍ തയ്യാറായിട്ടില്ല. സ്വന്തം കയ്യില്‍ നിന്ന് പൈസയെടുത്ത് ഫോറസ്റ്റിനും നാടിനും സേവനം ചെയ്ത തനിക്ക് ചെറിയ ഒരു ആദരമെങ്കിലും നല്‍കേണ്ടതല്ലേ. ഇത് എന്താ അടിമ സംസ്ഥാനമാണോ കേരളം.

ഞാനെന്താ തീവ്രവാദിയാണോ

ഞാനെന്താ തീവ്രവാദിയാണോ

വനം വകുപ്പിലെ ഒരു ഓഫീസര്‍ ചിറ്റാര്‍ ഫോറസ്റ്റ് സ്‌റ്റേഷനില്‍ പോയിട്ട് അവിടുത്തെ ഓഫീസര്‍മാരമായിട്ട് നില്‍ക്കുന്ന ഫോട്ടോ കാണാന്‍ പാടില്ലാത്തത് എന്തോ കണ്ടെന്ന രീതിയിലാണ് അവിടുന്ന് മാറ്റിച്ചത്. ഞാനെന്താ തീവ്രവാദിയാണോ, അതോ രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ആളാണോ. തനിക്കെതിരെ നടക്കുന്ന നീക്കത്തിന് പിന്നില്‍ ഒരു വ്യക്തിയാണെന്നും വാവ വ്യക്തമാക്കി.

ശക്തമായി പ്രതികരിക്കും

ശക്തമായി പ്രതികരിക്കും

ഇത്രയും നാളും കേരളത്തിലെ ജനങ്ങള്‍ക്കും വനം വകുപ്പിനും വേണ്ടിയും പ്രവര്‍ത്തിച്ച തന്നെ അടിമയെ പോലെ കാണുന്നുണ്ടെങ്കില്‍ ഈ നീക്കത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും വാവ അറിയിച്ചു. സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ജനങ്ങള്‍ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും വാവ സുരേഷ് പറഞ്ഞു.

നെയ്യാറ്റിന്‍കര സംഭവം: രാജന്റെ മക്കള്‍ക്ക് സഹകരണ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് സിപിഎംനെയ്യാറ്റിന്‍കര സംഭവം: രാജന്റെ മക്കള്‍ക്ക് സഹകരണ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് സിപിഎം

കേരളം പിടിക്കാന്‍ ബിജെപിയുടെ വന്‍ പ്ലാന്‍, 340 നേതാക്കളെ പഠിപ്പിക്കും, പ്രചാരണ രീതികള്‍ മാറും!!കേരളം പിടിക്കാന്‍ ബിജെപിയുടെ വന്‍ പ്ലാന്‍, 340 നേതാക്കളെ പഠിപ്പിക്കും, പ്രചാരണ രീതികള്‍ മാറും!!

ശരത് പവാറിനെ കാണാന്‍ ശശീന്ദ്രന്‍, പ്രഫുല്‍ പട്ടേല്‍ കേരളത്തിലേക്ക്, എന്‍സിപിയില്‍ അനുനയത്തിന് ശ്രമം!ശരത് പവാറിനെ കാണാന്‍ ശശീന്ദ്രന്‍, പ്രഫുല്‍ പട്ടേല്‍ കേരളത്തിലേക്ക്, എന്‍സിപിയില്‍ അനുനയത്തിന് ശ്രമം!

തുടര്‍ഭരണം പിടിക്കാന്‍ കച്ചകെട്ടി സിപിഎം; തിരഞ്ഞെടുപ്പ്‌ ഒരുക്കങ്ങള്‍ ഈ മാസം ആരംഭിക്കുംതുടര്‍ഭരണം പിടിക്കാന്‍ കച്ചകെട്ടി സിപിഎം; തിരഞ്ഞെടുപ്പ്‌ ഒരുക്കങ്ങള്‍ ഈ മാസം ആരംഭിക്കും

Recommended Video

cmsvideo
മരക്കാര്‍, അറബിക്കടലിന്റെ സിംഹം' മാര്‍ച്ച് 26 ന് തീയേറ്ററില്‍ | Oneindia Malayalam

English summary
Forest Department blocks Snake Master Program; Vava Suresh says order is hidden agenda against him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X