കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാടില്ലാത്ത തൃത്താലയില്‍ പുലിയിറങ്ങി... ഒടുവില്‍ കുടുങ്ങി

  • By Soorya Chandran
Google Oneindia Malayalam News

തൃത്താല: പാലക്കാട് ജില്ലയില്‍ പലയിടത്തും കാടുണ്ട്. എന്നാല്‍ വിടി ബല്‍റാമിന്റെ മണ്ഡലമായ തൃത്താലയില്‍ കാടൊന്നും ഇല്ല. പക്ഷേ തൃത്താലയില്‍ നിന്ന് ഒന്നാന്തരം പുലിയെ പിടികൂടി. അഞ്ച് വയസ്സുള്ള ഒരു പുലിക്കുട്ടിയെ.

രണ്ട് ദിവസമായി പ്രദേശത്ത് പുലിയെ കണ്ടതായി അഭ്യൂഹം പരന്നിരുന്നു. തുടര്‍ന്ന് പോലീസിനേയും വനംവകുപ്പിനേയും വിവരം അറിയിച്ചു. ഒടുവില്‍ വനം വകുപ്പും പോലീസും നാട്ടുകാരും ചേര്‍ന്നുള്ള തിരച്ചിലില്‍ പുലിയെ കണ്ടെത്തി.

thrithala-tiger

കൂടൊരുക്കി പുലിയെ പിടിക്കാനായിരുന്നു ആദ്യം പദ്ധതി. എന്നാല്‍ ഒടുവില്‍ മയക്കുവെടിവച്ചാണ് പുലിയെ വീഴ്ത്തിയത്. അതിസാഹസികമായാണ് പുലിയെ വെടിവച്ചിട്ടതെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. ഫോറസ്റ്റ് വെറ്റിറനറി ഡോക്ടര്‍ ഫ്രാന്‍സിസ് ആയിരുന്നു പുലിയെ വെടിവച്ചത്. മയക്കുുവെടിവച്ച് വീഴ്ത്തിയ പുലിയെ കൂട്ടിലാക്കി ഷൊര്‍ണൂര്‍ ഫോറസ്റ്റ് ഓഫീസില്‍ എത്തിച്ചു. ഇനി കാട്ടിലേക്ക് തുറന്ന് വിടും.

കാടില്ലാത്ത തൃത്താലയില്‍ എങ്ങനെ പുലിയെത്തി എന്നാണ് എല്ലാവരുടേയും സംശയം. കാടില്ലെങ്കിലും ഭാരതപ്പുഴ തൃത്താലയിലൂടെ കടന്നുപോകുന്നുണ്ട്. പുഴയിലൂടെ ഒഴുകി എത്തിയതാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ആഴ്ചകള്‍ക്ക് മുമ്പ് തൃത്താലക്കടത്തുള്ള ആനക്കരയില്‍ കിണറ്റില്‍ വീണ നിലയില്‍ പുള്ളിമാനേയും കണ്ടെത്തിയിരുന്നു.

English summary
Forest department caught Leopard from Thrithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X