Get Updates
Get notified of breaking news, exclusive insights, and must-see stories!

തലപോയാലും ജനങ്ങള്‍ക്കൊപ്പം നില്‍ക്കും; വനം വകുപ്പ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു: കെയു ജനീഷ് കുമാർ

പത്തനംതിട്ട പാടം ഫോറസ്റ്റ് സ്റ്റേഷനിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തയാളെ ബലംപ്രയോഗിച്ച് മോചിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി കോന്നി എം എല്‍ എ കെയു ജനീഷ് കുമാർ. കാട്ടാനയുടെ മരണത്തിന്റെ മറവില്‍ നാട്ടിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് സമീപ ദിവസങ്ങളിൽ ചില ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും തലപോയാലും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും എം എല്‍ എ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

'നിരന്തരം വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമത്തിനെതിരെ ജനങ്ങള്‍ ഒരു പ്രതിഷേധയോഗം നടത്തുകയുണ്ടായി. അതില്‍ പങ്കെടുക്കാനാണ് ആ ദിവസം അവിടെ എത്തുന്നത്. അപ്പോഴാണ് ഒരു ഇതരസംസ്ഥാന തൊഴിലാളിയുടെ ഗര്‍ഭിണിയായ ഭാര്യ വിളിച്ച്, കഴിഞ്ഞ ദിവസം കാട്ടാന ഷോക്കേറ്റ് മരിച്ച കേസില്‍ അവരുടെ ഭര്‍ത്താവിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത വിവരം പറയുന്നത്' എം എല്‍ എ കുറിക്കുന്നു.

ku-janeesh-kumar

അപ്പോള്‍ത്തന്നെ, ഉയര്‍ന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനുമായി സംസാരിച്ചു. പ്രദേശവാസികൾ പറയുന്നത് പ്രകാരം, കാട്ടാന ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് "ഇന്നലെ മാത്രം 11 പേരെ" ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പ്രദേശത്തുനിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാട്ടാനയുടെ മരണത്തിന്റെ മറവില്‍ നാട്ടിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് സമീപ ദിവസങ്ങളിൽ ചില ഉദ്യോഗസ്ഥർ ശ്രമിച്ചത് എന്നാണ് ഇതിലൂടെ മനസിലാക്കുന്നത്.

തുടര്‍ന്നാണ് പൊലീസ് ഉന്നത ഉദ്യോഗസ്ഥരേയും കൂട്ടി പാടം ഫോറസ്റ്റ് ഓഫീസില്‍ എത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അന്യായമായി കസ്റ്റഡിയില്‍വച്ചിരിക്കുകയാണെന്ന് മനസിലാക്കുന്നത്. ഒരു നോട്ടീസ് കൊടുത്ത് വിളിക്കാവുന്ന സംഭവത്തില്‍ നാട്ടിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്ന ഇടപെടലാണ് ചില ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
പുറത്തുവന്ന വീഡിയോയിലെ ഒന്ന് രണ്ട് പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.

അത്തരം പരാമര്‍ശങ്ങളല്ല, ആ നാടും അവര്‍ക്കുവേണ്ടി ഞാന്‍ ഉയര്‍ത്തിയ വിഷയവുമാണ് പ്രധാനം.
ഇങ്ങനെ ജനങ്ങളെ ദ്രോഹിക്കുന്ന ചില ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സമീപനത്തിൽ പല തീവ്ര സംഘടനകളും ജനങ്ങള്‍ക്കിടയില്‍ ദുഷ്പ്രചരണം നടത്തി മുതലെടുക്കാന്‍ ശ്രമിക്കുന്ന ഘട്ടത്തിലാണ് അങ്ങനെയുള്ള പരാമര്‍ശങ്ങള്‍ നടത്തേണ്ടിവന്നതും. ഞാന്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ ജനങ്ങള്‍ക്കൊപ്പംനിന്ന് നയിക്കും. തലപോയാലും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ യു ജനീഷ് കുമാര്‍ എംഎല്‍എയെ പിന്തുണച്ച് സി പി ഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം രംഗത്ത് വന്നു. കെ യു ജനീഷ് കുമാര്‍ എംഎല്‍എയുടേത് ശരിയായ നടപടിയാണെന്നും ചില സാഹചര്യങ്ങളില്‍ കടുത്ത വാക്കുകള്‍ ഉപയോഗിക്കേണ്ടിവരുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

ഇടത് നീരിക്ഷകന്‍ പ്രേം കുമാറും എം എല്‍ എയ്ക്ക് ശക്തമായ പിന്തുണ അറിയിച്ചു. കാടിറങ്ങിയ കാട്ടാനകൾ നാട്ടുകാർക്ക് ഭീതിയാവുകയാണ്. അതിനിടയ്ക്കാണ് ഒരെണ്ണം ഷോക്കേറ്റ് നാടുനീങ്ങുന്നത്. ബാക്കിയുള്ള ആനകളെപ്പറ്റിയോ അവയെ പേടിച്ചു കഴിയുന്ന നാട്ടുകാരെപ്പറ്റിയോ അല്ല, കാടെന്താ നാടെന്താ എന്നിപ്പഴും തിരിയാത്തൊരു മന്ത്രിയെപ്പോലെതന്നെ വനംവകുപ്പ് ഏമാൻമാരുടെയും കൺസേൺ. ഒരു ദിവസം കൊണ്ട് പതിനൊന്നുപേരെ പൊക്കുകയാണ്. അറസ്റ്റ് രേഖപ്പെടുത്തുന്നില്ല; രേഖകൾ ഒന്നുമില്ല. ഏഴു കൊല്ലം കിട്ടാവുന്ന, ജാമ്യം കിട്ടാത്ത കേസെടുക്കലാണ് ലവന്മാർക്ക് ഹോബി. അവിടേക്കാണ് കോന്നിക്കാരുടെ എം.എൽ.എ. ജനീഷ് കുമാർ പോവുന്നത്. അറസ്റ്റ് ചെയ്തതിന്റെ രേഖ കാണട്ടെ എന്നു പറയുമ്പോൾ കൈ മലർത്തുകയാണ് ആപ്പീസറെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അങ്ങനെ പറയുന്നേമാനോട് തോന്ന്യാസം ചെയ്യരുതെന്നല്ലാതെ ഊട്ടിക്ക് ടൂർ പോകാന്ന് പറയാനല്ലേ? അയിന് വേറെ ആളെ നോക്കണം. ഇമ്മാതിരി തോന്ന്യാസം ചെയ്‌താൽ നാട്ടുകാര് ഓഫീസ് കത്തിക്കും എന്നല്ലാണ്ടെ നിങ്ങൾക്ക് ബിരിയാണി വാങ്ങിത്തരുമെന്ന് പറയാനല്ലേ? അയിനും വേറെ ആളെ നോക്കണം. ഇപ്പറഞ്ഞ രണ്ടു വാക്കിൽപ്പിടിച്ചു തൂങ്ങുന്ന മാപ്രകളോടാണ്, തൂങ്ങാൻ പോവുന്ന ബാക്കിയുള്ളവരോടാണ്.

എംഎൽഎ ആയൊരാൾ ഏതൊരു മനുഷ്യനും പറയാവുന്നത് പറഞ്ഞത് മഹാമോശമായെന്നാൽ അതിന്റെ മോശം അയാളങ്ങ് സഹിക്കട്ടെ. അന്നാട്ടുകാർക്ക് നന്നായറിയാം, മണ്ണിൽച്ചവുട്ടി അവർക്കൊപ്പം നിൽക്കുന്ന ജെനീഷ് കുമാറിനെ. അറിയാത്ത മാപ്രകൾ കോന്നിയിൽച്ചെന്ന് ചോദിച്ചാ മതി. അറിയാത്ത കോൺഗ്രസുകാരുണ്ടെങ്കിൽ അടൂർ പ്രകാശിനോടൊന്ന് ചോദിച്ചാ മതി. ജനങ്ങൾക്കൊപ്പം നിൽക്കുന്നവനാണ് ജനപ്രതിനിധി. അക്ഷരാർത്ഥത്തിൽ ജനപ്രതിനിധിയായ ജെനീഷ് കുമാറിന് അക്ഷരശുദ്ധി ക്ലാസെടുക്കുന്നവരോട്
തൽക്കാലം പറയാൻ രണ്ടു വാക്കേയുള്ളൂ. ഇതാള് വേറെയാ; ഒന്ന് പോഡപ്പാ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+