കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീക്ഷണി ഉയര്‍ത്തി വന്‍മരങ്ങള്‍: മുറിച്ചു നീക്കണമെന്ന ആവശ്യം; കണ്ണടച്ച് വനംവകുപ്പ്

  • By Desk
Google Oneindia Malayalam News

തൊടുപുഴ: മഴക്കാലമാരംഭിക്കാറായിട്ടും ദേശിയപാത 49ല്‍ നേര്യമംഗലം വനമേഖലയില്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന വന്‍മരങ്ങള്‍ മുറിച്ച് നീക്കാന്‍ നടപടിയില്ല.ചുവട് ദ്രവിച്ചതും ശിഖരങ്ങള്‍ ഉണങ്ങിയതുമായ നിരവധി വൃക്ഷങ്ങളാണ് നേര്യമംഗലം മുതല്‍ വാളറവരെയുള്ള ഭാഗങ്ങളില്‍ വാഹനയാത്രികര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നത്. ദേശിയപാതയോരത്ത് അപകടക്കെണിയൊരുക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ചീയപ്പാറ ദുരന്തത്തിന്റെ തുടര്‍ച്ചയെന്നോണം പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല.

മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന വാഹനയാത്രികരുടേയും പ്രദേശവാസികളുടേയും ആവശ്യം ഇത്തവണത്തെ വര്‍ഷക്കാലത്തിനു മുമ്പ് നടപ്പാക്കാന്‍ പോകുന്നില്ലെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.ദേശിയപാത വികസനത്തിന്റെ ഭാഗമായി നേര്യമംഗലം വനമേഖലയില്‍ പലവളവുകളുടേയും വീതിവര്‍ധിപ്പിച്ചെങ്കിലും ദേശിയപാതയുടെ നടുവില്‍ നില്‍ക്കു മരങ്ങള്‍ അങ്ങനതന്നെ നില്‍ക്കുന്നു.ദേശിയപാതയിലൂടെ സഞ്ചരിക്കു ആളുകളുടെ ജീവന് തെല്ലും വിലകല്‍പ്പിക്കാത്ത സമീപനമാണ് വനംവകുപ്പ് കൈകൊള്ളുതെന്നും പാതയോരങ്ങളില്‍ നില്‍ക്കുന്ന പാഴ്മരങ്ങളാണ് കടപുഴകി വീഴുന്നതിലധികമെന്നും പ്രദേശവാസികള്‍ പറയുന്നു.

vanam

മരംമുറിച്ച് നീക്കണമെന്ന ആവശ്യവുമായി ദേശിയപാത വിഭാഗത്തെ സമീപിച്ചാല്‍ വനംവകുപ്പാണ് അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന പതിവ് പല്ലവിയാണ് കേള്‍ക്കാറ്.വനംവകുപ്പാകട്ടെ ഇക്കാര്യത്തില്‍ നാളിതുവരെ ക്രിയാത്മകമായ ഒരു നിലാപാട് സ്വീകരിച്ചിട്ടുമില്ല. മുന്‍കാലങ്ങളില്‍ ദേശിയപാതയോരത്തെ മരങ്ങള്‍ മുറിച്ച് കേസിലകപ്പെട്ട ദേശിയപാത ഉദ്യോഗസ്ഥരുടെ അനുഭവം കണക്കിലെടുത്ത് പുതിയതായി നിയമിതരാകുന്ന ഉദ്യോഗസ്ഥര്‍ ഭയപ്പാട് മൂലം ഈ വിഷയത്തില്‍ നിന്നും അകുന്ന നില്‍ക്കുന്നതും പ്രശ്‌നം സങ്കീര്‍ണ്ണമാക്കുന്നുണ്ട്.

മഴക്കാലമാരംഭിക്കുന്നതോടെ ദേശിയപാത 49ല്‍ നേര്യമംഗലം വനമേഖലയിലൂടെ കടുന്ന പോകു വാഹനങ്ങളുടെ മുകളിലേക്ക് മരങ്ങള്‍ കടപുഴകി വീഴുന്നത് നിത്യസംഭവമാകും.മരംകടപുഴകി ഗതാഗതം സ്തംഭിക്കുതോടെ മൂന്നാറിലേക്കു പോകുന്നവരും മൂാറില്‍ നിന്ന് തിരികെ മടങ്ങുന്നവരും വനത്തിനുള്ളില്‍ കുടുങ്ങും ഇതിനെല്ലാം പരിഹാരമെവണ്ണമായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് നട ചീയപ്പാറ ദുരന്തത്തിന്റെ തുടര്‍ച്ചയെന്നോണം ദേശിയപാതയോരത്ത് അപകടക്കെണിയൊരുക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുമെന്ന പ്രഖ്യാപനമുണ്ടായത്.പക്ഷെ പ്രഖ്യാപനംവന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മരം മുറിച്ച് സുരക്ഷ ഒരുക്കുന്നതില്‍ മാത്രം വകുപ്പുകള്‍ ചെറുവിരലനക്കം മുമ്പോട്ടു പോയിട്ടില്ല.

English summary
forest department not taking action for managing trees in highways
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X