തമിഴ്നാട് വനമേഖല മതിയായി; അരിക്കൊമ്പന് കേരളത്തിലേക്ക് കടന്നു, 40 കിലോ മീറ്റര്‍ സഞ്ചാരം
മൂന്നാര്‍: ഇടുക്കിയിലെ ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ ടൈഗര്‍ റിസര്‍വ് മേഖലയില്‍ തുറന്നുവിട്ട അരിക്കൊമ്പന് തമിഴ്നാട് വനമേഖലയിലേക്ക് പോയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ അരികൊമ്പന് ഇപ്പോള്‍ വീണ്ടും പെരിയാര്‍ റേഞ്ചിലേക്ക് എത്തിയെന്നാണ് വനംവകുപ്പ് ഏറ്റവും ഒടുവിലായി അറിയിക്കുന്നത്. ഇന്നലെ രാത്രിയോടെ തമിഴ്നാട് വനമേഖലയില്‍ നിന്ന് കേരളത്തിലേക്ക് കടക്കുകയായിരുന്നു എന്നാണ് വനംവകുപ്പ് അറിയിച്ചിരിക്കുന്നത്.

നാല് ദിവസം കൊണ്ട് 40 കിലോ മീറ്ററാണ് അരിക്കൊമ്പന് സഞ്ചരിച്ചത്. അരിക്കൊമ്പന് ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാന്‍ തമിഴ്നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിരുന്നു. പെരിയാര്‍ കടുവ സങ്കേതത്തോട് ചേര്‍ന്നുകിടക്കുന്ന മേഘമല വന്യജീവി സങ്കേതത്തിന്റെ താഴ്വാരത്ത് ചൂളിയാര്‍ ഭാഗത്ത് കഴിഞ്ഞ ദിവസം അരിക്കൊമ്പനെ കണ്ടിരുന്നു. ഈ ഭാഗത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ തമിഴ്നാട് വനംവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു.
അരിക്കൊമ്പന് ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാന്‍ തമിഴ്നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിരുന്നു. പെരിയാര്‍ കടുവ സങ്കേതത്തോട് ചേര്‍ന്നുകിടക്കുന്ന മേഘല വന്യജീവി സങ്കേതത്തിന്റെ താഴ്വാരത്ത് ചൂളിയാര്‍ ഭാഗത്ത് കഴിഞ്ഞ ദിവസം അരിക്കൊമ്പനെ കണ്ടിരുന്നു. ഈ ഭാഗത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ തമിഴ്നാട് വനംവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ജനവാസ മേഖലയില്‍ നിന്ന് അധികം ദൂരയല്ലാത്ത വനപ്രദേശത്ത് നിന്നാണ് നിലവില്‍ അരിക്കൊമ്പന്റെ സാറ്റ്ലൈറ്റ് റേഡിയോ കോളര്‍ സിഗ്നല്‍ ലഭിക്കുന്നത്. വിവിധ സംഘങ്ങളായി അരിക്കൊമ്പനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നുണ്ട്. സിഗ്നലുകള്‍ തേക്കടിയിലെ നിരീക്ഷണ കേന്ദ്രത്തിലാണ് ലഭിക്കുന്നത്. ആനയെ നേരിട്ടു കാണാന്‍ നിരീക്ഷണ സംഘത്തിന് കഴിഞ്ഞിരുന്നു.
ഇതിനിടെ പെരിയാര്‍ വനത്തിനുള്ളില്‍ മംഗളദേവിയില്‍ ഉത്സവം നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ വനപാലകരെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന ഉത്സവത്തിന് ആയിരക്കണക്കിന് ഭക്തരാണ് എത്തുന്നത്.ഈ സാഹചര്യത്തിലാണ് ആനയെ കൂടുതല്‍ നിരീക്ഷിക്കുന്നത്. മേഖലയിലേക്ക് അരിക്കൊമ്പന് കടന്നുവന്നാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് കാരണമാണ് സുരക്ഷ ശക്തമാക്കുന്നത്.
-
ദേശീയപാത അതോറിറ്റിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാം; പ്രതിമാസം സ്റ്റൈപ്പന്റായി ലഭിക്കുന്ന തുക ഇത്ര -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍












Click it and Unblock the Notifications