കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനക്കൊമ്പ് കേസിൽ മോഹൻലാലിന് പിന്തുണയുമായി വനം വകുപ്പ്; പരമ്പരാഗതമായി കൈമാറി വന്നത്!

Google Oneindia Malayalam News

തിരുവനന്തപുരം: ആനക്കൊമ്പ് കേസിൽ മോഹൻലാലിന് പിന്തുണയുമായി വനം വകുപ്പ്. നിയമപരമല്ലാത്ത വഴിയിലൂടെയാണ് ആനക്കൊമ്പ് കൈക്കലാക്കിയതെന്ന വാദം ശരിയല്ല. പരമ്പരാഗതമായി കൈമാറി ലഭിച്ചതാണെന്ന മോഹൻലാലിന്റെ വാദം ശരിയാണെന്ന് ഫോറസ്റ്റ് ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ.

<strong>മമതയുടെ തിരിച്ചടി തുടങ്ങി, ബിജെപിയെ വീഴ്ത്താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്‍സെന്റീവുകള്‍</strong>മമതയുടെ തിരിച്ചടി തുടങ്ങി, ബിജെപിയെ വീഴ്ത്താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്‍സെന്റീവുകള്‍

അദ്ദേഹം കോടതിയെ അറിയിച്ചതാണ് ഈ കാര്യം. നിയമപരമല്ലാത്ത വഴിയിലൂടെയാണ് ആനക്കൊമ്പ് കൈക്കലാക്കിയതെന്ന വാദം നിലനില്‍ക്കുന്നതല്ലെന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആനക്കൊമ്പു കൈവശം വെച്ചതിന് മോഹന്‍ലാലിനെതിരെ തുടര്‍ നടപടി വേണ്ടെന്നും സ്വകാര്യ ഹര്‍ജി തള്ളണമെന്നും വനംവകുപ്പ് നല്‍കിയ സത്യവാങ്മൂലത്തിലുണ്ട്.

Mohanlal

മോഹന്‍ലാല്‍ അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വെച്ചെന്ന കേസില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഹൈക്കോടതി വനം വകുപ്പിന്റെ നിർദേശം തേടിയിരുന്നു. സംഭവത്തിൽ മോഹൻലാലിനെ പിന്തുണയ്കക്കുന്ന നിലപാടാണ് വനം വകുപ്പ് സ്വീകരിച്ചിട്ടുള്ളത്.

2012ലാണ് കേസിനാസ്പദമായ കാര്യങ്ങൾ സംഭവിക്കുന്നത്. മോഹൻലാലിന്റെ ണതേവരയിലെ വസതിയില്‍ ആദായ വകുപ്പ് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. സംഭവം കേസാകുകയും വനംവകുപ്പ് അന്വേഷിക്കുകയും ചെയ്തിരുന്നു. എന്നാൽ 2016ൽ മോഹൻലാലിന്റെ വസതിയിൽ നിന്ന് പിടിച്ചെടുത്ത ആനക്കൊമ്പുകൾ തിരിച്ചുകൊടുത്തു. ഇത് വൻ വിവാദത്തിന് വഴിവെച്ചു. നിയമപരമല്ലാത്ത വഴിയിലൂടെയാണ് മോഹന്‍ലാല്‍ ആനക്കൊമ്പ് കൈക്കലാക്കിയതെന്ന ഹർജി കോടതിയിലെത്തുന്നത്.

English summary
Forest department supports for mohanlal ivory possession case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X