കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാടിനെ വിറപ്പിച്ച കൊമ്പന്മാരെ ഒരുവിധം കാടിനു സമീപം എത്തിച്ചു!! അവസാന നിമിഷം ......എല്ലാം പാളി!!

എട്ട് ദിവസത്തോളമായി നാട്ടിൽ നിലയുറപ്പിച്ചിരിക്കുന്ന മൂന്ന് കൊമ്പന്മാരെ തിരികെ കാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്.

  • By Gowthamy
Google Oneindia Malayalam News

പാലക്കാട്: എട്ട് ദിവസത്തോളമായി നാടിനെ വിറപ്പിക്കുന്ന മൂന്ന് കൊമ്പന്മാരെ കാട്ടിലെത്തിക്കാനുള്ള വനംവകുപ്പിന്റെയും നാട്ടുകാരുടെയും ശ്രമം അവസാന നിമിഷം പാളി. കാട് ലക്ഷ്യമാക്കി നീങ്ങിയ ആന അവസാന നിമിഷം തിരിച്ച് നടന്നു. ആനകളെ കാട്ടിലെത്തിക്കാൻ ദിവസങ്ങളായി നടത്തിവരികയായിരുന്ന ശ്രമം ഇതോടെ നിഷ്ഫലമായി.

<strong>മുരുകന്റെ മരണം....ഒന്നും അവസാനിക്കുന്നില്ല!! അന്വേഷിക്കാൻ വിദഗ്ധ സമിതി വരുന്നു!</strong>മുരുകന്റെ മരണം....ഒന്നും അവസാനിക്കുന്നില്ല!! അന്വേഷിക്കാൻ വിദഗ്ധ സമിതി വരുന്നു!

മുണ്ടൂരിനു സമീപം ദേശീയ പാതയിലെ വനമേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണ് ആനകൾ. ദേശീയപാത മറികടന്ന് ജനവാസ മേഖലയിലേക്ക് എത്തുന്നത് തടയുന്നതിനുള്ള ശ്രമങ്ങൾ നടത്തി വരികയാണ് ഉദ്യോഗസ്ഥരും നാട്ടുകാരും. പാലക്കാട് മണർക്കാട് ദേശീയ പാതയിലെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

കാട്ടിലെത്തിക്കാനുള്ള ശ്രമം

കാട്ടിലെത്തിക്കാനുള്ള ശ്രമം

എട്ട് ദിവസത്തോളമായി നാട്ടിൽ നിലയുറപ്പിച്ചിരിക്കുന്ന മൂന്ന് കൊമ്പന്മാരെ തിരികെ കാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്. വനപാലകരും നാട്ടുകാരും ചേർന്നാണ് ഇതിനുള്ള ശ്രമം നടത്തുന്നത്.

അവസാന നിമിഷം പാളി

അവസാന നിമിഷം പാളി

ആനകളെ കാട്ടിൽ തിരികെ എത്തിക്കാനുള്ള ശ്രമം അവസാന നിമിഷം പാളിപ്പോവുകയായിരുന്നു. മുണ്ടൂരിനും കല്ലടിക്കോടിനുമിടയിൽ വടക്കും പുറത്തുവച്ച് ദേശീയ പാത മുറിച്ചു കടന്ന് കാട് ലക്ഷ്യമാക്കി നീങ്ങിയ ആനകൾ അവസാന നിമിഷം തിരികെ വരികയായിരുന്നു.

നാട്ടുകാരുടെ സാന്നിധ്യം

നാട്ടുകാരുടെ സാന്നിധ്യം

പ്രദേശത്ത് നാട്ടുകാരുടെ സാന്നിധ്യം കണ്ടതോടെയാണ് ആനകൾ തിരികെ വന്നത്. ജന വാസമേഖലയിലേക്ക് കടക്കാതിരിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. നാട്ടുകാർക്ക് ഇതിനു വേണ്ട നിർദേശങ്ങൾ നൽകി വരുന്നുണ്ട്.

സ്വമേധയാ പോകുന്നതിന്

സ്വമേധയാ പോകുന്നതിന്

മൂന്നു കൊമ്പന്മാരും സ്വമേധയാ കാട്ടിലേക്ക് പോകുന്നതുവരെ കാത്തിരിക്കാനാണ് തീരുമാനം. പേടിപ്പിച്ചും ആക്രമിച്ചും ആനകളെ കാട്ടിലേക്ക് കയറ്റേണ്ടതില്ലെന്നാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദേശം. നിലവിൽ മുണ്ടൂരിലെ വനമേഖലയിലുള്ള ആനകൾ ഉടൻ തന്നെ കാട്ടിലേക്ക് കയറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മയക്കുവെടി വേണ്ട

മയക്കുവെടി വേണ്ട

മയക്കുവെടി വച്ച് ആനകളെ കാട്ടിലെത്തിക്കേണ്ടെന്നാണ് തീരുമാനം. മൂന്ന് ആനകൾ നില ഉറപ്പിച്ചിരിക്കുന്നതിനാൽ ഒന്നിന് മയക്കുവെടി വയ്കക്കുമ്പോൾ മറ്റ് രണ്ടാനകളും അക്രമാസക്തമാകുമെന്നും ഇത് കൂടുതൽ അപകടമാണെന്നുമാണ് കരുതുന്നത്.

നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടില്ല

നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടില്ല

മൂന്ന് കൊമ്പന്മാരും നാട്ടിലിറങ്ങിയിട്ട് എട്ട് ദിവസം പിന്നിട്ടെങ്കിലും ജനങ്ങൾക്ക് ഉപദ്രവകരമായി ഒന്നും ചെയ്തിട്ടില്ല. പുഴയിൽ നീന്തിത്തുടിച്ചും പുഴയോരം ചേർന്നുമാണ് കൂടുതൽ സമയവും ആനകളെ കാണുന്നത്.

ട്രെയിൻ ഗതാഗതം തടസപ്പെട്ടു

ട്രെയിൻ ഗതാഗതം തടസപ്പെട്ടു

നേരത്തെ തിരുവില്വാമലയിൽ നിന്ന് പുഴ കടന്ന് പള്ളം തുരുത്ത് അതിർകാട് വഴി മങ്കരയിലെത്തിയ ആനകൾ ഇടക്ക് കരകയറിയതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടിരുന്നു. മംഗളൂരു - എഗ്മോർ എക്സ്പ്രസ്, ഷാലിമാർ എന്നീ ട്രെയിനുകൾ പത്ത് മിനിട്ടോളം നിർത്തിയിടേണ്ടി വന്നിരുന്നു.

English summary
forest dept failed to tame wild elephants.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X