കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദനക്കാടുകളില്‍ വന്‍ തീപിടുത്തം: ഹെക്ടര്‍ കണക്കിന് വനം കത്തി നശിക്കുന്നു

  • By Desk
Google Oneindia Malayalam News

മറയൂര്‍: മറയൂര്‍ ചന്ദന ഡിവിഷനിലെ കാന്തല്ലൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ചാനല്‍മേട്, ചിവര വനമേഖകള്‍ പൂര്‍ണ്ണമായും കത്തിനശിക്കുന്നു. ചാനല്‍മേട് ഭാഗത്ത് നിന്നും ബുധനാഴ്ച്ച രാവിലെ മുതലാണ് കാട്ടുതീ പടര്‍ന്നത.് ഹെക്ടര്‍ കണക്കിന് വനമേഖഖല ഇതിനകം അഗ്നിക്കിരയായിട്ടും കാന്തല്ലൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ യാതൊരു നടപടിയും സ്വീകരിച്ചട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്് ചന്ദന ഡിവിഷന്റെ ഭാഗമായുള്ള വനമേഖല ജൈവവൈവിദ്യത്താല്‍ സമ്പന്നമാണ്.

കാട്ടുപോത്തുകളുടെയും പുള്ളിമാനുകളുടെയും വിഹാരകേന്ദ്രം കൂടിയാണ് ഇവിടം . വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥക്കും ഭീഷണി ഉര്‍ത്തിയാണ് വനമേഖല കത്തിനശിക്കുന്നത്...ചിവര മൊട്ടുമല, തീര്‍ത്ഥമല, എന്നി മേഖലകളിലേക്കും തീ പടര്‍ന്നു കയറുമെന്നാണ് നാട്ടുകാര്‍ പറയുന്നത . ഫയര്‍ ലൈന്‍ തെളിയിക്കൂതിനോ കൗണ്ടര്‍ ഫയര്‍ നല്‍കി തീ നിയന്ത്രിക്കൂന്നതിനോ വനപാലകര്‍ ഇതുവരെയും തയ്യാറായിട്ടില്ലത്തത് പ്രദേശവാസികളെ പ്രകോപിതരാക്കിയിട്ടുണ്ട്.വേനല്‍ മഴ ലഭിക്കാത്തതിനെ തുടര്‍ന്ന് വരണ്ട് ഉണങ്ങിക്കിടക്കുന്ന കാടുകളില്‍ പെട്ടന്ന് തീ പടര്‍ന്നു പിടിക്കുതിന് കാരണമായി തീരുന്നു 64 സ്‌ക്വയര്‍ കിലോ മീറ്റര്‍ വരു ചന്ദന ഡിവിഷന്റെ ഭൂരിഭാഗം വനമേഖലയും കത്തി നശിക്കൂന്ന അവസ്ഥയിലാണ്്.

pic

അതേസമയം 13 സ്‌ക്വയര്‍ കിലോമീറ്റര്‍ വരുന്ന ചന്ദനമരങ്ങളുള്ള മേഖലകളുടെ സംരക്ഷണം മാത്രമാണ് തങ്ങളുടെ ഉത്തരവാദിത്വം എന്ന സമീപനമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്ന ആരോപണവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. അതേസമയം പൊതുസമൂഹത്തിന്റെ തന്നെ അശ്രദ്ധയോ ബോധപൂര്‍വ്വമായ ഇടപെടലോ ആണ് കാട്ടുതീയുണ്ടാകുന്നതിന്റെ പ്രധാന കാരണവും.വനംവകുപ്പും പൊതുസമൂഹം ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ മാത്രമേ കാടിന്റെ സംരക്ഷണം ഉറപ്പാക്കാനാകു എന്നതാണ് യഥാര്‍ത്ഥ വസ്തുത.

English summary
Forest fire in sandalwood forest areas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X