Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനക്കൊമ്പ് കേസ്; മോഹൻലാലിന് അത്രപെട്ടെന്ന് ഊരാനാകില്ല,എൻഒസി നൽകിയതിനെ കുറിച്ച് അറിയില്ലെന്ന് മന്ത്രി

തിരുവനന്തപുരം: നടൻ മോഹൻ ലാൽ പ്രതിയായ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വനം മന്ത്രി കെ രാജു. വന്യജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കാണിച്ച് കേരള സര്‍ക്കാര്‍ എന്‍ഒസി നല്‍കിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്‍ഒസി സംബന്ധിച്ച വിഷയം തനിക്ക് അറിയില്ലെന്നാണ് മന്ത്രി പ്രതികരിച്ചത്.

കേസ് പിന്‍വലിക്കുക എന്നത് ആഭ്യന്തര വകുപ്പിന്റ അഭിപ്രായമാണ്. വിഷയത്തില്‍ നിയമ വകുപ്പിന്റെ അഭിപ്രായം അറിയേണ്ടതുണ്ട്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അഭിപ്രായം തേടിയ ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്നും മന്ത്രി കെ രാജു വ്യക്തമാക്കി. നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കത്ത് കിട്ടിയില്ല

കത്ത് കിട്ടിയില്ല


പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ കേസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എന്‍ഒസിയുടെ പകര്‍പ്പ് വിവിധ വകുപ്പുകള്‍ക്ക് അയച്ചതായി ആഭ്യന്തര വകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ വനം വകുപ്പ് ആസ്ഥാനത്ത് കത്ത് ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോഹന്‍ലാല്‍ 2016 ജനുവരിയിലും 2019 സെപ്റ്റംബറിലും സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. 2019 ഡിസംബര്‍ നാലിന് ഡിജിപിയോട് ഇത് സംബന്ധിച്ച നിയമോപദേശവും സര്‍ക്കാര്‍ തേടി. കേസ് പിന്‍വലിക്കാമെന്ന് നിയമോപദേശമാണ് ഡിജിപി നല്‍കിയിയിരുന്നത്.

സർക്കാരിന് എതിർപ്പില്ല

സർക്കാരിന് എതിർപ്പില്ല

ഈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ കേസ് പിന്‍വലിക്കുന്നതിന് സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് കാണിച്ച് ജില്ലാ കലക്ടര്‍ക്ക് ഈ മാസം ഏഴിന് അഡീഷണല്‍ ചീഫ് സെക്രട്ടറി കത്തയച്ചത്.കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് മോഹന്‍ലാല്‍ നല്‍കിയ അപേക്ഷ പരിഗണിച്ചായിരുന്നു സർക്കാരിന്റെ നീക്കം.

മോഹൻലാലിന്റെ അപേക്ഷ

മോഹൻലാലിന്റെ അപേക്ഷ

മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വന്യജീവി സംരക്ഷണ നിയമ പ്രകാരം നടനെതിരെ കേസെടുത്തത്. കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് 2016ലും 2019ലും മോഹന്‍ലാല്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയത് കൂടാതെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇത് കൂടി പരിഗണിച്ചാണ് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലെ കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കാട്ടി സര്‍ക്കാര്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

7 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

7 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

മോഹന്‍ലാല്‍ ഒന്നാം പ്രതിയായ കേസില്‍ പിഎന്‍ കൃഷ്ണകുമാര്‍, കെ കൃഷ്ണകുമാര്‍, നളിനി രാധാകൃഷ്ണന്‍ എന്നിവരാണ് മറ്റു പ്രതികള്‍. മൂന്ന് മുതല്‍ 7 വര്‍ഷം വരെ തടവും കുറഞ്ഞത് പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്ക് മേലെ ചുമത്തിയത്. പെരുമ്പാവൂർ കോടതയിലാണ് കേസ് നടക്കുന്നത്. ആനക്കൊമ്പ് കണ്ടെടുത്തതിന് പിന്നാലെ ആദ്യം കേസ് രജിസ്റ്റർ ചെയ്യാൻ വനം വകുപ്പ് തയ്യാറായിരുന്നില്ല. പിന്നീട് നടന്ന പ്രതിഷേധത്തിന് പിന്നാലെയാണ് മോഹൻലാലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+