Get Updates
Get notified of breaking news, exclusive insights, and must-see stories!

'വനം മന്ത്രി മാപ്പ് പറയണം; കുട്ടിയുടെ മരണത്തിന് സര്‍ക്കാര്‍ മറുപടി പറഞ്ഞേ തീരു'; രമേശ് ചെന്നിത്തല

പന്നിക്കെണിയില്‍ നിന്ന് ഇലക്ട്രിക് ഷോക്കേറ്റ് കുട്ടി മരിച്ച സംഭവത്തില്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുട്ടിയുടെ മരണത്തിന് സര്‍ക്കാര്‍ മറുപടി പറഞ്ഞേ തീരു. വന്യജീവി ശല്യത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കേണ്ട ഉത്തരവാദിത്തം വനംവകുപ്പിനാണ്. ആ ഉത്തരവാദിത്തം കൃത്യമായി ചെയ്യുന്നതിനു പകരം വളരെ നികൃഷ്ടവും ജുഗുപ്‌സാവഹവുമായ വാചകങ്ങള്‍ ഉപയോഗിച്ച് സംഭവത്തെ ന്യായീകരിക്കാനും രാഷ്ട്രീയവല്‍ക്കരിക്കാനും വനംമന്ത്രി ശ്രമിച്ചെന്നത് ലജ്ജയും അപമാനവും തോന്നി. തന്റെ വാക്കുകള്‍ പിന്‍വലിച്ച് വനംമന്ത്രി ആ മരണപ്പെട്ട കുട്ടിയുടെ കുടുംബത്തോട് മാപ്പ് പറയണമെന്നും ചെന്നിത്തല പറഞ്ഞു.

'ഏത് അനധികൃത വൈദ്യുത കെണികള്‍ക്കും സഹായമൊരുക്കി മനുഷ്യരെ കൊല്ലുന്നതിനു കൂട്ടുനില്‍ക്കുന്ന കെ.എസ് ഇ ബി അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. ഇത് വെറുമൊരു അപകടമരണമല്ല. സര്‍ക്കാര്‍ വക കൊലപാതകം തന്നെയാണ്. കേരളത്തിന്റെ മലയോര മേഖലയില്‍ ജനവാസം സാധ്യമല്ലാതായിട്ട് കാലങ്ങളായി. ഒരു ചെറുവിരല്‍ പോലും അനക്കാന്‍ ഇതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

chennithalatwo

മലപ്പുറത്തെ മരണത്തില്‍ പ്രതിഷേധിക്കുന്നവരെ കായികമായി മര്‍ദ്ദിച്ചൊതുക്കാനാണ് സി പി എം ശ്രമിക്കുന്നത്. ഇത്തരം ഒരു വിരട്ടലും വിലപ്പോവില്ല. ഈ വിഷയത്തില്‍ യു ഡി എഫ് ശക്തമായി തന്നെ ഇടപെടും. കാലങ്ങളായി വന്യജീവി ആക്രമണവിഷയത്തില്‍ യു ഡി എഫ് ശക്തമായി ഇടപെടുന്നുണ്ട്. സര്‍ക്കാരിനെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാന് അനുവദിക്കില്ല. ഈ മരണത്തിന് സര്‍ക്കാര്‍ മറുപടി പറഞ്ഞേ തീരു.
വനം മന്ത്രിയും വൈദ്യുത മന്ത്രിയും പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് ഒരു ഏകോപനവുമില്ലെന്നും ഒരുത്തരവാദിതത്വുമില്ലെന്നും ഇത് വ്യക്തമാക്കുന്നു. ഇതൊരു തെരഞ്ഞെടുപ്പ് വിഷയം മാത്രമായി ചുരുക്കാനുള്ള അപമാനാര്‍ഹമായ ശ്രമമാണ് എല്‍ഡിഎഫില്‍ നിന്നുണ്ടാകുന്നത്. ഇത് മലയോരവാസികളുടെ നീറുന്ന പ്രശ്‌നമാണ്. ജീവന്റെ പ്രശ്‌നമാണ്. സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം', ചെന്നിത്തല പറഞ്ഞു.

അതേസമയം ഒരു കുട്ടിയുടെ മരണം പോലും രാഷ്ട്രീയ ആയുധമാക്കി ഉപയോ​ഗിക്കുന്നതിന് പിന്നിലെ ​ഗൂഢാലോചന പരിശോധിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. യു ഡി എഫിന്റെ വഴി തടയൽ പ്രതിഷേധം ഉൾപ്പെടയുള്ളവ മുൻകൂട്ടി പ്ലാൻ ചെയ്തതാണോയെന്നതും അന്വേഷിക്കണം. പിടിക്കപ്പെട്ട പ്രതിയുടെ ഫോൺ കോൾ രേഖകൾ പരിശോധിക്കുന്നതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+