Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലാന്റേഷന്‍ ജോലിക്കെത്തിയ തമിഴ് പെണ്‍കുട്ടിയെ പീഡിപ്പിച്ച മലയാളി വനംവകുപ്പ് ഓഫീസര്‍ അറസ്റ്റില്‍

തൃശൂര്‍: പ്ലാന്റേഷന്‍ ജോലിക്കെത്തിയ തമിഴ്‌നാട് സ്വദേശിയായ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മലയാളി വനം വകുപ്പ് ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്തു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എല്‍ സുധീഷ് കുമാറാണ് അറസ്റ്റിലായത്. കുന്നംകുളത്തിനു സമീപം എരുമപ്പെട്ടി ഫോറസ്റ്റ് സ്‌റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസറാണ് സുധീഷ് കുമാര്‍.

രാത്രി മദ്യപിച്ചെത്തിയ ഇയാള്‍ തമിഴ് തൊഴിലാളികളെ താമസിപ്പിച്ച കെട്ടിടത്തില്‍ കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. രാത്രി പതിനൊന്നു മണിയോടെ മദ്യക്കുപ്പികളുമായി കെട്ടിടത്തില്‍ ഇരിപ്പുറപ്പിച്ച ഇയാളെ കൂട്ടിക്കൊണ്ടു പോവാനായി രണ്ടു ഗാര്‍ഡുകള്‍ വന്നെങ്കിലും തിരിക പോവാന്‍ കൂട്ടാക്കാതെ മദ്യപാനം തുടര്‍ന്നു.

rapef-04-

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനു വാതിലില്ലാത്തതിനാല്‍ എളുപ്പത്തില്‍ ആര്‍ക്കും കടന്നു ചെല്ലാന്‍ പറ്റുന്ന വിധത്തിലായിരുന്നു. മുറിയില്‍ മറ്റു സ്ത്രീകളോടൊപ്പം ഉറങ്ങി കിടന്ന പെണ്‍കുട്ടിയെ ഇയാള്‍ തിരഞ്ഞു പിടിച്ച് തൊട്ടടുത്ത മുറിയിലേയ്ക്കു വലിച്ചിഴക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തന്നെ ആക്രമിക്കരുതെന്നു പെണ്‍കുട്ടിയും കുട്ടിയുടെ അമ്മാവനും കേണു പറഞ്ഞെങ്കിലും ഇയാള്‍ യാതൊരു വിലയും കല്‍പ്പിക്കാതെ അമ്മാവനെ തള്ളി വീഴ്ത്തുകയും പെണ്‍കുട്ടിയെ കയറിപിടിക്കുകയും ചെയതു.

പിന്നീട് അക്രമിയുടെ കൈയ്യില്‍ നിന്ന് വഴുതിമാറി പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാര്‍ പ്രക്ഷോഭവുമായി ഇറങ്ങി വനംവകുപ്പ് ഓഫീസ് ഉപരോധിക്കുകയും ഓഫീസര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. ആരോപണ വിധേയനായ ഒാഫീസറെ സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിട്ടിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+