കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാമ്പ് പിടിക്കാൻ ലൈസൻസില്ല; വാവ സുരേഷിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥർ; ‘കുശുമ്പ്’ ആണെന്ന് വാസവൻ

പാമ്പ് പിടിക്കാൻ ലൈസൻസില്ല; വാവ സുരേഷിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥർ; ‘കുശുമ്പ്’ ആണെന്ന് വാസവൻ

Google Oneindia Malayalam News

തിരുവനന്തപുരം: വാവ സുരേഷിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥർ രംഗത്ത്. പാമ്പുകളെ പിടികൂടിന്നതിനുള്ള ലൈസൻസ് വാവ സുരേഷിന് ഇല്ലെന്ന് കാണിച്ചാണ് വനംവകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ രംഗത്തെത്തിയിരിക്കുന്നത്.

ലൈസൻസില്ലാതെ പാമ്പുകളെ പിടിക്കുന്നത് കുറ്റകരമാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. വന്യജീവി സംരക്ഷണ നിയമ പ്രകാരം മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് ലഭിച്ചേക്കാം.

ഇതിനുപുറമേ പിഴയും ഈടാക്കാവുന്ന കുറ്റമാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയാണ് രംഗത്തെത്തിയിരിക്കുന്നത്.

1

അതേസമയം, പാമ്പിനെ പിടിക്കാൻ വനം വകുപ്പ് പരിശീലിപ്പിച്ച് ലൈസൻസ് നൽകുന്നുണ്ട്. എന്നാൽ , ലൈസൻസ് കൊടുത്തവരുടെ സേവനം പോലും പലപ്പോഴും ലഭ്യമല്ലെന്ന പരാതിയും നിലവിലുണ്ട്. ഈ പരാതിയും വനംവകുപ്പ് പരിശോധിച്ചുവരികയാണ്. ഡി എഫ് ഒ യുടെ നേതൃത്വത്തിലുള്ള സംഘമാണ് വാവ സുരേഷിനെതിരെ രംഗത്തെത്തിയിരിക്കുന്നത് എന്നാണ് സൂചന. അശാസ്ത്രീയമായ മാർഗ്ഗത്തിലൂടെയാണ് വാവ സുരേഷിന്റെ പാമ്പ് പിടുത്തം എന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

ഹിന്ദുത്വവാദികള്‍ മുസ്ലിം വിദ്യാര്‍ഥിനികള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നു; ഹിജാബ് വിവാദത്തില്‍ പോള്‍ പോഗ്ബഹിന്ദുത്വവാദികള്‍ മുസ്ലിം വിദ്യാര്‍ഥിനികള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നു; ഹിജാബ് വിവാദത്തില്‍ പോള്‍ പോഗ്ബ

2

പാമ്പ് പിടിക്കുന്നതിനായി ഇദ്ദേഹം ഇതുവരെ വനംവകുപ്പിന്റെ ലൈസൻസ് എടുത്തിട്ടില്ല. ഈ ലൈസൻസിന് വേണ്ടി വനംവകുപ്പിന് മുമ്പാകെ അപേക്ഷിച്ചിട്ടും ഇല്ല. ഇത്തരത്തിലുള്ള ലൈസൻസ് എടുക്കാത്തതിനാലാണ് കോട്ടയം കുറിച്ചിയിൽ മൂർഖനെ പിടിക്കുന്നതിനിടെ ഇദ്ദേഹത്തിന് കടിയേറ്റതെന്ന് ഉദ്യോഗസ്ഥർ കുറ്റപ്പെടുത്തുന്നു. എന്നാൽ ഇതേ പറ്റി വാവ സുരേഷിനെ പ്രതികരണം ഇങ്ങനെ : - മൂന്നര പതിറ്റാണ്ടിലേറെ കാലമായി താൻ പാമ്പുകളെ പിടിക്കുന്നു. തനിക്ക് ഇനി അതിനായി ലൈസൻസ് എന്തിനാണ്. വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർ തനിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട് എന്നും വാവസുരേഷ് വ്യക്തമാക്കുന്നു.

3

അതേസമയം, വാവസുരേഷിനെ അനുകൂലിച്ച് മന്ത്രി വി എൻ വാസവൻ, മുൻമന്ത്രി കെ ബി ഗണേഷ് കുമാറും രംഗത്തെത്തിയിരുന്നു. വനം വകുപ്പിലെ ഉദ്യോഗസ്ഥർ വാവസുരേഷിനെ അധിക്ഷേപിക്കുന്ന സാഹചര്യത്തിലാണ് ഇരുവരും രംഗത്തെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പാമ്പ് പിടിക്കുന്നതിൽ വാവ സുരേഷിനോടുള്ള കുശുമ്പാണ് ഇതെന്ന് മന്ത്രി വാസവൻ ചൂണ്ടിക്കാണിച്ചു. എന്നാൽ, വനംവകുപ്പിന്റെ പരിശീലനം കഴിഞ്ഞ് ലൈസൻസ് എടുത്തവർ പോലും പലപ്പോഴും വിളിച്ചാൽ വരാറില്ലെന്നും വാസവൻ തുറന്നടിച്ചു.

ഉപേക്ഷിച്ച നിലയില്‍ ഇവിഎം മെഷീനുകള്‍; ഉത്തര്‍പ്രദേശില്‍ ഗുരുതര സുരക്ഷാ വീഴ്ചഉപേക്ഷിച്ച നിലയില്‍ ഇവിഎം മെഷീനുകള്‍; ഉത്തര്‍പ്രദേശില്‍ ഗുരുതര സുരക്ഷാ വീഴ്ച

Recommended Video

cmsvideo
വാവാ സുരേഷിനെക്കുറിച്ച് നിങ്ങൾ കേട്ടതല്ല ഇവർക്ക് പറയാനുള്ളത് | Oneindia Malayalam
4

അതേസമയം പാമ്പു പിടിക്കാൻ വനം വകുപ്പിലെ ഉദ്യോഗസ്ഥരെ പഠിപ്പിച്ചത് വാവ സുരേഷ് ആണെന്നായിരുന്നു കെബി ഗണേഷ് കുമാറിൻറെ പ്രതികരണം. അതിനാൽ തന്നെ , അദ്ദേഹത്തെ അധിക്ഷേപിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അർഹതയില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. അതേസമയം, ഒരാഴ്ചയിലധികം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു വാവ സുരേഷ്. നിലവിൽ ഇദ്ദേഹം വിശ്രമത്തിലാണ്.ഇദ്ദേഹത്തിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ല. മരുന്നുകളോട് മികച്ച പ്രതികരണമാണ് വാവ സുരേഷിന്റേത്. മൂർഖന്റെ കടിയേറ്റാണ് വാവ സുരേഷ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറിച്ചി പാട്ടശ്ശേരിയിൽ മൂർഖനെ പിടികൂടാൻ എത്തിയതായിരുന്നു വാവ സുരേഷ്. കൂട്ടിയിട്ട കരിങ്കല്ലുകൾ കിടയിൽ ഒരാഴ്ച മുമ്പാണ് ആളുകൾ പാമ്പിനെ കണ്ടിരുന്നത്. അന്ന് ആളുകൾ വാവ സുരേഷിനെ വിവരമറിയിച്ചിരുന്നു.

5

എന്നാൽ, അപകടത്തെത്തുടർന്ന് വിശ്രമത്തിൽ കഴിയുകയായിരുന്നു ഇദ്ദേഹം. അതിനാൽ വാവ സുരേഷിന് സ്ഥലത്തെത്താൻ കഴിഞ്ഞില്ല. എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച ഇദ്ദേഹം സ്ഥലത്ത് എത്തുകയായിരുന്നു.തുടർന്ന് മൂർഖനെ പിടി കൂടുകയും ചെയ്തു. ആറടിയിലേറെ നീളമുള്ള മൂർഖൻ ആയിരുന്നു അത്. പാമ്പിന്റെ വാലിൽ തൂക്കിയെടുത്ത് ശേഷം ചാക്കിലേക്ക് മാറ്റാൻ ശ്രമിക്കുകയായിരുന്നു ഇദ്ദേഹം. ഇതിനിടെ ആയിരുന്നു പെട്ടെന്ന് പാമ്പിന്റെ കടിയേറ്റത്. പാമ്പിനെ പിടിക്കാൻ തയ്യാറായപ്പോൾ ആദ്യം പാമ്പ് ചീറ്റുകയാണ് ചെയ്തത് .

6

തുടർന്ന് വാവ സുരേഷിനെ പാമ്പ് ആഞ്ഞു കുത്തുകയായിരുന്നു. അടിയുടെ ആഘാതത്തിൽ വാവ സുരേഷ് നിലത്തിരുന്നു. തുടർന്ന് എങ്ങിനെയൊക്കെയോ പാമ്പിനെ പിടികൂടി കുപ്പിയിലേക്ക് മാറ്റി. തുടർന്ന് വേഗം തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ആണ് അദ്ദേഹത്തിന്റെ ബോധം പൂർണമായും നഷ്ടപ്പെട്ടത്. കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം അദ്ദേഹത്തെ എത്തിച്ചത്. തുടർന്ന് രക്തം കട്ടപിടിക്കുന്ന സാഹചര്യം ഉണ്ടായി. ഇത് ആശുപത്രി അധികൃതരെയും ആശങ്കയിലാഴ്ത്തി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അദ്ദേഹത്തെ ഉടൻ മാറ്റുകയായിരുന്നു.

English summary
Forest officials has reacted to against Vava Suresh; he not having license to catch snakes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X