കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എ ബന്ധവും സിപിഐ സ്വാധീനവും പറഞ്ഞ് വനപാലകരെ വിരട്ടി നിലമ്പൂരില്‍ വനംകൊള്ള, പിന്നില്‍ കഞ്ചാവ് കൃഷിയും

  • By Desk
Google Oneindia Malayalam News

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറുമായുള്ള ബന്ധവും സിപിഐ സ്വാധീനവും കൈമുതലാക്കി നിലമ്പൂരില്‍ നടത്തിയ നിലമ്പൂരിലെ വനംകൊള്ള കഞ്ചാവ് കൃഷിക്കെന്ന് സൂചന. സമുദ്രനിരപ്പില്‍ നിന്നും മൂവായിരം അടിയിലേറെ ഉയരത്തില്‍ അതീവപരിസ്ഥിതി ദുര്‍ബല പ്രദേശമായ കക്കാടംപൊയിലിനടുത്ത് മേലേതോട്ടപ്പള്ളിയിലെ നിത്യഹരിതവനമേഖലയിലാണ് വനംകൊള്ള നടന്നത്.

എല്‍ഡിഎഫിന്റെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്ലിംലീഗില്‍ചേര്‍ന്നു, കാവനൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചുപിടിക്കുംഎല്‍ഡിഎഫിന്റെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്ലിംലീഗില്‍ചേര്‍ന്നു, കാവനൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചുപിടിക്കും

വന്‍തോതില്‍ വനഭൂമി കൈയ്യേറി എണ്‍പതോളം മരങ്ങള്‍ മുറിച്ചതിന് അറസ്റ്റിലായ കാട്ടുനിലം തങ്കന്‍ എന്ന തോമസ് വനപാലകരെ വിറപ്പിക്കുന്നത് എംഎല്‍എ ബന്ധവും സിപിഐ സ്വാധീനവും പറഞ്ഞാണെന്ന് പരാതികളുയര്‍ന്നിട്ടുണ്ട്. ഇടതുസ്വതന്ത്ര എംഎല്‍എ പി.വി അന്‍വറിന്റെ ക്രഷര്‍ നടത്തിപ്പുകാരനായിരുന്നെന്നാണ് തങ്കന്‍ പറയുന്നത്. എംഎല്‍എക്കൊപ്പം കോണ്‍ഗ്രസിലായിരുന്ന തങ്കന്‍ ഭരണമാറ്റമുണ്ടായപ്പോള്‍ കഴിഞ്ഞ വര്‍ഷമാണ് വനംവകുപ്പ് ഭരിക്കുന്ന സിപിഐയിലേക്കു മാറിയത്. നമ്പര്‍ പ്ലേറ്റില്ലാത്ത ജീപ്പിലാണ് അഞ്ചു വര്‍ഷമായി കറക്കം. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്ററൊട്ടിച്ച തങ്കന്റെ ജീപ്പിന് കൈകാട്ടാന്‍പോലും വനപാലര്‍ക്കും പോലീസിനും മടിയാണ്.

jeep

വനംകൊള്ളക്കാരന്‍ കാട്ടുനിലം തങ്കന്‍ അഞ്ചുവര്‍ഷമായി ഉപയോഗിക്കുന്ന നമ്പറില്ലാത്ത ജീപ്പ്. ജീപ്പില്‍ സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്ററും പതിച്ചിരിക്കുന്നു

ജൈവവൈവിധ്യങ്ങളുടെ കലവറയായ മേലേതോട്ടപ്പള്ളി ഇ.എഫ്.എല്‍ ഭൂമിയിലെയും പന്തീരായിരം വനമേഖലയിലെയും രണ്ടര ഏക്കര്‍ സ്ഥലത്തുനിന്നുമാണ് വന്‍തോതില്‍ മരങ്ങള്‍ വെട്ടിയത്. ഈ സ്ഥലത്തിന് മുകളിലായിരുന്നു 2005ല്‍ കഞ്ചാവ് തോട്ടം വനപാലകര്‍ വെട്ടിനശിപ്പിച്ചത്. കാട്ടരുവിയുള്ള ഊട്ടിക്കുസമാനമായ തണുത്തകാലാവസ്ഥയുള്ള പ്രദേശത്ത് നീലച്ചടയന്‍ അടക്കമുള്ള കഞ്ചാവുകളാണ് അന്ന് നശിപ്പിച്ചത്. ഇപ്പോള്‍ മരങ്ങള്‍ വെട്ടിനശിപ്പിച്ച സ്ഥലത്ത് ഷെഡു പണിതാല്‍ ഉള്‍ വനത്തിലേക്കു കടക്കാനും പ്രവൃത്തി നടത്താനും സൗകര്യമാണ്. വനപാലകര്‍ക്ക് എത്തിപ്പെടാനും പ്രയാസം. വനത്തിനുള്ളില്‍ കഞ്ചാവ് കൃഷി കണ്ടെത്തിയാല്‍പോലും കൃഷി നടത്തിയയാളെ പിടികൂടാനും പ്രയാസമാണ്. ഈ അനുകൂല സാഹചര്യമാണ് ഇപ്പോഴത്തെ വനംകൊള്ളക്കു പിന്നിലെന്നാണ് സൂചന. എന്നാല്‍ ഇത് സംബന്്ധിച്ച് ഒരുതരത്തിലുള്ള അന്വേഷണത്തിനും വനംവകുപ്പ് തയ്യാറായിട്ടില്ല.

ഒരു മാസം മുമ്പ് വനഭൂമിയിലെ അടിക്കാട് വെട്ടിതെളിച്ചതിന് കാട്ടുനിലം തങ്കനെതിരെ കേസെടുത്തിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. വനംകൈയ്യേറ്റം മാത്രമായി ഒതുക്കുകയാണിപ്പോള്‍ വനത്തിലെ മരംമുറിക്കാന്‍ ഒപ്പമുണ്ടായിരുന്ന തങ്കന്റെ മകനെയും തമിഴ്‌നാട്ടുകാരനായ തൊഴിലാളിയെയും പിടികൂടാനായിട്ടില്ല. കക്കാടംപൊയിലില്‍ നിന്നും അഞ്ചു കിലോ മീറ്റര്‍ അകലെ കോഴിപ്പാറ വെള്ളചാട്ടത്തിന് അടുത്തുള്ള വനമേഖലയിലാണ് വന്‍തോതില്‍ കൈയ്യേറ്റവും മരംമുറിയും നടന്നിട്ടുള്ളത്. ഇതിനടുത്തായി 50 ഏക്കര്‍ഭൂമി എം.എല്‍.എക്കുണ്ടെന്നും അതിന്റെ നോട്ടക്കാരനാണ് താനെന്നും തങ്കന്‍ വനപാലകരോട് പറഞ്ഞിരുന്നു. ഇത് വനഭൂമിയുമായി അതിരിടാത്ത സ്ഥലമായതിനാല്‍ ഇതേക്കുറിച്ച് വനപാലകര്‍ കൂടുതല്‍ അന്വേഷണം നടത്തിയിട്ടില്ല.

English summary
Forest robbery in nilamboor-ganja cultivation also
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X