വ്യാജരേഖ കേസ്; വിദ്യയെ ജുലൈ 6 വരെ റിമാന്റ് ചെയ്തു, 2 ദിവസം പോലീസ് കസ്റ്റഡിയില്‍ തുടരും
പാലക്കാട്: വ്യാജരേഖ കേസിൽ അറസ്റ്റിലായ കെ വിദ്യയെ റിമാന്റ് ചെയ്തു. മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ജുലൈ ആറ് വരെയാണ് റിമന്റ്. ഇന്നും നാളെയും വിദ്യ പോലീസ് കസ്റ്റഡിയിൽ തുടരും. വിദ്യയുടെ ജാമ്യാപേക്ഷ കോടതി മറ്റന്നാൾ പരിഗണിക്കും.

ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു കോഴിക്കോട് വെച്ച് വിദ്യയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് രാത്രിയോടെ അഗളിയിൽ പോലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. ഇന്ന് വൈദ്യപരിശോധന പൂർത്തിയാക്കിയാണ് വിദ്യയെ കോടതിയിൽ ഹാജരാക്കിയത്.
ഒളിവിൽ കഴിഞ്ഞ വിദ്യയെ പിടികൂടിയത് വടകര വല്യാപള്ളി സ്വദേശി മേപ്പയിൽ കുട്ടോത്ത് രാഘവന്റെ വീട്ടിൽ നിന്നെന്നാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് ജോലി കരസ്ഥമാക്കണം എന്ന ഉദ്ദേശത്തിലാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം പോലീസ് ചോദ്യം ചെയ്യലിൽ വിദ്യ കുറ്റം നിഷേധിച്ചിരുന്നു. രാഷ്ട്രീയ വൈരാഗ്യം മൂലം തന്നെ കരുവാക്കുകയാണെന്നാണും തനിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ മഹാരാജാസ് കോളേജിൽ കൂടെ പഠിച്ചവരും കോണ്‍ഗ്രസിന്റെ അധ്യാപക സംഘടന നേതാക്കളുമാണെന്നാണ് വിദ്യ പോലീസിനോട് പറഞ്ഞത്.
തനിക്ക് വ്യാജരേഖ ചമക്കേണ്ട ആവശ്യമില്ല. അക്കാദമിക നിലവാരത്തിന്റെ അടിസ്ഥാനത്തിലാണ് തനിക്ക് ഓരോ കോളേജിലും ജോലി ലഭിച്ചതെന്നും വിദ്യ പോലീസിനോട് പറഞ്ഞു. കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും വിദ്യ പോലീസിന് മൊഴി നൽകി. അതേസമയം അട്ടപ്പാടി കോളേജിൽ നൽകിയ ബയോഡാറ്റ താൻ തന്നെയാണ് എഴുതി നൽകിയതെന്നും വിദ്യ സമ്മതിച്ചിട്ടുണ്ട്.
അതിനിടെ കേസിൽ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്ന് കോടതിയിലേക്ക് പോകും വഴി വിദ്യ പ്രതികരിച്ചിരുന്നു. മാധ്യമങ്ങൾ വിഷയം വലിയ രീതിയിൽ ആഘോഷിച്ചിട്ടുണ്ടെന്നും കെട്ടിച്ചമച്ച കേസാണിതെന്ന് എല്ലാവർക്കും അറിയാമെന്നും വിദ്യ പറഞ്ഞു.
പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിൽ മലയാളം ഗസ്റ്റ് ലക്ചറർ തസ്തികയിലേക്കുള്ള അഭിമുഖത്തിന് മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ പ്രവൃത്തിപരചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് വിദ്യക്കെതിരായ കേസ്. വിദ്യ ഹാജരാക്കിയ സർട്ടിഫിക്കറ്റിൽ സംശയം തോന്നിയ കോളേജ് അധികൃതർ മഹാരാജാസ് കോളേജിനെ ബന്ധപ്പെട്ടപ്പോഴായിരുന്നു തട്ടിപ്പ് പുറത്തായത്. തുടർന്ന് മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ നൽകിയ പരാതിയിൽ വിദ്യയ്ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. വ്യാജരേഖ ചമക്കൽ, വഞ്ചിക്കാൻ വേണ്ടി വ്യാജരേഖ ഉണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വിദ്യയ്ക്കെതിരെ കേസ് എടുത്തത്.
കേസെടുത്തതോടെ വിദ്യ ഒളിവിൽ പോയി. 16 ദിവസങ്ങൾക്ക് ശേഷമായിരുന്നു കഴിഞ്ഞ ദിവസം വിദ്യയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. വിദ്യയെ ഒളിവിൽ കഴിയാൻ സഹായിച്ചത് മഹാരാജാസിൽ ഒപ്പം പഠിച്ച സുഹൃത്താണെന്നാണ് വിവരം. സി പി എം സഹായവും വിദ്യക്ക് ലഭിച്ചിട്ടുണ്ടെന്നുള്ള ആരോപണങ്ങളും ശക്തമാണ്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications