കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീറ്റ് ഒഎംആർ ഷീറ്റിൽ കൃത്രിമം; വിദ്യാർത്ഥിയുടെ ഹർജിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി; മെഡിക്കൽ പ്രവേശേന പരീക്ഷയുടെ ഒ എം ആർ ഷീറ്റിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് ആരോപിച്ചുള്ള ഹർജിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ദേശീയ ടെസ്റ്റിംഗ് ഏജൻസിയോടാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചത്. ജസ്റ്റിസ് എൻ നാഗരേഷ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

High court

ചാലക്കുടി വരന്തരപ്പിള്ളി സ്വദേശിനിയായ ഋതു സിബി ആണ് കോടതിയെ സമീപിച്ചത്. സെപ്റ്റംബർ 12 നായിരുന്നു പരീക്ഷ. താൻ സമർപ്പിച്ച ഒഎംആർ ഷീറ്റല്ല പരീക്ഷ പ്രസിദ്ധീകരിച്ചപ്പോൾ ലഭിച്ചതെന്നാണ് പരാതിക്കാരിയുടെ വാദം.
പരീക്ഷാ സമയക്ക് നൽകിയ ഒ എം ആർ ഷീറ്റിൽ ഹർജിക്കാരിയുടെ വിരലടയാളവും രക്ഷിതാക്കളുടെ വിവരങ്ങളും ഉൾപ്പെട്ടിരുന്നുവെന്നും എന്നാൽ ഒ എം ആർ ഷീറ്റ് പ്രസിദ്ധീകരിച്ചപ്പോൾ അമ്മയുടേ പേര് മറ്റൊരു കൈയ്യക്ഷരത്തിൽ തെറ്റായാണ് നൽകിയിരിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.

മറച്ചുവെയ്ക്കാൻ ഒന്നുമില്ല,എന്റെ മകൾ അമേരിക്കയിലാണ്; വിവാദങ്ങളിൽ പ്രതികരിച്ച് എംജിയും ഭാര്യ ലേഖയുംമറച്ചുവെയ്ക്കാൻ ഒന്നുമില്ല,എന്റെ മകൾ അമേരിക്കയിലാണ്; വിവാദങ്ങളിൽ പ്രതികരിച്ച് എംജിയും ഭാര്യ ലേഖയും

മാത്രമല്ല ഇടതു കൈ കൊണ്ട് രേഖപ്പെടുത്തിയ വിരലടയാളം സംബന്ധിച്ചും വിദ്യാർത്ഥിനി സംശയം ഉന്നയിച്ചു. കൂടാതെ ഷീറ്റിൽ അക്കത്തിൽ എഴുതിയ റോൾ നമ്പറും ബബിൾ ചെയ്ത റോൾ നമ്പറും തമ്മിൽ വ്യത്യാസമുണ്ടെന്നും ഹർജിയിൽ പറയുന്നു. ഈ ആരോപണങ്ങൾ പരിശോധിച്ച ശേഷമാണ് കോടതി ഇപ്പോൾ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. നവംബർ എട്ടിനകം അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

കമോണ്‍, ഹാന്‍ഡ്‌സ് അപ്പ്; പുതിയ മേക്കോവറില്‍ തിളങ്ങി നന്ദന, വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

English summary
Forgery in NEET OMR sheet; High Court has ordered an inquiry into student's plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X