'സ്വർണം വാങ്ങുന്നത് മറന്നേക്കൂ, വില ഒന്നര ലക്ഷമല്ല, രണ്ട് ലക്ഷം കടന്നും കുതിക്കും, ഇത് സംഭവിക്കണം'
2026 അവസാനത്തോടെ സ്വർണവില രണ്ട് ലക്ഷത്തിലേക്ക് എത്തും എന്നായിരുന്നു നേരത്തെ സാമ്പത്തിക വിദഗ്ധർ അടക്കമുളളവർ പ്രവചിച്ചിരുന്നത്. എന്നാൽ ഈ വർഷം അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കിയുളളപ്പോൾ സ്വർണവില എത്തി നിൽക്കുന്നത് ഒരു ലക്ഷത്തിലാണ്.
ഇന്ന് പവന് വില 108560 രൂപയാണ്. എന്നാൽ വൈകാതെ തന്നെ ചിത്രം മാറും എന്നാണ് സ്വർണവ്യാപാരിയായ അരുൺ മാർക്കോസ് സീ ന്യൂസ് മലയാളത്തോട് വ്യക്തമാക്കുന്നത്.
അരുൺ മാർക്കോസ് പറയുന്നത്: '' ഇപ്പോഴുളള മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങള്‍ ഒഴിവായാല്‍ തന്നെ സ്വര്‍ണവില ഉയരും. ഇതിപ്പോള്‍ ഒക്ടോബര്‍ മാസമാണ്. നവംബറിലോ ഡിസംബറിലോ ഈ സംഘര്‍ഷങ്ങള്‍ പൂര്‍ണമായും കുറയുകയും ഒത്തുതീര്‍പ്പിലേക്ക് എത്തുകയും ചെയ്യുകയാണെങ്കില്‍ സ്വര്‍ണവില തീര്‍ച്ചയായും വീണ്ടും മുകളിലേക്ക് കുതിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.

ഇനി, മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഈ ഒരു സമയത്ത്, അതായത് ഡിസംബറിന് മുന്‍പേ തന്നെ വില ഒന്നര ലക്ഷവും പിന്നിട്ട് കുതിക്കേണ്ടതാണ്. 2027 അവസാനത്തോട് കൂടിയോ 2028നുളളില്‍ തന്നെയോ 2 ലക്ഷത്തിന് മുകളില്‍ സ്വര്‍ണവില പോകും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.
പക്ഷേ അതിന് പ്രതികൂലമായി നില്‍ക്കുന്നത് ഇത് പോലുളള ആഭ്യന്തര സംഘര്‍ഷങ്ങള്‍, രാജ്യങ്ങള്‍ തമ്മിലുളള പ്രശ്‌നങ്ങള്‍, അതിന്റെ ഭാഗമായി ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന വലിയ വര്‍ധനവ്, അമേരിക്കയുടെ ഉപരോധ ഏര്‍പ്പെടുത്തലുകള്‍.. ഇങ്ങനെയുളള ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അതുപോലെ നമ്മള്‍ ചര്‍ച്ച ചെയ്യാതെ പോകുന്ന വലിയ സാമ്പത്തിക പ്രതിസന്ധിയും രാജ്യം നേരിടുന്നുണ്ട്.
രാജ്യത്തിന്റെ പ്രധാനമന്ത്രി പലപ്പോഴായി പറഞ്ഞു, സ്വര്‍ണം നിങ്ങള്‍ ഈ വര്‍ഷം വാങ്ങരുത്, സ്വര്‍ണം കയ്യിലുണ്ടെങ്കില്‍ അത് സൂക്ഷിക്കുക എന്ന്. വലിയ സാമ്പത്തിക വിദഗ്ധര്‍ പറയുന്നത് 2 വര്‍ഷത്തേക്ക് നിങ്ങള്‍ വലിയ ലോണുകളൊന്നും എടുക്കരുത് എന്ന്. ഇതിനെയൊക്കെ കൂട്ടി വായിക്കുമ്പോള്‍ മനസ്സിലാക്കേണ്ടത്, എന്തൊക്കെ വലിയ പ്രചാരണങ്ങള്‍ നടത്തിയാലും രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണ് എന്നാണ്.
സാധാരണക്കാരായ ഒരുപാട് ആളുകളാണ് സ്വര്‍ണം വില്‍ക്കാനായി വരുന്നത്. സാമ്പത്തികമായി അവര്‍ക്ക് എന്തെങ്കിലും തരത്തില്‍ മാര്‍ഗം ഉണ്ടെങ്കില്‍ അവര്‍ ഒരിക്കലും സ്വര്‍ണം വില്‍ക്കില്ല. കാരണം സ്വര്‍ണത്തോട് അത്രയ്ക്കും ആഗ്രഹം ഉളള ആളുകള്‍ ആണ് കേരളത്തിലുളളത്. വലിയൊരു പ്രതിസന്ധി രാജ്യം മൊത്തം നേരിടുന്നുണ്ട്. പ്രശ്‌നങ്ങള്‍ രൂക്ഷമായാല്‍ സ്വര്‍ണവിലയേയും ബാധിക്കും. 2028നുളളില്‍ എല്ലാ കാര്യങ്ങളും അനുകൂലമായി വന്നാല്‍ സ്വര്‍ണവില 2 ലക്ഷമെന്ന മാന്ത്രികസംഖ്യ കടന്ന് മുന്നോട്ട് പോകാനുളള സാധ്യത ഉറപ്പാണ്.


Click it and Unblock the Notifications
