വൈദ്യുതി ബില്ല് അടക്കാൻ മറന്നോ?; പണി വാങ്ങി കൂട്ടാതിരിക്കാൻ ഇതാ എളുപ്പവഴിയുമായി കെഎസ്ഇബി
യഥാസമയം വൈദ്യുതി ബില്ലടയ്ക്കാൻ പലപ്പോഴും നമ്മൾ മറന്നുപോകാറുണ്ട്. കൃത്യസമയത്ത് വൈദ്യുതി ബിൽ അടയ്ക്കാതിരുന്നാൽ പിഴയൊടുക്കേണ്ടി വരുമെന്ന് മാത്രമല്ല ഒരുപക്ഷേ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ വരെ കാരണമായേക്കും.
എന്നാൽ ഇനി ധൈര്യമായി ഇരിക്കാം, ബിൽ അടക്കേണ്ട ദിവസത്തെ കുറിച്ച് കൃത്യമായി കെ എസ് ഇ ബി തന്നെ ഉപഭോക്താവിനെഅറിയിക്കും. എങ്ങനെയെന്നല്ലേ? അതിനുള്ള പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് കെ എസ് ഇ ബി. കൺസ്യൂമർ രേഖയ്ക്കൊപ്പം നിങ്ങൾ ഫോൺ നമ്പർ കൂടി നൽകേണ്ടതുണ്ട്. എങ്ങനെയാണ് ഫോൺനമ്പർ നൽകേണ്ടതെന്ന് വിശദീകരിക്കുന്ന കുറിപ്പ് കെ എസ് ഇ ബി ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. വിശദമായി വായിക്കാം

യഥാസമയം വൈദ്യുതി ബില്ലടയ്ക്കാൻ പലപ്പോഴും നമ്മൾ മറന്നുപോകാറുണ്ട്. കൃത്യസമയത്ത് വൈദ്യുതി ബിൽ അടയ്ക്കാതിരുന്നാൽ പിഴയൊടുക്കേണ്ടി വരുമെന്ന് മാത്രമല്ല ഒരുപക്ഷേ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടാൻ പോലും സാധ്യതയുണ്ട്. പഭോക്താക്കൾക്ക് വൈദ്യുതി ബിൽ അടയ്ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നതിന് പ്രത്യേക സംവിധാനം കെ എസ് ഇ ബി ഒരുക്കിയിട്ടുണ്ട്.
ചെയ്യേണ്ടത് ഇത്രമാത്രം. നമ്മുടെ കൺസ്യൂമർ രേഖകൾക്കൊപ്പം ഫോൺനമ്പർ ചേർക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ വൈദ്യുതി ബിൽ തുക അടയ്ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് എസ് എം എസായി ലഭിക്കും. വൈദ്യുതി ബിൽ സംബന്ധിച്ച വിവരങ്ങൾ, വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകൾ തുടങ്ങിയവയും ലഭ്യമാകും.
https://wss.kseb.in/selfservices/registermobile എന്ന വെബ്സൈറ്റിലൂടെയും സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടർ വഴിയും മീറ്റർ റീഡറുടെ കയ്യിലെ ബില്ലിംഗ് മെഷീൻ വഴിയുമൊക്കെ ഫോൺനമ്പർ രജിസ്റ്റർ ചെയ്യാം. ഈ സേവനം തികച്ചും സൗജന്യമാണ്. എത്രയും വേഗം ഫോൺ നമ്പർ രജിസ്റ്റർചെയ്യൂ'.
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയും
വൈദ്യുതി ബില്‍ കുടിശ്ശിക കാരണം വിച്ഛേദിക്കപ്പെട്ട കണക്ഷനുകള്‍ കുടിശ്ശിക അടച്ചുതീര്‍ത്ത് പുനഃസ്ഥാപിക്കാനുള്ള പദ്ധതിയാണ് കെഎസ്ഇബിയുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി. റെവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകളും ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാം. രണ്ടു വര്‍ഷത്തിനുമേല്‍ പഴക്കമുള്ള കുടിശ്ശികകളാണ് ഈ പദ്ധതിയിലൂടെ ആകര്‍ഷകമായ പലിശയിളവോടെ തീർപ്പാക്കാൻ കഴിയുക.
ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് അതത് സെക്ഷന്‍ ഓഫീസിലും ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് സ്പെഷ്യല്‍ ഓഫീസര്‍ റെവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുക. ots.kseb.in എന്ന പ്രത്യേക വെബ്‌പോര്‍ട്ടല്‍ വഴിയും കുടിശ്ശികയുടെ വിശദാംശങ്ങൾ അറിയാനും പണമടയ്ക്കാനും സാധിക്കും.












Click it and Unblock the Notifications